Home
News

വിഐയുടെ വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫർ ഏപ്രിൽ വരെ നീട്ടി

വിഐ (വോഡഫോൺ-ഐഡിയ) പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി നൽകുന്ന മികച്ചൊരു ഓഫറാണ് 'വീക്കെൻഡ് ഡാറ്റ റോൾഓവർ'. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാതെ ബാക്കിയുള്ള ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. വീക്കെൻഡിൽ ഒടിടി ആപ്പുകളിലും മറ്റും വീഡിയോ സ്ട്രീം ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഓഫറാണ് വീക്കെൻഡ് ഡാറ്റ റോൾ ഓവർ ഓഫർ. ഈ ഓഫർ ഇനി ഏപ്രിൽ വരെ ലഭ്യമാകും.

വീക്കെൻഡ് ഡാറ്റ റോൾ ഓവർ ഓഫർ

വീക്കെൻഡ് ഡാറ്റ റോൾ ഓവർ ഓഫർ നിരവധി ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്നുണ്ട്. ഈ ഓഫറിലൂടെ ഓരോ ആഴ്ച്ചയും റോൾ ഓവർ ആയി ലഭിക്കുന്ന ഡാറ്റയുടെ വിവരങ്ങൾ വിഐ കൃത്യമായി ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്. കൊവിഡ് കാരണം ഒടിടി സേവനങ്ങൾ മൊബൈലിൽ ഉപയോഗിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിഐ ഇത്തരമൊരു ഓഫർ അവതരിപ്പിച്ചത്.

ഡാറ്റ റോൾ‌ഓവർ

ഡാറ്റ റോൾ‌ഓവർ

2021 ജനുവരി 17 വരെ മാത്രം ലഭ്യമാകേണ്ടിയിരുന്ന ഓഫറാണ് വീക്കെൻഡ് ഡാറ്റ റോൾഓവർ. നേരത്തെ വിഐ പ്രഖ്യാപിച്ചതും ഈ ഓഫർ ജനുവരിയിൽ അവസാനിക്കും എന്നായിരുന്നു. എന്നാൽ ഇനി 2021 ഏപ്രിൽ 17 വരെ ഈ ഓഫർ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഡാറ്റ റോൾ ഓവർ സൌകര്യം 90 ദിവസത്തേക്കാണ് നീട്ടി നൽകിയിരിക്കുന്നത്. ഈ ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള ഡാറ്റയിലെ ഉപയോഗിക്കാത്ത ഭാഗം ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും.

ഡാറ്റ

ശനി, ഞായർ ദിവസങ്ങളിലായി എല്ലാ ഡാറ്റയും ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ഡാറ്റ റോൾ ഓവർ സംവിധാനം. ഓൺലൈൻ ഗെയിമുകൾ കളിക്കാനും എച്ച്ഡി വീഡിയോകൾ സ്ട്രീം ചെയ്യാനും ആവശ്യത്തിന് കണ്ടന്റുകൾ ഡൌൺലോഡ് ചെയ്യാനും ഈ ഓഫർ ഉപയോക്താക്കളെ അനുവദിക്കുന്നു. ഓരോ ആഴ്ച്ചയിലെയും ഉപയോഗിക്കാത്ത ഡാറ്റ ശനിയാഴ്ചയും ഞായറാഴ്ചയും ലഭിക്കുന്ന രീതിയിൽ ഓട്ടോമാറ്റിക്കായി കൈമാറ്റം ചെയ്യപ്പെടും.

ഓഫർ ലഭിക്കുന്ന പ്ലാനുകൾ

ഓഫർ ലഭിക്കുന്ന പ്ലാനുകൾ

ഒക്ടോബറിലാണ് ഡാറ്റ റോൾ ഓവർ സംവിധാനം ലഭ്യമാവുകന്നത്. ഈ ഓഫർ ചില ഓഫറുകളിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഈ പ്ലാനുകളിൽ 249 രൂപ, 297 രൂപ, 299 രൂപ, 398 രൂപ, 399 രൂപ, 449 രൂപ, 497 രൂപ, 499 രൂപ, 555 രൂപ, 558 രൂപ, 595 രൂപ, 599 രൂപ, 647 രൂപ, 699 രൂപ, 795 രൂപ, 819 രൂപ, 1,197 രൂപ, 2,399 രൂപ, 2,595 രൂപ നിരക്കുകളിലുള്ള പ്ലാനുകളിലാണ് ഓഫറുകൾ ലഭിക്കുന്നത്.

പുതിയ 405 രൂപ പ്ലാൻ

പുതിയ 405 രൂപ പ്ലാൻ

വിഐ കഴിഞ്ഞ ദിവസം പുതിയ പ്ലാൻ പുറത്തിറക്കിയിരുന്നു. 405 രൂപ വിലയുള്ള പ്ലാനാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാൻ ഒരു വർഷത്തേക്ക് സീ5 ആക്സസ് നൽകുന്നു. 28 ദിവസത്തേക്ക് മാത്രം അൺലിമിറ്റഡ് കോളിങും 90 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ് ഇത്. 1,000 രൂപ വിലയുള്ള വിഐ മൂവീസ്, ടിവി സബ്ക്രിപ്ഷൻ, 100 മെസേജുകൾ എന്നിവ നൽകുന്ന പ്ലാനാണ് ഇത്. ഇതിനൊപ്പം കമ്പനി റിപ്പബ്ലിക് ദിന ഓഫറും പുറത്തിറക്കിയിട്ടുണ്ട്. 399 രൂപ, 499 രൂപ, 699 രൂപ, 1,099 രൂപ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും 297 രൂപ, 399 രൂപ പ്രീപെയ്ഡ് പ്ലാനുകളിലുമാണ് ഈ ഓഫർ ലഭ്യമാകുന്നത്.

More from GizBot

Best Mobiles in India

English summary
'Weekend Data Rollover' is one of the best offers for Vi prepaid customers. This offer is now available until April.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X