Home
News

വിഐ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

വിഐ ഉപയോക്താക്കൾക്കായി 600 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തന്നെ വിപണിയിൽ ലഭ്യമാക്കുന്നുണ്ട്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനുകൾ വിവിധ വാലിഡിറ്റി വിഭാഗങ്ങളിൽ ലഭ്യമാണ്. വലിയൊരു വിഭാഗം ഉപയോക്താക്കളും റീചാർജിനായി മുടക്കുന്ന തുകയ്ക്ക് യോജിച്ച രീതിയിൽ 499 രൂപ, 555 രൂപ, 558 രൂപ, 595 രൂപ, 598 രൂപ എന്നീ നിരക്കുകളിൽ വിഐ പ്ലാനുകൾ നൽകുന്നു. ഉപയോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

വിഐയുടെ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ ഉപയോക്താക്കൾക്ക് ലഭിക്കുന്ന 499 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റാണ് നൽകന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകല്യം ഈ പ്ലാൻ നൽകുന്നു. ഇതിനൊപ്പം ദിവസവും 100 എസ്എംഎസുകളും ലഭിക്കും. എംപിഎൽ, സൊമാറ്റോ എന്നിവയിൽ ഓഫറുകളും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനിന് 70 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വാലിഡിറ്റി, കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയ്ക്ക് ഒരുപോലെ പ്രധാന്യം നൽകുന്നവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

വിഐയുടെ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

555 രൂപ വിലയുള്ള വിഐയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനിന് 77 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വാലിഡിറ്റി കാലയളവിൽ സൊമാറ്റോ, എം‌പി‌എൽ എന്നിവയിൽ ഓഫറുകളും പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 558 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 558 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയടെ 558 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയുണ്ട്. സൊമാറ്റോ, എംപിഎൽ ഓഫറുകളും ഈ പ്ലാൻ നൽകുന്നു. ദിവസവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന പ്ലാനാണ് ഇത്.

വിഐയുടെ 595 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 595 രൂപ പ്രീപെയ്ഡ് പ്ലാൻ

595 രൂപ വിലയുള്ള വിഐയുടെ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. സൊമാറ്റോ, എം‌പി‌എൽ ഓഫറുകളും ഈ പ്ലാൻ നൽകുന്നു. 1 വർഷത്തേക്ക് സീ5 പ്രീമിയം ആക്‌സസ് നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. ഈ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 2 ജിബി ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഇതൊരു മികച്ച പ്ലാനാണ്.

വിഐയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 599 പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. സൊമാറ്റോ, എംപിഎൽ ഓഫറുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദീർഘകാലം വാലിഡിറ്റിയുള്ള പ്ലാൻ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

More from GizBot

Best Mobiles in India

English summary
There are some great prepaid plans available in the market for VI users priced below Rs 600. These plans offers data and calling benefits in various validity categories.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X