വോഡഫോൺ റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്ക് വർദ്ധിപ്പിച്ചു

|

ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെ വോഡഫോൺ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതായി കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ഇതിലൂടെ ഐഡിയ ബ്രാൻഡിംഗിന് കീഴിൽ പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ ഇല്ലാതാവുകയും എല്ലാ ഐഡിയ പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉപയോക്താക്കളെയും ഓട്ടോമാറ്റിക്കായി വോഡഫോൺ റെഡ് പ്ലാനുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇരു കമ്പനികളും ലയിച്ചതിന് ശേഷം ഉണ്ടായ സുപ്രധാനമായ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്.

 

വോഡാഫോൺ

വോഡാഫോൺ തങ്ങളുടെ റെഡ് എക്സ് പ്ലാനിന്റെ വില വർദ്ധിപ്പിച്ചതായി അറിയിച്ചു. ഇനി മുതൽ 1,099 രൂപയ്ക്കാണ് ഈ പ്ലാൻ ലഭ്യമാവുക. നേരത്തെ റെഡ് എക്സ് പ്ലാനിന്റെ വില പ്രതിമാസം 999 രൂപയായിരുന്നു. ആമസോൺ പ്രൈം, സീ 5, നെറ്റ്ഫ്ലിക്സ്, വോഡഫോൺ പ്ലേ എന്നിവയടക്കമുള്ള അധിക ആനുകൂല്യങ്ങൾ നൽകുന്ന മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനാണ് ഇത്.

റെഡ് എക്സ്

വോഡാഫോൺ റെഡ് എക്സ് പ്ലാനിലൂടെ ആഴ്ചയിൽ 300 ൽ കൂടുതൽ നമ്പറുകളിലേക്ക് വിളിക്കുന്ന വരിക്കാർ വാണിജ്യ വിഭാഗത്തിന് (കൊമേഴ്ഷ്യൽ കാറ്റഗറി) കീഴിലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. 150 ജിബി ഡാറ്റയും 50 മിനിറ്റ് കോളുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളും ഇതേ വിഭാഗത്തിൽ ഉൾപ്പെടും. പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്ന ആദ്യത്തെ കമ്പനിയാണ് വോഡാഫോൺ.

കൂടുതൽ വായിക്കുക: ദിവസേന 4ജിബി ഡാറ്റ നൽകുന്ന വോഡഫോണിന്റെ ഡബിൾ ഡാറ്റ ഓഫർ ഇനിമുതൽ കേരളത്തിലുംകൂടുതൽ വായിക്കുക: ദിവസേന 4ജിബി ഡാറ്റ നൽകുന്ന വോഡഫോണിന്റെ ഡബിൾ ഡാറ്റ ഓഫർ ഇനിമുതൽ കേരളത്തിലും

ഔട്ട്ഗോയിങ് കോളുകൾ
 

ദിവസവും 300 മിനിറ്റ് ഔട്ട്ഗോയിങ് കോളുകൾ എന്നത് ഇന്ത്യയിലെ ടെലികോം സർക്കിളുകളിൽ ഉടനീളമുള്ള വരിക്കാർ ഉപയോഗിക്കുന്ന ശരാശരി ദൈനംദിന ടോക്ക്ടൈമിനേക്കാൾ വളരെ അധികമാണെന്നും ഇത് വരിക്കാർ ഉപയോഗിക്കുന്ന ദൈനംദിന ടോക്ക്ടൈമിന്റെ ദേശീയ ശരാശരിയെക്കാൾ 60 മടങ്ങ് കൂടുതലാണെന്നും വോഡഫോൺ വ്യക്തമാക്കിയതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

വോഡഫോൺ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ മാറ്റം

വോഡഫോൺ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ മാറ്റം

അൺലിമിറ്റഡ് കോളിംഗും ഡാറ്റയും നൽകുന്ന വോഡാഫോണിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനാണ് റെഡ് എക്സ് പ്ലാൻ. അധിക ആനുകൂല്യമായി ഈ പ്ലാൻ നൽകുന്നുണ്ട് സീ 5, ആമസോൺ പ്രൈം വീഡിയോ, സീ 5 എന്നിവ പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യ ആക്സസും നൽകുന്നുണ്ട്. ഇതിനുപുറമെ 12 മാസത്തേക്ക് ഐറോം പായ്ക്ക് സൗകര്യവും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാൻ എയർപോർട്ട് ലോഞ്ചുകളിലേക്ക് ആക്സസും നൽകുന്നുണ്ട്.

ഐ‌എസ്‌ഡി പാക്കേജുകൾ

റെഡ് എക്സ് പ്ലാനിലൂടെ വോഡാഫോൺ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് 14 രാജ്യങ്ങളിലേക്ക് പ്രത്യേക ഐ‌എസ്‌ഡി പാക്കേജുകൾ നൽകുന്നുണ്ട്. അമേരിക്കയിലേക്കും കാനഡയിലേക്കും ഈ പ്ലാനിലൂടെ മിനിറ്റിന് 50 പൈസ നിരക്കിൽ കോളുകൾ വിളിക്കാൻ സാധിക്കും. യുകെയിലേക്ക് വിളിക്കാനായി ഉപയോക്താക്കൾ മിനുറ്റിന് മൂന്ന് രൂപ നിരക്കാണ് നൽകേണ്ടി വരുന്നത്.

കൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ ലോക്ക്ഡൌൺ കാലത്തുള്ള പ്രത്യേക ആനുകൂല്യങ്ങൾ നിർത്തലാക്കികൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ ലോക്ക്ഡൌൺ കാലത്തുള്ള പ്രത്യേക ആനുകൂല്യങ്ങൾ നിർത്തലാക്കി

പോരായ്മ

റെഡ് എക്സ് പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഹോട്ടൽ.കോം വഴി ഹോട്ടൽ ബുക്കിംഗിനും എല്ലാ മ്യൂസിയങ്ങളിലേക്കുള്ള ടിക്കറ്റുകളിലും 10 ശതമാനം കിഴിവും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാനിന് ഒരു പോരായ്മയുള്ളത്. ഉപയോക്താക്കൾ ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞ് ആറ് മാസത്തിനകം ഈ പ്ലാനിൽ നിന്ന് മാറാൻ ആഗ്രഹിച്ചാൽ അവർ കമ്പനിക്ക് 3000 രൂപ നൽകേണ്ടി വരും.

കേരളത്തിലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ നേടാം

കേരളത്തിലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ നേടാം

വോഡാഫോണിന്റെ പ്രീപെയ്ഡ് വിഭാഗത്തിലെ ഏറ്റവും ആകർഷണീയമായ ഡബിൾ ഡാറ്റ ഓഫർ കേരളത്തിലെ ഉപയോക്താക്കൾക്കായി തിരികെ കൊണ്ടിവന്നിരിക്കുകയാണ്. മൂന്ന് ഡബിൾ ഡാറ്റ പ്ലാനുകളാണ് കേരളത്തിൽ ഇപ്പോൾ ലഭ്യമാകുന്നത്. 299 രൂപ, 459 രൂപ, 699 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാവുക. ദിവസവും രണ്ട് ജിബി ഡാറ്റ നൽകിയിരുന്ന ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ഇപ്പോൾ 4ജിബി ഡാറ്റയാണ് ലഭ്യമാവുന്നത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ല മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ല മികച്ച പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Vodafone has now shared that it has increased the prices of its RedX plan, and now it will be available at Rs. 1,099. Earlier, it was priced at Rs. 999 per month. Coming to the benefits, the telco is offering Amazon Prime, Zee5, Netflix, and Vodafone Play.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X