Home
News

വിഐ 49 രൂപ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചു, ഇനി വില കുറഞ്ഞ പ്ലാൻ 79 രൂപയ്ക്ക്

കഴിഞ്ഞ മാസം താരിഫ് വർദ്ധനവിന്റെ ഭാഗമായി എയർടെൽ തങ്ങളുടെ 49 രൂപ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചിരുന്നു. ഇപ്പോഴിതാ വിഐയും സമാനമായ എൻട്രിലെവൽ സ്മാർട്ട്ഫോൺ പിൻവലിച്ചിരിക്കുകയാണ്. എയർടെല്ലിന് സമാനമായി ഇനി വിഐയുടെ എൻട്രിലെവൽ പ്ലാനിനായി ഉപയോക്താവ് 79 രൂപ നൽകേണ്ടി വരും. വോഡഫോൺ ഐഡിയ കേരളം ഉൾപ്പെടെയുള്ള മിക്ക സർക്കിളുകളിലും അതിന്റെ 49 രൂപ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ മാത്രം വിഐയുടെ 49 രൂപയുടെ എൻട്രി ലെവൽ പ്ലാൻ ഇപ്പോഴും ലഭ്യമാണ്.

വിഐയുടെ 49 രൂപ പ്ലാൻ

വിഐയുടെ 49 രൂപ പ്ലാൻ വൈകാതെ തന്നെ എല്ലാ സർക്കിളുകളിലും നിർത്തലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെലികോം കമ്പനി പ്ലാനുകളിൽ മാറ്റം വരുത്തിയ കാര്യം ഔദ്യോഗികമായ അറിയിച്ചിട്ടില്ല. വിഐ വെബ്‌സൈറ്റിൽ നിന്ന് 49 രൂപ പ്ലാൻ നീക്കംചെയ്തിട്ടുണ്ടെന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു. ഓരോ ഉപയോക്താക്കളിൽ നിന്നുമുള്ള വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് വിഐ തങ്ങളുടെ 49 രൂപ വിലയുള്ള എൻട്രിലെവൽ പ്ലാൻ നീക്കം ചെയ്തിരിക്കുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് വിഐ.

എയർടെൽ

വിഐയ്ക്ക് മുമ്പ് ഇതേ രീതിയിൽ 49 രൂപ പ്ലാൻ പിൻവലിച്ച എയർടെൽ മികച്ച കണക്റ്റിവിറ്റി സൊല്യൂഷനുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർടെൽ, എൻട്രി-ലെവൽ റീചാർജുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ബാലൻസിനെക്കുറിച്ച് വിഷമിക്കാതെ ദീർഘനേരം സംസാരിക്കാൻ 79 രൂപ പ്ലാനിലൂടെ സാധിക്കും. നേരത്തെ ഉണ്ടായിരുന്ന 49 രൂപ പ്ലാനുമായി താരതമ്യം ചെയ്താൽ 79 രൂപയുടെ എൻട്രിലെവൽ പ്ലാൻ നാലിരട്ടി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ തങ്ങളുടെ ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) മെച്ചപ്പെടുത്താൻ കഠിനമായി ശ്രമിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. വിഐ ഇപ്പോൾ പിൻവലിച്ചിരിക്കുന്ന 49 രൂപ പ്രീപെയ്ഡ് പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയും 38 രൂപ ടോക്ക് ടൈമുമാണ് നൽകിയിരുന്നത്. ഈ പ്ലാൻ 100 എംബി ഡാറ്റയും ഉപയോക്താക്കൾക്ക് നൽകിയിരുന്നു. 79 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 200 എംബി ഡാറ്റയും 64 രൂപ ടോക്ക് ടൈമും ഈ പ്ലാൻ നൽകുന്നു.

എൻട്രി ലെവൽ

ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ വിഐ അതിന്റെ എല്ലാ എൻട്രി ലെവൽ പ്ലാനുകൾക്കൊപ്പവും നൽകിയിരുന്ന സൌജന്യ. എസ്എംഎസ് ആനുകൂല്യങ്ങൾ നിർത്തിയിരുന്നു. 49 രൂപ, 79 രൂപ, 95 രൂപ, 99 രൂപ, 109 രൂപ വിലയുള്ള പ്ലാനുകളിൽ നിന്നാണ് എസ്എംഎസ് ആനുകൂല്യങ്ങൾ ഒഴിവാക്കിയത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കുന്നതിന് ടെലികോം കമ്പനികൾ പരോക്ഷ താരിഫ് വർദ്ധനവ് ഏർപ്പെടുത്തുമെന്നും സൂചനകൾ ഉണ്ടായിരുന്നു. പരോക്ഷമായ താരിഫ് വർദ്ധനവ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പ്ലാനുകളുടെ വില അതേപടി നിലനിർത്തി ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുക എന്നതാണ്.

താരിഫ് നിരക്ക്

എല്ലാ ടെലിക്കോം കമ്പനികളും താരിഫ് നിരക്കുകൾ വർധിപ്പിച്ച അവസരത്തിൽ ബിഎസ്എൻഎൽ നടപ്പാക്കിയ ഒരു രീതി ഇതായിരുന്നു. എന്നാൽ എയർടെൽ, വിഐ എന്നിവ ആനുകൂല്യങ്ങൾ കുറയ്ക്കുന്നതിന് പകരം വില കുറഞ്ഞ പ്ലാനുകൾ നീക്കം ചെയ്യുകയാണ് ചെയ്തത്. ഇതിലൂടെ വരിക്കാരെ കൊണ്ട് വില കൂടിയ പ്ലാനുകൾ റീചാർജ് ചെയ്യിപ്പിക്കുകയും അതുവഴി വരുമാനം വർധിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇരു കമ്പനികളും നടപ്പാക്കുന്നത്.

Best Mobiles in India

English summary
Vi removed their Rs 49 entry level prepaid plan. From now on, the lowest priced plan that customers can opt for is the Rs 79 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X