Home
News

വിഐയുടെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ 150ജിബി അധിക ഡാറ്റ നേടാം

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഏറ്റവും മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്ന ടെലിക്കോം കമ്പനികളിൽ ഒന്നാണ് വിഐ. 399 രൂപ മുതലാണ് വിഐയുടെ കേരളത്തിലെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആരംഭികുന്നത്. ജിയോ, എയർടെൽ എന്നിവയിൽ നിന്ന് വ്യത്യസ്തമായി വിഐ ഒരാൾക്ക് മാത്രമുള്ളതും കുടുംബത്തിലെ ഒന്നിലധികം ആളുകൾക്കുള്ളതുമായി പ്ലാനുകളെ വേർതിരിച്ചിട്ടുണ്ട്. ഒരാൾക്ക് മാത്രമുള്ള പ്ലാനുകളായി 399 രൂപ, 499 രൂപ, 699 രൂപ, 1,099 രൂപ എന്നിവയാണ് ഉള്ളത്.

പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വിഐ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ കേരളത്തിൽ 649 രൂപ മുതലുമാണ് ആരംഭിക്കുന്നത്. വിഐയുടെ 399 രൂപ പ്ലാൻ ഒരു വ്യക്തിക്ക് മാത്രമായി ഉള്ളതാണ്. മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിനെ ‘വി എന്റർടൈൻമെന്റ്' പോസ്റ്റ്പെയ്ഡ് പ്ലാൻ എന്നാണ് അറിയപ്പെടുന്നത്. 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ ആറ് മാസത്തേക്ക് 150 ജിബി അധിക ഡാറ്റ നൽകുന്നുണ്ട്. ഇതിനൊപ്പം മറ്റ് നിരവധി ഓഫറുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ 399 രൂപ എന്റർടൈൻമെന്റ് പോസ്റ്റ്പെയ്ഡ് പ്ലാൻ ഏറെ ജനപ്രീയമായ പ്ലാനാണ്. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് ഈ പ്ലാനിനെ ആകർഷകമാക്കുന്നത്. ഈ പ്ലാൻ 40 ജിബി ഡാറ്റയുമായിട്ടാണ് വരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ഓഫറിന്റെ ഭാഗമായി മൈവിഐ.ഇൻ വെബ്സൈറ്റ് വഴി പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 150 ജിബി അധിക ഡാറ്റ ലഭിക്കും. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു. റീചാർജ് ചെയ്ത തീയതി മുതൽ ആറുമാസത്തേക്കാണ് ഈ അധിക ഡാറ്റ ലഭിക്കുന്നത്. 200 ജിബി ഡാറ്റ റോൾ ഓവർ സൌകര്യവും ഈ പ്ലാനലൂടെ ലഭിക്കും.

150 ജിബി ഡാറ്റ

പുതിയ ഓഫറിലൂടെ ലഭിക്കുന്ന 150 ജിബി ഡാറ്റ റോൾ ഓവർ ഡാറ്റയായി ഉപയോഗിക്കാൻ സാധിക്കില്ല. 399 രൂപ പ്ലാൻ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങും ഒരു മാസത്തേക്ക് 100 എസ്എംഎസുകളും നൽകുന്നു. വിഐ മൂവീസ്, ടിവി ആപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും. മറ്റൊരു ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കില്ല. ഐ‌എസ്‌ഡി കോളുകൾക്ക് മിനിറ്റിന് 50 പൈസ നിരക്കാണ് ഈ പ്ലാൻ റീചാർജ് ചെയ്തവരിൽ നിന്നും ഈടാക്കുന്നത്.

299 രൂപ

രാജസ്ഥാൻ, ജമ്മു കശ്മീർ, ബീഹാർ, ഒറീസ, അസം, നോർത്ത് ഈസ്റ്റ് തുടങ്ങിയ തിരഞ്ഞെടുത്ത സർക്കിളുകളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് വിഐയുടെ 299 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ ലഭിക്കുന്നത്. പുതിയ ഉപയോക്താക്കൾക്ക് മാത്രം ലഭിക്കുന്ന പ്ലാനാണ് ഇത്. എന്നാൽ 399 രൂപ വി പോസ്റ്റ്പെയ്ഡ് പ്ലാൻ കേരളം അടക്കം എല്ലാ സർക്കിളുകളിലും ലഭ്യമാണ്. 299 രൂപ പ്ലാൻ വിഐ സ്റ്റോറുകൾ വഴിയാണ് ലഭ്യമാകുന്നത്. കേരളത്തിലെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന വില കുറഞ്ഞതും ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്ലാനാണ് 399 രൂപയുടേത്.

Best Mobiles in India

English summary
Vi is one of the leading telecom companies in the Indian telecom market offering the best postpaid plans. Vi's postpaid plans in Kerala start from Rs 399.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X