Home
News

വോഡഫോൺ ഐഡിയ (വിഐ) 199 രൂപ പ്ലാനിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ

വോഡഫോൺ ഐഡിയ (വിഐ) തങ്ങളുടെ 199 രൂപ പ്ലാൻ പുതുക്കി. ഇനി മുതൽ 199 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. റിലയൻസ് ജിയോ, എയർടെൽ എന്നിവയുമായി മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിഐ പ്ലാൻ പുതുക്കിയിരിക്കുന്നത്. നേരത്തെ 24 ദിവസത്തെ വാലിഡിറ്റിയും ദിവസവും 1 ജിബി ഡാറ്റയും നൽകിയിരുന്ന പ്ലാനായിരുന്നു 199 രൂപയുടേത്. എന്നാലിപ്പോൾ വാലിഡിറ്റിയിലും ഡാറ്റയിലുമെല്ലാം മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് വിഐ.

വിഐ 199 രൂപ പ്ലാൻ

വിഐ 199 രൂപ പ്ലാൻ

വിഐയുടെ 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഇനി മുതൽ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തത്തിൽ ഉപയോക്തക്കൾക്ക് 42 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഇത് മികച്ചൊരു പ്ലാനാക്കി 199 രൂപ പ്ലാനിനെ മാറ്റുന്നു. മറ്റ് ടെലിക്കോം കമ്പനികളോട് മത്സരിക്കാൻ ഈ പ്ലാൻ വിഐയെ സഹായിക്കുന്നു. ഇത് കൂടാതെ ദിവസവും 100 എസ്എംഎസുകളും വിഐ ഉപയോക്താക്കൾക്ക് നൽകുന്നു.

വിഐ

വിഐ 199 രൂപ പ്ലാൻ നേരത്തെ നൽകിയിരുന്ന വിഐ മൂവീസ്, ടിവി ആക്സസ് ആനുകൂല്യം തുടർന്നും ലഭിക്കും. 28 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും മികച്ച പ്ലാൻ തന്നെയായി 199 രൂപ പ്ലാൻ മാറി. വോഡാഫോൺ ഐഡിയ പ്ലാൻ പുതുക്കിയ കാര്യം ടെലിക്കോം ടോക്ക് ആണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ മൊത്തം 24 ജിബി ഡാറ്റ 24 ദിവസം വാലിഡിറ്റിയിൽ നൽകിയിരുന്ന പ്ലാൻ ഇപ്പോൾ 42 ജിബി ഡാറ്റ നൽകുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. സൌജന്യ കോളിങ് ആനുകല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്.

പ്രീപെയ്ഡ്

കുറഞ്ഞ് ദിവസങ്ങൾക്ക് മുമ്പ് വിഐ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലേക്ക് പുതിയ 447 രൂപ പ്ലാൻ കൂടി കൂട്ടിച്ചേർത്തിരുന്നു. ജിയോയുടെ 447 രൂപ പ്ലാൻ, എയർടെല്ലിന്റെ 456 രൂപ പ്ലാൻ എന്നിവയോട് മത്സരിക്കുന്നതിനാണ് വിഐ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ഇല്ലാത്ത പ്ലാനാണ് ഇവയെല്ലാം. 60 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് 50ജിബി ഡാറ്റയും നൽകുന്നു. അൺലിമിറ്റഡ് കോളുകൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

447 രൂപ

വിഐയുടെ 447 രൂപ പ്ലാനിലൂടെ ലഭിക്കുന്ന 50 ജിബി ഡാറ്റ പ്ലാനിന്റെ വാലിഡിറ്റിയായ 60 ദിവസം കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. ദിവസേന യാതൊരു നിയന്ത്രണങ്ങളും ഇല്ല. നിങ്ങൾക്ക് വേണമെങ്കിൽ മൊത്തം ഡാറ്റയും ഒരു ദിവസം തന്നെ ഉപയോഗിച്ച് തീർക്കുകയും ചെയ്യാം. ഇത് കൂടാതെ കുറഞ്ഞ വരുമാനം ഉള്ള ആളുകൾക്കായി വിഐ 75 രൂപയുടെ പ്ലാനും അവതരിപ്പിച്ചിരുന്നു. ഇത് എല്ലാ ഉപയോക്താക്കൾക്കും ഈ ലഭ്യമാകില്ല.

199 രൂപ പ്ലാൻ

വിഐയുടെ 199 രൂപ പ്ലാൻ പുതുക്കുന്നതോട കമ്പനിക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ജിയോയ്ക്ക് സമാനമായ പ്ലാൻ ഉണ്ട്. വിഐ പ്ലാൻ നൽകുന്ന അതേ ആനുകൂല്യങ്ങൾ തന്നെയാണ് ജിയോ പ്ലാനും നൽകുന്നത്. നേരത്തെ 199 രൂപയുടെ എയർടെൽ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ ആയിരുന്നു വിഐ പ്ലാൻ നൽകിയിരുന്നത്. ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും എയർടെൽ പ്ലാനിനെ പിന്തള്ളുകയും ചെയ്യുന്നു.

Best Mobiles in India

English summary
Vodafone Idea (Vi) has renewed its Rs 199 plan. From now on, customers will get more benefits through the Rs 199 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X