വിഐയുടെ 1197 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ സ്ട്രീമിംഗ് ആനുകൂല്യങ്ങളും
വോഡഫോൺ ഐഡിയയുടെ 1197 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സ്ട്രീമിംഗ് ആനുകൂല്യങ്ങൾ നൽകുന്നു. സീ5 പ്രീമിയം ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കുന്ന മറ്റ് പ്ലാനുകളും വിഐയ്ക്ക് ഉണ്ട്. 355 രൂപ, 405 രൂപ, 595 രൂപ, 795 രൂപ, 2,595 രൂപ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പമാണ് വിഐ സീ5 ആനുകൂല്യങ്ങൾ നൽകുന്നത്. 1197 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 180 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും 100 എസ്എംഎസുകളും നൽകുന്നു.

വിഐ 1197 രൂപ പ്ലാനിലൂടെ ഹൈ-സ്പീഡ് നൈറ്റ്-ടൈം അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് റോൾഓവർ ഡാറ്റ ബെനിഫിറ്റ്, വിഐ മൂവീസ്, ടിവി ആപ്പുകളിലേക്ക് ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. സീ5 സബ്‌സ്‌ക്രിപ്‌ഷന് സാധാരണ നിലയിൽ പ്രതിവർഷം 999 രൂപയും പ്രതിമാസം 99 രൂപയുമാണ് വില. ഈ ആനുകൂല്യമാണ് വിഐ 1197 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്.

വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ കഴിഞ്ഞ മാസം സീ5 പ്രീമിയം സബ്സ്ക്രിപ്ഷൻ നൽകുന്നത് അവസാനിപ്പിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വിലയും വിഐ വർധിപ്പിച്ചിരുന്നു. യുപി ഈസ്റ്റ്, ചെന്നൈ, തമിഴ്‌നാട്, കൊൽക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ടെൽകോ ഡിസംബറിൽ 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഈ വർധനവ് പിന്നീട് രാജ്യത്താകമാനമുള്ള സർക്കിളുകളിൽ പ്രാബല്യത്തിൽ വന്നു.

വിഐ ഫാമിലി പായ്ക്കുകൾക്ക് വില വർധിപ്പിച്ചു
വിഐ തങ്ങളുടെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് വില വർധിപ്പിച്ചു. 598 രൂപ, 749 രൂപ, 899 രൂപ, 999 രൂപ, 1099 രൂപ എന്നിങ്ങനെയുള്ള പ്ലാനുകൾക്കാണ് വില വർധിപ്പിച്ചത്. ഈ പ്ലാനുകൾക്ക് ഇപ്പോൾ 649 രൂപ, 799 രൂപ, 999 രൂപ, 1348 രൂപ എന്നിങ്ങനെയാണ് വില. വിഐയുടെ 649 രൂപ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 80 ജിബി പ്രതിമാസ ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് കോളിങ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. പ്രതിമാസം 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും. രണ്ട് കണക്ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 799 രൂപ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ 120 ജിബി പ്രതിമാസ ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ ഒരു പ്രൈമറിയും രണ്ട് ആഡ്-ഓണുകളും അടക്കം മൂന്ന് കണക്ഷനുകൾ നൽകുന്നുണ്ട്. പ്രൈമറി ഉപയോക്താക്കൾക്ക് 60 ജിബി ഡാറ്റയും സെക്കന്ററി ഉപയോക്താക്കൾക്ക് 30 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. പ്രൈമറി ഉപയോക്താവിനുള്ള ഡാറ്റ റോൾഓവർ 200 ജിബിയും സെക്കൻഡറി ഉപയോക്താവിന് 50 ജിബിയുമാണ്. പ്രൈമറി ഉപയോക്താവിന് ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, വി മൂവീസ്, ടിവി ആക്സസും നൽകുന്നു.

വിഐ 999 രൂപ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ 200 ജിബി പ്രതിമാസ ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് കോളിങ്, പ്രതിമാസം 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുന്നത്. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ അഞ്ച് കണക്ഷനുകൾ നൽകുന്നുണ്ട്. പൈമറി ഉപയോക്താക്കൾക്ക് 80 ജിബി ഡാറ്റയും സെക്കന്ററി ഉപയോക്താക്കൾക്ക് 30 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. പ്രൈമറി ഉപയോക്താവിനുള്ള ഡാറ്റ റോൾഓവർ 200 ജിബിയും സെക്കൻഡറി ഉപയോക്താവിന് 50 ജിബിയുമാണ് ലഭിക്കുന്നത്. രണ്ട് ഉപയോക്താക്കൾക്കും പ്രതിമാസം 100 എസ്എംഎസും ലഭിക്കും. പ്രൈമറി ഉപയോക്താവിന് ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, വി മൂവീസ്, ടിവി ആക്സസ് എന്നിവയും ലഭിക്കും.

വിഐ 1348 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റയുള്ള രണ്ട് കണക്ഷനുകളും പ്രതിമാസം 100 എസ്എംഎസുകളും ലഭിക്കും. പ്രൈമറി ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, അൺലിമിറ്റഡ് ഡാറ്റ, പ്രതിമാസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയിലേക്ക് ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും പ്ലാൻ വാഗ്ദാനം നൽകുന്നു.


Click it and Unblock the Notifications








