Home
News

1000 രൂപയിൽ താഴെ വിലയുള്ള വിഐയുടെ കിടിലൻ പ്ലാനുകൾ

വിഐ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും വരിക്കാരിൽ നിന്നുള്ള പ്രതിശീർഷ വരുമാനം വർധിപ്പിക്കാനും ശ്രമിക്കുന്ന ടെലിക്കോം ഓപ്പറേറ്ററാണ്. കൂടുതൽ ഉപയോക്താക്കളെ ചേർക്കുക എന്നതും നിലവിലുള്ള ഉപയോക്താക്കളെ നഷ്ടപ്പെടാതിരിക്കുക എന്നതുമാണ് വിഐയുടെ ലക്ഷ്യം. 1000 രൂപയിൽ താഴെ വിലയിൽ മികച്ച പ്ലാനുകൾ തന്നെ വിഐ നൽകുന്നുണ്ട്. ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

വിഐ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 555 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകകുന്നു. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 77 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. സൊമാറ്റോ, എം‌പി‌എൽ എന്നിവയിൽ ഓഫറുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

വിഐ 558 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 558 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 558 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസുകളുള്ള ഈ പ്ലാനിലൂടെ 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. സൊമാറ്റോ, എംപിഎൽ ഓഫറുകളും പ്ലാൻ നൽകുന്നു. 56 ദിവസത്തേക്ക് മൊത്തത്തിൽ 168 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു.

വിഐ 595 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 595 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 595 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഇതിനൊപ്പം ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്ന മറ്റൊരു ആനുകൂല്യം. ഓഫറുകളായി സൊമാറ്റോ, എം‌പി‌എൽ ഓഫർ, 1 വർഷത്തെ സീ5 പ്രീമിയം ആക്‌സസ് എന്നിവയും ഈ പ്ലാൻ നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

വിഐയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. സൊമാറ്റോ, എംപിഎൽ ഓഫറുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തേക്കാണ് വാലിഡിറ്റി നൽകുന്നത്.

വിഐ 699 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 699 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 699 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 4 ജിബി ഡാറ്റയാണ് വിഐ നൽകുന്നത്. ഡബിൾ ഡാറ്റ ആനുകൂല്യം ലഭിക്കുന്നതിനാലാണ് ഇത്രയും ഡാറ്റ ലഭിക്കുന്നത്. 2ജിബി ഡാറ്റ നൽകുന്ന പ്ലാൻ ആയിരുന്നു ഇത്. ഇത് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനകൂല്യങ്ങലും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. എം‌പി‌എൽ, സൊമാറ്റോ ഓഫറുകൾ നൽകുന്ന പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

വിഐ 795 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 795 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 795 രൂപ പ്രീപെയ്ഡ് പ്ലാനിൽ ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ സീ5 ആപ്പ് ആക്സസും നൽകുന്നുണ്ട്.

വിഐയുടെ 819 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 819 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 819 രൂപ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തേക്ക് വാലിഡിറ്റി നൽകുന്നതാണ്. ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ദിവസവും 100 എസ്എംഎസുകൾ, എം‌പി‌എൽ, സൊമാറ്റോ ഓഫർ, വിവോ സ്മാർട്ട്‌ഫോണുകൾക്ക് 1 വർഷത്തെ വാറന്റി എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

English summary
Vi offers the best plans for less than Rs 1000 in India. Let's look at these plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X