Home
News

രണ്ടുമാസം സൌജന്യ സർവ്വീസുമായി വീഡിയോകോൺ ഡി2എച്ചും ഡിഷ് ടിവിയും

ഡിടിഎച്ച് വിപണിയിൽ കമ്പനികൾ പരസ്പരം മത്സരിച്ച് മികച്ച ഓഫറുകൾ നൽകുമ്പോൾ ആകർഷണീയമായ ദീർഘകാല പ്ലാനുമായി എത്തുകയാണ് വീഡിയോകോൺ ഡി2എച്ച്, ഡിഷ് ടിവി എന്നിവ പത്ത് മാസത്തെ പ്ലാനിനൊപ്പം രണ്ടുമാസം സൌജന്യ സേവനം എന്നതാണ് ഇരു കമ്പനികളും മുന്നോട്ടുവയ്ക്കുന്ന പുതിയ ഓഫർ. ഈ ഓഫറിലൂടെ പത്ത് മാസത്തെ സബ്ക്രിപ്ഷൻ പ്ലാൻ റീചാർജ് ചെയ്താൽ ഒരുവർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സേവനം ആസ്വദിക്കാൻ സാധിക്കും.

ആറ് മാസത്തെ പ്ലാനും

പത്ത് മാസത്തെ കാലാവധിയുള്ള പ്ലാനിനൊപ്പം തന്നെ ഡി2എച്ച്, ഡിഷ് ടിവി എന്നിവ ആറ് മാസത്തെ പ്ലാനും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനിനൊപ്പം ഒരുമാസത്തെ സൌജന്യ സേവനമാണ് ഇരു കമ്പനികളും അവതരിപ്പിക്കുന്നത്. ആറ് മാസത്തെ തുകയ്ക്ക് ഏഴ് മാസം സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. ഇതുകൂടാതെ ഡി2എച്ച് മൂന്ന് മാസത്തെ സേവനത്തിനൊപ്പം 14 ദിവസത്തെ സൌജന്യ സേവനവും ലഭ്യമാക്കുന്നുണ്ട്. ഈപ്ലാനിനൊപ്പം കമ്പനി സൌജന്യ സെറ്റ് ടോപ്പ് ബോക്സും ലഭ്യമാക്കുന്നു.

ഷോർട്ട്സ് ടിവി ആക്റ്റീവ്

ഡിഷ് ടിവി പുതിയ മൂല്യവർദ്ധിത സേവനമായ ഷോർട്ട്സ് ടിവി ആക്റ്റീവും ആരംഭിച്ചു. ഈ സേവനത്തിന് 59 രൂപയാണ് ഉപക്താവ് നൽകേണ്ടത്. പുതുതായി ആരംഭിച്ച ഈ സർവ്വീസിന് കീഴിൽ ഉപയോക്താക്കൾക്ക് പരസ്യമില്ലാതെ എച്ച്ഡി ക്വാളിറ്റിയിൽ പത്തായിരത്തിലധികം സിനിമകൾ ലഭിക്കും. ഇതിനൊപ്പം പ്ലാറ്റ്ഫോമിൽ 7000 ഹ്രസ്വചിത്രങ്ങളും ലഭ്യമാക്കുന്നുണ്ട്. സിനിമാപ്രേമികളെ ആകർഷിക്കുന്ന മൂല്യവർദ്ധിത സേവനമാണ് ഇത്.

ആൻഡ്രോയിഡ് സെറ്റ്ടോപ്പ് ബോക്സ്

തങ്ങളുടെ പ്രീമിയം സെഗ്മൻറുകളിലെ ഉപഭോക്താക്കളെ ആകർഷിക്കാൻ കൂടി വേണ്ടി ഡിഷ് ടിവി പുതിയ ആൻഡ്രോയിഡ് സെറ്റ്ടോപ്പ് ബോക്സ് അവതരിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത കുറച്ച് ആഴ്ച്ചയ്ക്കുള്ളിൽ ഈ സെറ്റ്ടോപ്പ് ബോക്സ് വിപണിയിലെത്തും. ഈ സെറ്റ്ടോപ്പ് ബോക്സിന് 3,000 രൂപയാണ് വില പ്രതിക്ഷിക്കുന്നത്. സ്മാർട്ട് സെറ്റ്ടോപ്പ് ബോക്സ് മേഖലയിൽ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താനുള്ള കമ്പനിയുടെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ഇത്.

സ്മാർട്ട് സ്റ്റിക്ക്

ഡിഷ് ടിവി സാങ്കേതിക വിദ്യകളിലെ പുതിയ വികാസങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നും ഇതിൻറെ അടിസ്ഥാനത്തിൽ സമകാലികമായ മീഡിയ കണ്ടൻറുകൾ ആവശ്യമുള്ള ഉപഭോക്താക്കൾക്കായി കണക്ടഡ് ബോക്സുകൾ ലഭ്യമാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. 599 രൂപയ്ക്ക് ഒരു സ്മാർട്ട് സ്റ്റിക്കും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളിൽ നിന്നുള്ള ആവറേജ് വരുമാനം ട്രായ് നിർദ്ദേശപ്രകാരം 116 രൂപയായിതന്നെ കൊണ്ടുപോകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

വിപണിയിൽ കമ്പനി

എയർടെലിൻറെ എക്ട്രിം സെറ്റ്ടോപ്പ് ബോക്സും ജിയോയുടെ സെറ്റ്ടോപ്പ് ബോക്സും വിപണിയിൽ മികച്ച പ്രതികരണം ഉണ്ടാക്കുന്ന അവസരത്തിലാണ് ഡിഷ് ടിവി തങ്ങളുടെ ആൻഡ്രോയിഡ് ടിവി ബോക്സ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. മറ്റ് കമ്പനികളോട് ശക്തമായി മത്സരിക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും പുതിയ സാങ്കേതിക വിദ്യയും മികച്ച പ്ലാനുകളും അവതരിപ്പിക്കുന്ന കമ്പനി ഇന്ത്യൻ ഡിടിഎച്ച് വിപണിയിൽ വലീയ മാറ്റങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Videocon D2h and Dish TV are reportedly providing benefits with their long-term plans. The DTH providers are offering an extra two months service with 10 months plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X