ജിയോ, എയർടെൽ എന്നിവയെ പിന്നിലാക്കി അപ്ലോഡ് വേഗതയിൽ വിഐ ഒന്നാം സ്ഥാനത്ത്

|

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപ്ലോഡ് വേഗത നൽകുന്ന ടെലിക്കോ ഓപ്പറേറ്റർ വോഡാഫോൺ ഐഡിയ (വിഐ). ട്രായ് പുറത്ത് വിട്ട പുതിയ കണക്കുകളിലാണ് ജിയോ, എയർടെൽ എന്നീ ഏറ്റവും വിപണി വിഹിതമുള്ള ടെലിക്കോം കമ്പനികളെ പിന്നിലാക്കി വിഐ ഒന്നാം സ്ഥാനം നേടിയത്. എന്നാൽ ഡൌൺലോഡ് വേഗതയിൽ ജിയോ തന്നെയാണ് മുന്നിൽ. ഏറ്റവും കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ് നൽകിയത് ജിയോയാണ്. 20.7 എംബിപിഎസ് ആണ് ജിയോ നൽകിയ വേഗത.

 

വോഡഫോൺ ഐഡിയ

മെയ് മാസത്തിലെ കണക്കുകളാണ് ട്രായി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 6.7 എം‌ബി‌പി‌എസ് അപ്ലോഡ് വേഗതയുമായിട്ടാണ് വോഡഫോൺ ഐഡിയ അപ്ലോഡ് സ്പീഡ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. റിലയൻസ് ജിയോയുടെ 4ജി നെറ്റ്‌വർക്ക് വേഗത നേരിയ തോതിൽ ഉയർന്നു. 6.3 എംബിപിഎസ് ഡൌൺലോഡ് സ്പീഡ് ഉള്ള വിഐയെക്കാൾ മൂന്നിരട്ടി അധികം ഡൌൺലോഡ് വേഗതയാണ് ജിയോ നൽകിയത്. ജിയോ ഡൌൺലോഡ് വേഗതയുടെ കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ ഏറെ മുന്നിലാണ്.

200 രൂപയിൽ താഴെ വിലയുള്ള വോഡാഫോൺ ഐഡിയ (Vi) പ്രീപെയ്ഡ് പ്ലാനുകൾ200 രൂപയിൽ താഴെ വിലയുള്ള വോഡാഫോൺ ഐഡിയ (Vi) പ്രീപെയ്ഡ് പ്ലാനുകൾ

ട്രായ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് എയർടെല്ലിന്റെ ഏറ്റവും കുറഞ്ഞ ശരാശരി വേഗത 4.7 എംബിപിഎസ് ആണ്. ഇന്ത്യയിൽ ജിയോയ്ക്ക് തൊട്ടുപിന്നിലായി വിപണി വിഹിതം നിലനിർത്തുന്ന എയർടെല്ലിന് വലിയ തിരിച്ചടിയാണ് ട്രായ് ഡാറ്റ നൽകുന്നത്. വോഡഫോൺ ഐഡിയ മെയ് മാസത്തിൽ ശരാശരി 6.3 എംബിപിഎസ് അപ്‌ലോഡ് വേഗതയാണ് നൽകിയത്. ഇതിന് പിന്നിലാണ് 4.2 എംബിപിഎസും അപ്‌ലോഡ് വേഗതയുള്ള റിലയൻസ് ജിയോയും 3.6 എംബിപിഎസ് അപ്ലോഡ് വേഗതയുള്ള ഭാരതി എയർടെല്ലും.

നെറ്റ്‌വർക്ക് വേഗത
 

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ കേരളം അടക്കമുള്ള ചില മേഖലകളിൽ 4ജി സേവനങ്ങൾ നൽകാൻ ആരംഭിച്ചിട്ടുണ്ട് എങ്കിലും ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്ക് വേഗത ട്രായ് ചാർട്ടിൽ നൽകിയിട്ടില്ല. ട്രായ് ഈ ഡാറ്റ വേഗത കണക്കാക്കുന്നത് മൈസ്പീഡ് ആപ്പ് വഴിയാണ്. മൈ സ്പീഡ് ആപ്പ് ഇന്ത്യയിൽ ഉടനീളം ശേഖരിക്കുന്ന ഡാറ്റയാണ് ഇതിന്റെ അടിസ്ഥാനം. ഇതുപോലം സ്പീഡ് ടെസ്റ്റിങിന് നമ്മൾ ഉപയോഗിക്കുന്ന ഓക്ലയുടെ സ്പീഡ് ടെസ്റ്റിങ് സംവിധാനവും റിപ്പോർട്ട് പുറത്ത് വിടാറുണ്ട്.

ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 249 രൂപ, 247 രൂപ പ്രീപെയ്ഡ് പ്ലാനുകൾജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 249 രൂപ, 247 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

ഓക്ല

ഓക്ലയുടെ കഴിഞ്ഞ തവണ പുറത്ത് വന്ന റിപ്പോർട്ടിൽ കേരളത്തിലെ ഏറ്റവും വേഗതയുള്ള ഡാറ്റ നൽകുന്ന ഓപ്പറേറ്റർ വിഐ ആയിരുന്നു. ഇത്തവണത്തെ റിപ്പോർട്ട് പുറത്ത് വരുന്നത് രണ്ടാം ലോക്ക്ഡൌണിന്റെ സാഹചര്യത്തിലെ കണക്കുകൾ വച്ചാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോം രീതിയും വർധിച്ച് വരികയും ആളുകൾ ഡാറ്റ വൻതോതിൽ ഉപയോഗിക്കുകയും ചെയ്യുന്ന സന്ദർഭമാണ് ഇത്. അതുകൊണ്ട് തന്നെ ഡാറ്റ വേഗതയ്ക്ക് വലിയ പ്രാധാന്യവും ഉണ്ട്.

എന്താണ് നെറ്റ്വർക്ക് സ്പീഡ്

എന്താണ് നെറ്റ്വർക്ക് സ്പീഡ്

ഡൌൺ‌ലോഡ്, അപ്ലോഡ് എന്നിങ്ങനെ രണ്ട് തരം സ്പീഡാണ് ഇന്റർനെറ്റ് വേഗത കണക്കാക്കുമ്പോൾ ഉള്ളത്. ഉപഭോക്താക്കളെ ഇൻറർ‌നെറ്റിൽ‌ നിന്നും കണ്ടന്റ് ആക്സസ് ചെയ്യുന്നതിന് സഹായിക്കുന്നത് ഡൌൺലോഡ് വേഗതയാണ്. മറ്റ് ഉപയോക്താക്കൾ‌ക്ക് കണ്ടന്റ് അയയ്‌ക്കുന്നതിനോ ഷെയർ ചെയ്യുന്നതിനോ സഹായിക്കുന്നത് ഡൌൺലോഡ് വേഗതയാണ്. വർക്ക് ഫ്രം ഹോം, വീഡിയോ കോൾ എന്നിവയ്ക്ക് മികച്ച ഡൌൺലോഡ്, അപ്ലോഡ് സ്പീഡ് ആവശ്യമാണ്.

പറ പറക്കും സ്പീഡുമായി എയർടെൽ 5ജി, ട്രയലിൽ ലഭിച്ചത് 1 ജിബിപിഎസ് ഡൗൺലോഡ് വേഗതപറ പറക്കും സ്പീഡുമായി എയർടെൽ 5ജി, ട്രയലിൽ ലഭിച്ചത് 1 ജിബിപിഎസ് ഡൗൺലോഡ് വേഗത

Best Mobiles in India

English summary
Vodafone Idea (VI) is givng the fastest upload speed in India. According to the latest figures released by TRAI, Vi has overtaken Jio and Airtel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X