Home
News

ചുളുവിൽ ഒരു പരസ്യം! വൈറലായി കോഹ്ലിയുടെ ഇയർ ബഡ്സ്, വിലയെത്രയെന്ന് അറിയാമോ

നമ്മുക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റികൾ എന്ത് തരത്തിലുള്ള ഉപകരണങ്ങളാണ് ഉപയോ​ഗിക്കുന്നത് എന്ന് അറിയാൻ എന്നും മലയാളികൾക്ക് ഒരു പ്രത്യേക താൽപര്യം ആണ്. ഫാഷനിലും സ്റ്റൈലിലും ഇവരെ ഫോളോ ചെയ്യാനും ആരാധകർക്ക് വല്ലാത്ത ആവേശമാണ്. അതിനിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലിയുടെ ഒരു വീഡിയോ വൈറലായത്.

വീഡിയോയിൽ താരം ഒരു ഇയർബഡ് ധരിച്ചിരിക്കുന്നതായി കാണാം. കോഹ്ലി ധരിച്ചിരിക്കുന്ന ഇയർബഡ് ഏതാണെന്നും അതിന്റെ സവിശേഷതകൾ എന്താല്ലാമാണെന്നും പല ആരാധകരും തിരഞ്ഞിരുന്നു. ആരാധകരുടെ ഈ ചോദ്യത്തിന് ഉത്തരമായി ഇരിക്കുകയാണ് ഇപ്പോൾ. താരം ഉപയോ​ഗിക്കുന്നത് ആപ്പിളിന്റെ പവർ ബീറ്റ്സ് പ്രോ എന്ന ഇയർബഡ് ആണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. 20,000 രൂപയോളം ആണ് ഇതിന്റെ വില വരുന്നത്. എന്നാൽ ഈ ഇയർബഡ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.

വൈറലായി കോഹ്ലിയുടെ ഇയർ ബഡ്സ്, വിലയെത്രയെന്ന് അറിയാമോ

2014-ൽ 3 ബില്യൺ ഡോളറിന് ആപ്പിൾ ഏറ്റെടുത്ത കമ്പനിയാണ് ബീറ്റ്‌സ് മ്യൂസിക് ആൻഡ് ബീറ്റ്‌സ് ഇലക്‌ട്രോണിക്‌സ്. ഇതിന് ശേഷം ആപ്പിളാണ് ഈ കമ്പനിയുടെ ഉത്പന്നങ്ങൾ നിർമ്മിക്കുന്നുന്നത്. ഈ കമ്പനിയുടെ ഉത്പന്നം ആണ് കോഹ്ലി ധരിച്ചിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഈ ഉത്പന്നം അധികം വൈകാതെ തന്നെ ഇന്ത്യയിലെത്തുമെന്നാണ് ആപ്പിളിന്റെയും കോഹ്ലിയുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്.

പവർ ബീറ്റ്സിന്റെ പല ഉത്പന്നങ്ങളും തിരഞ്ഞെടുത്ത ആപ്പിൾ ഇമാജിൻ സ്റ്റോറുകളിലും ഏതാനും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ലഭ്യമാണ്. എന്നാൽ കോഹ്ലിയുടെ കൈവശമിരിക്കുന്ന ഇയർബഡ്സ് ഇതുവരെയും ഇന്ത്യയിൽ എത്തിയിട്ടില്ല. പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഇയർബഡുകളിൽ ഒന്നാണ് പവർ ബീറ്റ്സ് പ്രോ ടിഡബ്ലുഎസ്. മികച്ച രീതിയിൽ നോയിസുകൾ റദ്ദാക്കാനും ഡോൾബി അറ്റ്‌മോസ് ഫോർമാറ്റിൽ സം​ഗീതം പ്ലേ ചെയ്യാനും ഇതിന് സാധിക്കും.

വൈറലായി കോഹ്ലിയുടെ ഇയർ ബഡ്സ്, വിലയെത്രയെന്ന് അറിയാമോ

MOST READ: പുതിയ തട്ടിപ്പുമായി എസ്എംഎസുകൾ, ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക; രക്ഷപെടാൻ ചെയ്യേണ്ടത് ഇത്രമാത്രം

IPX4-റേറ്റുചെയ്ത വിയർപ്പ്, ജലം എന്നിവ പ്രതിരോധിക്കാൻ ഈ ഇയർബഡുകൾക്ക് സാധിക്കുന്നതാണ്. ആയതിനാൽ തന്നെ കായിക താരമായി കോഹ്ലിക്ക് ഏറ്റവും അനുയോജ്യമായ ഇയർബഡുകളിൽ ഒന്നാണ് ഇത്. ഉപഭോക്താക്കൾക്ക് മികച്ച ശ്രവണ സുഖം തന്നെയാണ് പവർ ബീറ്റ്സ് പ്രോ ടിഡബ്ലുഎസ് വാ​ഗ്ദാനം ചെയ്യുന്നത്. 2018-ൽ ആണ് ആപ്പിളിന്റെ കീഴിൽ പവർബീറ്റ്സ് പ്രോ ആദ്യമായി പുറത്തിറങ്ങുന്നത്. യുഎസിൽ 249.95 ഡോളർ ആണ് ഈ ഇയർബഡിന്റെ വില.

ഓൺലൈനായും ഓഫ്ലൈൻ ആയും ഈ ഉത്പന്നം യുഎസിൽ വാങ്ങാൻ സാധിക്കുന്നതാണ്. ആപ്പിൾ ടിഡബ്ലുഎസ് ഇയർബഡുകളുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയത് 2022 നവംബറിൽ ആയിരുന്നു. ഇതിന് ശേഷം ഈ ഉത്പന്നത്തിൽ പുതിയ അപ്ഡേഷനുകൾ ഒന്നും തന്നെ വന്നിട്ടില്ല. സെപ്തംബറിൽ പുതിയ ഐഫോൺ പുറത്തിറങ്ങാനിരിക്കെ ഈ ഇയർബഡുകളിലും പുതിയ അപ്ഡേഷൻ വരുമെന്നാണ് ആപ്പിൾ ആരാധകർ പ്രതീക്ഷിക്കുന്നത്.

കറുപ്പ് വെളുപ്പ് എന്നീ രണ്ട് നിറങ്ങളിൽ ഈ ഇയർബഡ് ലഭ്യമാണ്. ഐഫോണിന്റെ സഹായം ഇല്ലാതെ തന്നെ ഈ ഇയർബഡിൽ ശബ്ദം നിയന്ത്രിക്കാവുന്നതാണ് എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. വോയ്‌സ്-അസിസ്റ്റന്റ് ശേഷി ഉപയോഗിച്ചും നിങ്ങളുടെ ശരീരത്തിന്റെ ചലനം മൂലം സെൻസർ ഉപയോ​ഗിച്ചും ഇത് കൺട്രോൾ ചെയ്യാവുന്നതാണ്.

ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയാണ് ഔദ്യോ​ഗിക ട്വിറ്റർ പേജ് വഴി കോഹ്ലിയുടെ വീഡിയോ പങ്കുവെച്ചത്. വെസ്റ്റ് ഇന്റീസ് ക്രിക്കറ്റ താരം ജോഷ്വ ഡ സിൽവയുടെ അമ്മ കോഹ്ലിയെ കണ്ടതിന് ശേഷമുള്ള പ്രതികരണമായിരുന്നു വലീഡിയോയിൽ കാണാൻ സാധിക്കുന്നത്. വൈകാരിക നിമിഷങ്ങളായിരുന്നു വീഡിയോയുടെ ഉള്ളടക്കം. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വീഡിയോ വൈറലായി മാറുകയായിരുന്നു. കോഹ്ലിയുടെ വലിയ ആരാധികയായിരുന്നു ജോഷ്വ ഡ സിൽവയുടെ അമ്മ.

ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് മുമ്പായിരുന്നു ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. വൈകാരിക രം​ഗങ്ങൾ ഉള്ളതിനാൽ തന്നെ വീഡിയോ അധികം വൈകാതെ തന്നെ വൈറലായി മാറുകയായിരുന്നു. നിരവധി ആരാധകർ ഈ വീഡിയോക്ക് പ്രതികരണം അറിയിച്ചിരുന്നു. എന്നാൽ ടെക് പ്രേമികൾ മാത്രമാണ് കോഹ്ലിയും ചെവിയിലെ ഇയർബഡ് ശ്രദ്ധിച്ചത്.

More from GizBot

Best Mobiles in India

English summary
Many fans were looking for which earbud Kohli is wearing and what are its features. The answer to this question of the fans is now sitting. It is known that the actor is using Apple's Power Beats Pro earbuds. Its price is around 20,000 rupees. But this earbud is currently not available in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X