ഉപയോക്താക്കൾക്ക് സൌജന്യ ഡാറ്റയുമായി വിഐ പ്രൊമോഷണൽ ഓഫർ

|

നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തുന്നതിനുള്ള വിഐയുടെ പദ്ധതികളുടെ ഭാഗമായി പുതിയ പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചു. ഈ പ്രമോഷണൽ ഓഫറിലൂടെ ഉപയോക്താക്കൾക്ക് 1ജിബി 4ജി ഡാറ്റ സൌജന്യമായി ലഭിക്കും. ഈ പ്രമോഷണൽ ഓഫറിന്റെ വാലിഡിറ്റി 7 ദിവസമാണ്. നിലവിലുള്ള ഉപയോക്താക്കൾ‌ക്ക് സൌജന്യ ഡാറ്റ ലഭിച്ചിട്ടുണ്ടോയെന്നറിയാൻ അവരുടെ എസ്എംഎസ് അപ്‌ഡേറ്റുകൾ‌ പരിശോധിച്ചാൽ മതി. നിങ്ങളുടെ നമ്പരിലേക്ക് ഈ ഓഫർ ലഭ്യമായിട്ടുണ്ടെങ്കിൽ കമ്പനി എസ്എംഎസ് വഴി ഇത് അറിയിക്കും.

 

സൌജന്യ ഡാറ്റ

സൌജന്യ ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഡാറ്റ ക്രെഡിറ്റ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ തന്നെ അത് ഉപയോഗിച്ച് തീർക്കേണ്ടി വരും. ഈ 7 ദിവസം കഴിഞ്ഞാൽ ഓഫറിലൂടെ ലഭിച്ച ഡാറ്റയുടെ കാലാവധി അവസാനിക്കും. വിഐയുടെ ഈ പുതിയ നീക്കം ആക്ടീവ് അല്ലാത്ത ഉപയോക്താക്കളെ സേവനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ വർക്കം ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ വർക്കം ഫ്രം ഹോം പ്ലാനുകൾ

3ജിബി ഡാറ്റ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉപയോക്താക്കൾക്ക് സൌജന്യമായി 3 ദിവസത്തെ വാലിഡിറ്റിയിൽ 3ജിബി ഡാറ്റ നൽകുന്ന ഓഫർ വിഐ അവതരിപ്പിച്ചിരുന്നു. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്ലാനുകൾ വിഐ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഇതിൽ ഏറ്റവും വിലകുറഞ്ഞ പ്ലാൻ 19 രൂപയുടേതാണ്. ഈ പ്ലാൻ 200 എംബി ഡാറ്റ 2 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. വിഐയുടെ താഴെ കൊടുത്തിരിക്കുന്ന പ്ലാനുകൾ പ്രതിദിനം 2ജിബി ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും നൽകുന്നവയാണ്.

595 രൂപ പ്രീപെയ്ഡ് പ്ലാൻ
 

വിഐയുടെ 595 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റ 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം അൺലിമിറ്റഡ് കോളിങും നൽകുന്നു. സീ 5 പ്രീമിയം സബ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് നൽകുന്ന ഈ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 795 രൂപ പ്രീപെയ്ഡ് പ്ലാൻ ഈ ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ്,അൺലിമിറ്റഡ് കോളിങ് എന്നിവ നൽകുന്ന പ്ലാനാണ്. സീ 5 പ്രീമിയം സബ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് സൌജന്യമായി നൽകുന്ന ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

കൂടുതൽ വായിക്കുക: പേര് മാറ്റിയതിന് പിന്നാലെ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് വോഡാഫോൺ ഐഡിയകൂടുതൽ വായിക്കുക: പേര് മാറ്റിയതിന് പിന്നാലെ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് വോഡാഫോൺ ഐഡിയ

2595 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 2595 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് എന്നിവ നൽകുന്ന പ്ലാനാണ്. ഒരു വർഷത്തെ സീ 5 പ്രീമിയം സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വിഐയുടെ 819 രൂപ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ‌ ഒരു സ്ട്രീമിംഗ് ആപ്പുകളിലേക്ക് ആക്സസ് നൽകുന്നില്ലെങ്കിലും വിവോ സ്മാർട്ട്‌ഫോണുകൾ‌ക്ക് ഒരു വർഷത്തെ എക്സ്റ്റന്റഡ് വാറണ്ടി നൽകുന്നുണ്ട്.

355 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 355 രൂപ പ്രീപെയ്ഡ് പ്ലാൻ ഒരു വർഷത്തേക്കുള്ള സീ5 പ്രീമിയം സബ്ക്രിപ്ഷനൊപ്പം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 50 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഡാറ്റ പായ്ക്കാണ് ഇത്. വിഐയുടെ 405 രൂപ പ്രീപെയ്ഡ് പ്ലാൻ സീ 5 പ്രീമിയത്തിലേക്ക് ഒരു വർഷത്തെ സൌജന്യ ആക്സസ് നൽകുന്നതിനൊപ്പം മൊത്തം വാലിഡിറ്റി കാലയളവിലേക്കും 90 ജിബി ഡാറ്റയും നൽകുന്നു. അൺലിമിറ്റഡ് കോളിംഗും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച ദീർഘകാല പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച ദീർഘകാല പ്ലാനുകൾ

Best Mobiles in India

Read more about:
English summary
The new promotional offer was announced as part of Vi’s plans to retain existing customers. With this promotional offer, users will get 1GB of 4G data for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X