വിഐ ഉപയോക്താക്കൾക്ക് അടുത്ത രണ്ട് ദിവസം ഈ കിടിലൻ ആനുകൂല്യങ്ങൾ ആസ്വദിക്കാം

|

വോഡഫോൺ ഐഡിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ അധിക ആനുകൂല്യങ്ങൾ നൽകുന്നു. 399 രൂപയുടെയും 599 രൂപയുടെയും പ്ലാനുകളിലാണ് കമ്പനി അധിക ആനുകൂല്യം നൽകുന്ന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിഐ ഈ രണ്ട് പ്ലാനുകളിലൂടെയും ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനുകളിൽ ഇനി അധിക ആനുകൂല്യമായി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കും. സീ5 ആക്സസാണ് പ്ലാനുകൾ അധികമായി നൽകുന്നത്. സെപ്റ്റംബർ 15 വരെ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 399 രൂപയുടെയും 699 രൂപയുടെയും പ്ലാനുകൾ 56 ദിവസം, 84 ദിവസം എന്നിങ്ങനെ വാലിഡിറ്റി നൽകുന്ന പ്ലാനുകളാണ്.

 

വിഐ പ്ലാനുകൾ

വിഐ 399 രൂപയുടെയും 599 രൂപയുടെയും പ്ലാനുകൾക്കൊപ്പം ദിവസവും 1.5ജിബി ഡാറ്റയും സൌജന്യ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനുകൾ ഏറെ ജനപ്രീതി നേടിയവയാണ്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ വിഐ തങ്ങളുടെ 299 രൂപ, 449 രൂപ, 699 രൂപ എന്നീ പ്ലാനുകൾക്കൊപ്പം സീ5 പ്രീമിയം സബ്സ്ക്രിപ്ഷൻ നൽകാൻ ആരംഭിച്ചിരുന്നു. കൂടുതൽ വരിക്കാരെ നേടാന മറ്റ് ടെലിക്കോം കമ്പനികളും ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

355 രൂപ പ്ലാൻ

വിഐയ്ക്ക് 355 രൂപ വിലുയുള്ള ഒരു ഡാറ്റ പ്ലാനും ഉണ്ട്. 28 ദിവസം വാലിഡിറ്റി കാലയളവിലേക്ക് 50 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിലൂടെയും സീ5 പ്രീമിയം സ്ട്രീമിങ് ആനുകൂല്യങ്ങളിലേക്ക് ആക്സസ് ലഭിക്കും. വിഐ 555 രൂപ പ്രീപെയ്ഡ് പ്ലാൻ സീ5 പ്രീമിയത്തിലേക്ക് 1 വർഷത്തെ ആക്സസാണ് നൽകുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് 555 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിൽ വീക്കെൻഡ് റോൾഓവർ ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കും. അതുകൊണ്ട് തന്നെ പ്ലാനിന്റെ വാലിഡിറ്റിയായ 56 ദിവസത്തേക്ക് സ്ട്രീമിങ് ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾക്ക് സാധിക്കും. ഈ പ്ലാൻ വിഐ മൂവീസ്, ടിവി ആക്സസും നൽകുന്നുണ്ട്.

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ
 

ഡിസ്നി+ ഹോട്ട്സ്റ്റാർ തങ്ങളുടെ സബ്ക്രിപ്ഷൻ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയ ശേഷം വിഐയും അതിന്റെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ പരിഷ്കരിച്ചിരുന്നു. വിഐയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾക്ക് നേരത്തെ 401 രൂപ, 601 രൂപ, 801 രൂപ എന്നിങ്ങനെയായിരുന്നു വില. ഇപ്പോൾ ഇത് 100 രൂപ വർധിക്കുകയും 501 രൂപ, 701 രൂപ, 901 രൂപ എന്നിങ്ങനെയുള്ള വിലകളിൽ ലഭ്യമാവുകയും ചെയ്യുന്നു. 501 രൂപ പ്ലാൻ 28 ദിവസത്തേക്ക് 100ജിബി ഡാറ്റയും 701 രൂപ പ്ലാൻ 56 ദിവസത്തേക്ക് 200ജിബി ഡാറ്റയും നൽകുന്നു. 901 രൂപ പ്ലാനിലൂടെ 84 ദിവസത്തേക്ക് 300 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്.

വിഐ

വിഐയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളെല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. വിഐ നേരത്തെ 501 രൂപ വിലയുള്ള ഒരു ഡാറ്റ പ്ലാനും നൽകിയിരുന്നു. ഈ പ്ലാനിന് ഇപ്പോൾ 601 രൂപയാണ് വില. ഇത് 56 ദിവസത്തെ വാലിഡിറ്റിയിൽ 75 ജിബി ഡാറ്റയാണ് നൽകുന്നത്. ഇത് കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ വിഐ ചില സർക്കിളുകളിൽ ഡബിൾ ഡാറ്റ ആനുകൂല്യങ്ങൾ നൽകിയിരുന്ന പ്ലാനുകൾ നിർത്തലായിക്കിയിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന സർക്കിളുകളിലാണ് ഇത്തരം പ്ലാനുകൾ നിർത്തലാക്കിയത്.

ഡബിൾ ഡാറ്റ

ദിവസവും 2ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനുകളായിരുന്നവയാമ് ഡബിൾ ഡാറ്റ ഓഫറിലൂടെ 4 ജിബി ഡാറ്റ നൽകുന്നത്. ഈ ഓഫർ നിലവിൽ കേരളം ഉൾപ്പെടെയുള്ള മറ്റ് സർക്കിളുകളിൽ ലഭ്യമാണ്. ആഴ്ചയിൽ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ റോൾഓവർ ആനുകൂല്യം അടക്കമുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നുണ്ട്. ഗെയിമിങ്, സ്ട്രീമിങ് ആവശ്യങ്ങൾക്കായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവ.

Most Read Articles
Best Mobiles in India

English summary
Vi offers additional benefits on two prepaid plans. The company is offering Zee5 subscriptions on Rs 399 and Rs 599 plans. This benefit is only available for two days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X