എക്സിറ്റ് ഫീ: വോഡാഫോണിൽ നിന്ന് പോർട്ട് ചെയ്യാനും പ്ലാൻ മാറ്റാനും കമ്പനിക്ക് പണം കൊടുക്കണം

|

വോഡാഫോൺ കഴിഞ്ഞ ദിവസം പുതിയൊരു പോസ്റ്റ്പെയ്ഡ് പ്ലാൻ പുറത്തിറക്കിയിരുന്നു. വോഡാഫോൺ REDX എന്ന പ്ലാനിലൂടെ മാസത്തിൽ 999 രൂപയാണ് ഉപയോക്താവിൽ നിന്ന് കമ്പനി ഈടാക്കുന്നത്. മറ്റ് ഓപ്പറേറ്റർമാർ നൽകാത്ത നിരവധി ഓഫറുകളും ഈ പ്ലാനിലൂടെ വോഡാഫോൺ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരുവർഷത്തെ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ, ആമസോൺ പ്രൈം മെമ്പർഷിപ്പ്, സീ5 സബ്ക്രിപ്ഷൻ എന്നിവ നൽകുന്നുണ്ട്.

എക്സിറ്റ് ഫീ
 

മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനിനൊപ്പം ഒരു കാര്യം കൂടി കമ്പനി വ്യക്തമാക്കുന്നുണ്ട്. ഈ പ്ലാൻ തിരഞ്ഞെടുത്ത് ആറ് മാസത്തിനകം മറ്റൊരു പ്ലാനിലേക്ക് മാറാനോ നമ്പർ പോർട്ട് ചെയ്യാനോ പദ്ധതിയുണ്ടെങ്കിൽ അതിനായി കമ്പനി എക്സിറ്റ് ഫീ എന്ന പേരിൽ ഒരു തുക ഉപയോക്താക്കളിൽ നിന്നും ഈടാക്കും. 20,000 രൂപയോളം വിലയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഉപയോക്താക്കൾക്കായി നൽകുന്നതെന്നും അത് ആറ് മാസം തികയ്ക്കാതെ പോവുകയാണെങ്കിൽ ആ നഷ്ടം നികത്താനായി എക്സിറ്റ് ഫീ അടയ്ക്കേണ്ടി വരുമെന്നും വോഡാഫോൺ അറിയിച്ചു.

REDX പോസ്റ്റ്പെയ്ഡ് പ്ലാൻ എക്സിറ്റ് ഫീസ്

REDX പോസ്റ്റ്പെയ്ഡ് പ്ലാൻ എക്സിറ്റ് ഫീസ്

വോഡഫോൺ അടുത്തിടെയാണ് നിരവധി ഓഫറുകളുള്ള REDX പ്ലാൻ പ്രഖ്യാപിച്ചത്. മുകളിൽ സൂചിപ്പിച്ചതുപോലെ, കമ്പനി 20,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് മൊത്തത്തിൽ വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആറുമാസത്തിന് മുമ്പ് ഈ പ്ലാൻ ഉപേക്ഷിച്ച് മറ്റൊരു പ്ലാൻ തിരഞ്ഞെടുത്താലോ നമ്പർ പോർട്ട് ചെയ്യാൻ തീരുമാനിച്ചാലോ കമ്പനിക്ക് നിങ്ങൾ എക്സിറ്റ് ഫീ ആയി 3,000 രൂപ നൽകേണ്ടി വരും. ഈ പ്ലാനിനെ കുറിച്ചും എക്സിറ്റ് ഫീസിനെ കുറിച്ചും ഉപഭോക്താക്കളെ തുടക്കത്തിൽ തന്നെ അറിയിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതുപോലുള്ള ഒരു ഓഫർ ടെലിക്കോം രംഗത്ത് ഉണ്ടാകുന്നത് ഇതാദ്യമായാണ്.

കൂടുതൽ വായിക്കുക: Vodafone Idea: ഡിസംബർ 1 മുതൽ വോഡാഫോൺ ഐഡിയ പ്ലാനുകൾക്ക് വില കൂടും

ആനുകൂല്യങ്ങൾ

50 ശതമാനം വേഗതയുള്ള ഇന്റർനെറ്റ്, യാതൊരുവിധ എഫ്‌യുപി പരിധിയും ഇല്ലാത്ത വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്കും 150 ജിബി അതിവേഗ ഡാറ്റയിലേക്കും ഇത് സൌജന്യ ആക്സസ് നൽകുന്നു. കൂടാതെ, സാംസങ് ഫോണുകളുപയോഗിക്കുന്നവർക്ക് കാനഡ, യുഎസ്എ എന്നിവിടങ്ങളിലേക്ക് മിനിറ്റിന് 50 പൈസ നിരക്കിലുള്ള ഡീലുകളും പ്ലാൻ നൽകുന്നുണ്ട്.

ജമ്മു കശ്മീരിൽ കമ്പനിക്ക് നഷ്ടമായത് 8.9 മില്ല്യൺ ഉപയോക്താക്കളെ
 

ജമ്മു കശ്മീരിൽ കമ്പനിക്ക് നഷ്ടമായത് 8.9 മില്ല്യൺ ഉപയോക്താക്കളെ

ജൂൺ-സെപ്റ്റംബർ പാദത്തിൽ ജമ്മു, കാശ്മീർ മേഖലകളിലായി വോഡഫോൺ ഐഡിയയ്ക്ക് 8.9 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പുതിയ റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, വരിക്കാരുടെ എണ്ണം കുറയുന്ന തുടർച്ചയായ അഞ്ചാം പാദമാണിത്. ഇന്ത്യയിൽ ഇത് 320 ദശലക്ഷം വരിക്കാരാണ്. ജമ്മു കശ്മീരിലെ നെറ്റ്‌വർക്ക് അടച്ചുപൂട്ടിയതിനാൽ ഭാരതി എയർടെല്ലിന് 3മില്ല്യൺ ഉപഭോക്താക്കളെ നഷ്ടപ്പെട്ടുവെന്നും കമ്പനി ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനി എക്സിറ്റ് ഫീസ് എന്ന പുതിയ ആശയം കൊണ്ടുവന്നാൽ അത് വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കൂടുതൽ ചിലവുള്ള ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുകയും ആ ചിലവ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കും മുമ്പ് അവർ പ്ലാൻ മാറ്റിയോ കമ്പനിയിൽ നിന്ന് പോർട്ട് ചെയ്തോ പോകുന്നത് തടയാനാണ് കമ്പമി ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. ഒരുപക്ഷേ ഇന്ത്യൻ ടെലിക്കോം രംഗത്തെ വലിയ മാറ്റത്തിൻറെ തുടക്കമായിരിക്കാം ഈ തീരുമാനം.

കൂടുതൽ വായിക്കുക: Vodafone Prepaid Plans: അൺലിമിറ്റഡ് വോയിസ് കോളുകളും ഡാറ്റയും ലഭിക്കുന്ന വോഡാഫോൺ പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Vodafone has recently introduced a premium postpaid plan called the 'Vodafone REDX'. The newly launched plan is priced at Rs. 999 per month. In fact, the plan is offering many benefits that you have not seen from any operator. Under this plan, users will get one-year of Netflix subscription, Amazon Prime membership, and ZEE5 subscription. Besides, the company claims that it is providing benefits worth over Rs. 20,000. However, if a user planning to shift or port out in the first six months, then they have to pay an exit fee.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X