ഇൻറർനാഷണൽ റോമിങ് പ്ലാനിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി വോഡാഫോൺ
ഇന്ത്യയിൽ നാല് അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളാണ് വോഡഫോൺ വാഗ്ദാനം ചെയ്യുന്നത്. അവ 599 രൂപ മുതൽ 5,999 രൂപ വരെയുള്ളവയാണ്. ഈ പ്ലാനുകളിലൂടെ 20 രാജ്യങ്ങളിലേക്ക് അൺലിമിറ്റഡ് കോളിംഗും ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നു. സൌജന്യ ഇൻകമിംഗ്, ലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനിൽ ഉൾപ്പെടുന്ന 40 രാജ്യങ്ങളെ കമ്പനി പട്ടികപ്പെടുത്തിയിരുന്നു. ഇപ്പോൾ വോഡഫോൺ റോമിങ് പ്ലാനുകളിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടിക വിപുലികരിച്ചിരിക്കുകയാണ്. മറ്റ് ചില രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി വോഡാഫോൺ പുതിയൊരു പട്ടിക കൂടി പുറത്തിറക്കി.

ആദ്യത്തെ അടിസ്ഥാന പ്ലാൻ 599 രൂപയ്‌ക്ക് ലഭ്യമാണ്. ഈ പ്ലാനിലൂടെ 24 മണിക്കൂറും പരിധിയില്ലാത്ത ലോക്കൽ, ഇൻറർനാഷണൽ കോളിംഗ് കമ്പനി വാഗ്ദാനം ചെയ്യുന്നു. എല്ലാ 24 മണിക്കൂറിനുശേഷം പദ്ധതി പുതുക്കും. രണ്ടാമത്തെ പ്ലാനിന് 2,999 രൂപയാണ് ഉപയോക്താവ് നൽകേണ്ടി വരിക. ഇത് 200 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 2 ജിബി ഡാറ്റ, ഏഴ് ദിവസത്തേക്ക് 25 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

3,999 രൂപയുടെ പ്ലാൻ 10 ദിവസത്തേക്ക് 3 ജിബി ഡാറ്റയും 50 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലേക്ക് 300 മിനിറ്റ് കോളിംഗും സൌജന്യ ഇൻകമിംഗ് കോളിംഗും ഇതിൽ ഉൾപ്പെടുന്നു. അവസാനത്തെ പ്ലാൻ 5,999 രൂപയുടേതാണ്. ഈ പ്ലാൻ 5 ജിബി ഡാറ്റയ്‌ക്കൊപ്പം 500 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകളും നൽകുന്നു. 25 ദിവസത്തേക്ക് 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും.

തങ്ങളുടെ ഇൻറർനാഷണൽ റോമിങ് പ്ലാനുകൾ ബാധകമായ രാജ്യങ്ങളുടെ പട്ടികയിൽ പുതുതായി എട്ട് രാജ്യങ്ങളെ കൂടി വോഡാഫോൺ കൂട്ടിച്ചേർത്തു. അവിടെ ലോക്കൽ ഇൻറർ നാഷണൽ ഔട്ട്‌ഗോയിംഗ്സ് കോളുകൾ ഉൾപ്പടെ 50 മിനുറ്റ് കോളിങ്, 10 സൌജന്യ എസ്‌എംഎസ്, 300 എംബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, തായ്‌വാൻ, ഫിൻലാൻഡ്, ഒമാൻ, പോളണ്ട്, ദക്ഷിണ കൊറിയ എന്നിവയാണ് പുതുതായി പട്ടികയിൽ കൂട്ടിച്ചേർത്ത രാജ്യങ്ങൾ. റിപ്പബ്ലിക് ഓഫ് കോംഗോ, ക്രൊയേഷ്യ, മൊസാംബിക്ക്, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, നേപ്പാൾ, ടാൻസാനിയ, ഈജിപ്ത്, നോർവേ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ വോഡാഫോൺ ഇൻറർനാഷണൽ റോമിങ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയാണ്.

വോഡാഫോൺ 20 രാജ്യങ്ങളിലേക്ക് കമ്പനി അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ന്യൂസിലാന്റ്, യുകെ, യുഎസ്എ, തുർക്കി, സ്പെയിൻ യുഎഇ, മലേഷ്യ, സിംഗപ്പൂർ, അൽബേനിയ, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ഗ്രീസ്, ഹംഗറി, റൊമാനിയ, തായ്ലൻഡ്, അയർലൻഡ്, ഇറ്റലി , മാൾട്ട, നെതർലാന്റ്സ്, പോർച്ചുഗൽ എന്നിവിടങ്ങളിലേക്കാണ് അൺലിമിറ്റഡ് കോളിങ് ലഭിക്കുക. ടെലികോം കമ്പനികൾ ഇൻറർനാഷണൽ റോമിങ് പട്ടിക നീട്ടുന്നത് ഇതാദ്യമല്ല. നേരത്തെ എയർടെൽ 296 രൂപയുടെയും 446 രൂപയുടെയും ഇൻറർനാഷണൽ പ്ലാനുകളുടെ പട്ടിത ഇത്തരത്തിൽ വികസിപ്പിച്ചിരുന്നു.


Click it and Unblock the Notifications








