വിഐയുടെ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇനി അൺലിമിറ്റഡ് ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും

|

വിഐ (വോഡഫോൺ-ഐഡിയ) തങ്ങളുടെ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളിൽ മാറ്റങ്ങൾ വരുത്തി. ഈ പ്ലാനിലൂടെ ഇനി മുതൽ അൺലിമിറ്റഡ് ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനിലാണ് വിഐ ഇപ്പോൾ അൺലിമിറ്റഡ് ഡാറ്റ നൽകുന്നത്. പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമാണ് ഈ പ്ലാൻ ലഭ്യമാകുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭിക്കുകയില്ല. പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ നാല് പ്ലാനുകളാണ് വിഐ നൽകുന്നത്.

 

വിഐ

വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില 399 രൂപ, 499 രൂപ, 699 രൂപ, 1,099 രൂപ എന്നിവയാണ്. ഇതിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനുകൾ 699 രൂപ, 1099 രൂപ എന്നിങ്ങനെയാണ്. 699 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, വി മൂവീസ്, വിഐ ടിവി എന്നിവയിൽ നിന്നുള്ള കണ്ടന്റ് സൌജന്യമായി ലഭിക്കും. ഓരോ മാസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

വോഡഫോൺ ഐഡിയ (വിഐ) 199 രൂപ പ്ലാനിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾവോഡഫോൺ ഐഡിയ (വിഐ) 199 രൂപ പ്ലാനിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ

699 രൂപ പായ്ക്ക്

699 രൂപ പായ്ക്ക് എന്റർടൈൻമെന്റ് പായ്ക്ക് എന്നാണ് അറിയപ്പെടുന്നത്. 1099 രൂപയുടെ പ്ലാൻ റെഡ് എക്സ് പായ്ക്ക് എന്നാണ് അറിയപ്പെടുന്നത്. ഈ പായ്ക്കിലൂടെ അൺലിമിറ്റഡ് ഡാറ്റയും പ്രതിമാസം 100 മെസേജുകളും ലഭിക്കും. ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, വി മൂവീസ്, വിഐ ടിവി എന്നിവയിലേക്കുള്ള ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

1099 രൂപ
 

1099 രൂപ വിലയുള്ള റെഡ് എക്സ് പ്ലാൻ ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സിലേക്ക് ആക്സസ്, ചെലവില്ലാതെ നാഷണൽ, ഇന്റർനാഷണൽ ലോഞ്ചുകളിലേക്കുള്ള ആക്സസ് എന്നി നൽകുന്നു. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് മിനിറ്റിന് 50 പൈസ നിരക്കിൽ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഐ‌എസ്‌ഡി കോളിംഗ് മിനുറ്റിന് 3 രൂപയാണ്.14 രാജ്യങ്ങളിലേക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭിക്കുന്നത്.

എയർടെലിനും ജിയോയ്ക്കും പിന്നാലെ ദിവസേനയുള്ള ഡാറ്റ നിയന്ത്രണമില്ലാത്ത പ്ലാനുമായി വിഐയുംഎയർടെലിനും ജിയോയ്ക്കും പിന്നാലെ ദിവസേനയുള്ള ഡാറ്റ നിയന്ത്രണമില്ലാത്ത പ്ലാനുമായി വിഐയും

മറ്റ് പോസ്റ്റ്പെയ്ഡ് പായ്ക്കുകൾ

മറ്റ് പോസ്റ്റ്പെയ്ഡ് പായ്ക്കുകൾ

399 രൂപ, 499 രൂപ വിലയിലുണ്ട് മറ്റ് രണ്ട് പ്ലാനുകളാണ് വിഐ നൽകുന്നത്. 399 രൂപ വിലയുള്ള പായ്ക്കിലൂടെ ലോക്കൽ കോളുകൾക്കൊപ്പം 40 ജിബി ഡാറ്റയും അൺലിമിറ്റഡ് എസ്ടിഡി കോളുകളും സൌജന്യമായി ലഭിക്കും. 200 ജിബി റോൾഓവർ ഡാറ്റ സൗകര്യമാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് വിഐപി ആക്സസും നൽകുന്നുണ്ട്.

499 രൂപ പ്ലാൻ

വിഐയുടെ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ 75 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പായ്ക്ക് എന്റർടൈൻമെന്റ് പ്ലസ് എന്നറിയപ്പെടുന്നു. ഇത് പ്രതിമാസം 100 മെസേജുകൾ, ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ ആക്സസ്, ആമസോൺ പ്രൈമിലേക്കുള്ള സബ്സ്ക്രിപ്ഷൻ, വി മൂവീസ് & ടിവി ആപ്പ് എന്നിവയിലേക്ക് ആക്സസ് എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ ടെലിക്കോം കമ്പനികളും പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റം വരുത്തുകയും പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിൽ അധിക ആനുകൂല്യം നൽകാൻ ആരംഭിച്ചത്.

കുറഞ്ഞ വരുമാനമുള്ളവർക്കായി വിഐ 75 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചുകുറഞ്ഞ വരുമാനമുള്ളവർക്കായി വിഐ 75 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

Best Mobiles in India

English summary
Vi (Vodafone-Idea) has changed the benefits of their Rs 699 postpaid plan. With this plan, users will now get unlimited data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X