വോഡഫോൺ ഐഡിയയുടെ 449 രൂപ പ്ലാനിലൂടെ ഇനി സീ5 പ്രീമിയം സബ്ക്രിപ്ഷനും ലഭിക്കും
വോഡാഫോൺ ഐഡിയ (വിഐ) സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായത്. ടെലിക്കോം കമ്പനി അടച്ചുപൂട്ടുമോ എന്ന സംശയം പോലും ഉയർന്നുവന്നിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ തങ്ങളുടെ വരിക്കാർക്ക് പ്ലാനുകൾക്കൊപ്പം കൂടുതൽ മികച്ച ആനുകൂല്യങ്ങൾ നൽകാൻ ശ്രദ്ധിക്കുകയാണ് കമ്പനി. മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത ഡബിൾ ഡാറ്റ, ബിംഹെ ഓൾ നൈറ്റ് തുടങ്ങിയ ഓഫറുകളാണ് വിഐ തങ്ങളുടെ പ്ലാനുകളിലൂടെ നൽകുന്നത്.

വിഐയുടെ ജനപ്രീയ പ്ലാനുകളിൽ ഒന്നാണ് 449 രൂപ വിലയുള്ള പ്ലാൻ. ഇതിനൊപ്പം ലഭിക്കുന്ന ഡബിൾ ഡാറ്റ ആനുകൂല്യമാണ് പ്ലാനിനെ ആകർഷകമാക്കുന്നത്. ഇനി മുതൽ ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ഒടിടി ആനുകൂല്യങ്ങളും ലഭിക്കും. സീ5 പ്രീമിയം സബ്ക്രിപ്ഷൻ ആണ് പ്ലാനിനൊപ്പം വിഐ നൽകുന്നത്. ഈ ആനുകൂല്യം കൂടി ചേരുന്നതോടെ വിഐയുടെ 449 രൂപ പ്ലാൻ വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നായി മാറുന്നു. മറ്റൊരു ടെലിക്കോം കമ്പനിയും ഇതിന് സമാനമായ പ്ലാൻ നൽകുന്നില്ല.

വിഐ 449 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 449 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 56 ദിവസം വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്നു. ഇത് കൂടാതെ ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ ഏറ്റവും മികച്ച ഘടകം ഡബിൾ ഡാറ്റ ഓഫറാണ്. ഡബിൾ ഡാറ്റ ഓഫറിലൂടെ ഈ പ്ലാൻ ഉപയോക്താക്കൾക്കൾക്ക് 4ജിബി ഡാറ്റയാണ് നൽകുന്നത്. പ്ലാൻ ശരിക്കും ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. എന്നാൽ ഡബിൾ ഡാറ്റ ഓഫറിലൂടെ പ്ലാൻ ദിവസവും 4 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് നൽകുന്നു.

499 രൂപ പ്ലാൻ ബിങ്ക് ഓൾ-നൈറ്റ് ഓഫറും നൽകുന്നുണ്ട്. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. ഒടിടി കണ്ടന്റ് കാണാനോ ജോലി ആവശ്യത്തിനോ ഗെയിമിങ് അടക്കമുള്ള വിനോദ ആവശ്യങ്ങൾക്കോ ഈ ഡാറ്റ ഉപയോഗിക്കാം. ഇതിനൊപ്പം വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും നൽകുന്നുണ്ട്. ഇതിലൂടെ തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത ഡാറ്റ നിങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. ഈ പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം ഡാറ്റ ആനുകൂല്യം 56 ദിവസത്തേക്ക് 224ജിബി ആണ്.

449 രൂപ പ്ലാനിലെ മുകളിൽ സൂചിപ്പിച്ച ആനുകൂല്യങ്ങൾക്ക് പുറമേ, വോഡഫോൺ ഐഡിയ സീ5 പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഈ പ്ലാനിലൂടെ നേരത്തെ വരിക്കാർക്ക് ലഭിക്കാത്ത ഒരു പുതിയ ആനുകൂല്യമാണിത്. 699 രൂപ പ്രീപെയ്ഡ് പ്ലാൻ പോലെയുള്ള വോഡഫോൺ ഐഡിയയിൽ നിന്നുള്ള സീ5 പ്രീമിയം സബ്സ്ക്രിപ്ഷൻ നൽകുന്ന മറ്റ് പ്ലാനുകളും ഉണ്ട്. വിഐയുടെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും ഇപ്പോൾ ഒരു വർഷം മുഴുവനും വാലിഡിറ്റിയുള്ള സീ5 പ്രീമിയം സബ്സ്ക്രിപ്ഷൻ ഉണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും തങ്ങളുടെ വരിക്കാരുടെ എണ്ണം നഷ്ടപ്പെടുന്നത് തടയാനും കൂടുതൽ ആളുകളെ നെറ്റ്വർക്കിലേക്ക് എത്തിക്കാനും വിഐ ശ്രമങ്ങൾ നടത്തുന്നു. ഇന്ത്യൻ ടെലിക്കോം വിപണിയിലെ മറ്റൊരു ടെലിക്കാം കമ്പനിയും നൽകാത്ത പ്രത്യേക ഓഫറുകൾ തന്നെ ഇതിന് ഉദാഹരണമാണ്. കൂടുതൽ മികച്ച പ്ലാനുകൾ നൽകികൊണ്ട് കമ്പനി വരിക്കാരുടെ എണ്ണവും വരുമാനവും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.


Click it and Unblock the Notifications








