Home
News

200 രൂപയിൽ താഴെ വിലയുള്ള വോഡാഫോൺ ഐഡിയ (Vi) പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ വിഐ എല്ലാ വില നിലവാരത്തിലും മികച്ച പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. റീചാർജിനായി അധികം തുക ചിലവഴിക്കാത്ത ഉപയോക്താക്കൾക്ക് വിഐ നൽകുന്ന 200 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. വോഡാഫോൺ ഐഡിയ തങ്ങളുടെ പ്ലാനുകളിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓപ്പറേറ്ററാണ്. ജിയോ, എയർടെൽ എന്നിവയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നവയാണ് വിഐയുടെ പ്ലാനുകൾ.

200 രൂപ

200 രൂപയിൽ താഴെ വിലയുള്ള വിഐയുടെ പ്ലാനുകളുടെ പട്ടികയിൽ അഞ്ച് പ്ലാനുകളാണ് ഉള്ളത്. ഇവ 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലുള്ള വിലയിലാണ് ലഭ്യമാകുന്നത്. 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളും വിഐയ്ക്ക് ഉണ്ട്. 109 രൂപ, 129 രൂപ, 148 രൂപ, 149 രൂപ, 199 രൂപ എന്നിങ്ങനെയുള്ള നിരക്കുകളിലാണ് വിഐയുടെ പ്ലാനുകൾ ലഭ്യമാകുന്നത്. ഈ പ്രീപെയ്ഡ് പ്ലാനുകളെല്ലാം ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

വിഐ 109 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 109 രൂപ പ്രീപെയ്ഡ് പ്ലാൻ

200 രൂപയിൽ താഴെ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ആദ്യത്തേത് 109 രൂപ വിലയുള്ള പ്ലാനാണ്. 20 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം സൌജന്യ കോളുകൾ നൽകുന്ന പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റ നൽകുന്നു. 300 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ 129 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 129 രൂപ പ്രീപെയ്ഡ് പ്ലാൻ

129 രൂപ വിലയുള്ള ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺളിലിമിറ്റഡ് കോളുകൾ നൽകുന്ന പ്ലാനാണ് ഇത്. എല്ലാ നെറ്റ്വർക്കിലേക്കും ഈ സൌജന്യ കോളുകൾ ലഭിക്കും. ഇത് കൂടാതെ 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുായി 300 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്.

വിഐ 148 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 148 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 148 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും ഡാറ്റ ആനുകൂല്യം നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞതാണ്. 18 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ വാലിഡിറ്റി കാലയളിൽ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകൾ വിഐ നൽകുന്നു. ദിവസവും 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

വിഐ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവുമുള്ള ഡാറ്റ ആനുകൂല്യം ഈ പ്ലാനിലൂടെ ലഭിക്കില്ല. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 28 ദിവസവും എല്ലാ നെറ്റ്‌വർക്കിലേക്കും സൌജന്യ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നൽകുന്ന പ്ലാൻ 300 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

വിഐ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

199 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാനിൽ ദിവസവും 1 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ലോക്കൽ, എസ്ടിഡി നമ്പറുകളിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

More from GizBot

Best Mobiles in India

English summary
Vi, India's third largest telecom operator, offers five plans for less than Rs 200. The rates for these plans are Rs 109, Rs 129, Rs 148, Rs 149 and Rs 199.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X