കോഹ്ലിയുടെ കൈയ്യിലെ ഫോൺ ഏത്? ലോഞ്ച് ചെയ്യാത്ത വിവോ ഫോണെന്ന് റിപ്പോർട്ട്

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഒരു ചിത്രമാണ്. ഫോൺ കോൾ ചെയ്യുന്ന ചിത്രമാണ് താരം ട്വിറ്ററിൽ പങ്കുവച്ചത്. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ഏത് ഫോണാണ് അത് എന്ന വലിയ സംശയങ്ങളും ഉയർന്നുവന്നു. ഫോണിൽ സംസാരിക്കുന്ന രീതിയിൽ പോസ് ചെയ്തിരിക്കുന്ന ആ ചിത്രത്തിലുള്ള സ്മാർട്ട്ഫോണിന്റ നിറം നീലയാണ് (Virat Kohli).

 

കോഹ്ലി

തന്റെ കൈയ്യിലുള്ള ഫോണുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും കോഹ്ലി പുറത്ത് വിട്ടിട്ടില്ല. എന്റെ പ്രിയപ്പെട്ട നീല നിറത്തിലുള്ള ഷേഡ് എന്ന അർത്ഥത്തിലുള്ള ഇംഗ്ലീഷ് അടിക്കുറിപ്പാണ് ഈ ചിത്രത്തിന് താരം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ ലോഞ്ച് ചെയ്യാത്ത സ്മാർട്ട്ഫോണാണ് ഇതെന്നാണ് സൂചനകൾ. കോഹ്‌ലിയുടെ ചിത്രത്തിലുള്ള ഫോൺ പുതിയ വിവോ 25 സീരീസിലെ ഡിവൈസാണ് എന്ന് ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു.

6 ലക്ഷം ആധാറുകൾ റദ്ദാക്കി, നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ Aadhaar Card ആണോ?6 ലക്ഷം ആധാറുകൾ റദ്ദാക്കി, നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ Aadhaar Card ആണോ?

ലോഞ്ച്

ലോഞ്ച് ചെയ്യാത്ത പുതിയ വിവോ ഫോൺ വിരാട് കോഹ്‌ലിയുടെ കൈയ്യിൽ എത്തിയത് എങ്ങനെയെന്ന സംശയം നിങ്ങൾക്ക് തോന്നിയെങ്കിൽ അതിനുള്ള ഉത്തരം വിവോയുടെ പരസ്യങ്ങൾ തന്നെയാണ്. വിവോ എന്ന ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ് വിരാട് കോഹ്ലി. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലുള്ള സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോൺ ആയിരിക്കും.

വിവോ
 

വിവോ വി25 സീരീസിൽ മൂന്ന് സ്മാർട്ട്ഫോണുകൾ ഉണ്ടായിരിക്കും എന്നാണ് സൂചനകൾ. വിവോ വി25, വിവോ വി25ഇ, വിവോ വി25 പ്രോ എന്നിവയായിരിക്കും ഈ സ്മാർട്ട്ഫോണുകൾ. പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിവോ 25 വാനില വേരിയന്റ് ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 2022 ഓഗസ്റ്റ് 18ന് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ പ്രവചിച്ചിട്ടുണ്ട്.

Samsung Galaxy S21 FE: സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന് വില കുറച്ചുSamsung Galaxy S21 FE: സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന് വില കുറച്ചു

കമ്പനി

കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ഫോണുമായി നിൽകുന്ന കോഹ്‌ലിയുടെ ചിത്രം സ്മാർട്ട്‌ഫോണിന്റെ ഡിസൈൻ ടീസറായി കണക്കാക്കാം. കോഹ്‌ലിയുടെ ചിത്രത്തിലെ ഫോൺ കുറച്ച് മാസങ്ങൾക്ക് മുമ്പ് കമ്പനി ചൈനയിൽ അവതരിപ്പിച്ച വിവോ എസ്15 പ്രോ സ്മാർട്ട്ഫോണിനോട് സാമ്യമുള്ളതാണെന്നും. വിവോ എസ്15 പ്രോ ചൈനയിൽ അവതരിപ്പിക്കുന്ന വിവോ വി25ന്റെ റീബ്രാൻഡഡ് പതിപ്പാണെന്നും റിപ്പോർട്ടുകൾ പറയപ്പെടുന്നു.

ലോഞ്ച്

ചൈനയിൽ ലോഞ്ച് ചെയ്ത വിവോ എസ്15 പ്രോ സ്മാർട്ട്ഫോണിൽ 6.56-ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. 1500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 12 ജിബി വരെ LPDDR5 റാമും 256 ജിബി വരെ UFS 3.1 സ്‌റ്റോറേജും ഉള്ള വിവോ എസ്15 പ്രോ മീഡിയടെക് ഡൈമൻസിറ്റി 8100 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. വില വിഭാഗത്തിലെ മികച്ച ഡിവൈസ് എന്ന നിലവിൽ തന്നെയാണ് ചൈനീസ് വേരിയന്റ് ഇപ്പോൾ അറിയപ്പെടുന്നത്.

Airtel: എയർടെൽ അക്കൌണ്ട് ബാലൻസ് ചെക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാംAirtel: എയർടെൽ അക്കൌണ്ട് ബാലൻസ് ചെക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

വിവോ വി15 പ്രോ

വിവോ വി15 പ്രോ സ്മാർട്ട്ഫോണിൽ 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. 4500mAh ബാറ്ററിയും സ്മാർട്ട്ഫോണിൽ വിവോ നൽകിയിരിക്കുന്നു. ഈ സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഒഐഎസ് ഉള്ള 50 എംപി പ്രൈമറി ക്യാമറയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. 12 എംപി അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 2 എംപി പോർട്രെയ്റ്റ് സെൻസർ എന്നിവയും ഈ ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

Best Mobiles in India

English summary
A picture of cricketer Virat Kohli is currently the big talk in the Indian smartphone market. The actor shared a picture of himself making a phone call on Twitter. After this picture came out, there were big doubts about which phone it was. The colour of the smartphone in that picture, which is posed as if talking on the phone, is blue.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X