5ജിക്ക് പറപറക്കും സ്പീഡ്; വോഡാഫോൺ ഐഡിയയുടെ ബെംഗളൂരു 5ജി ട്രയലിൽ 1.2Gbps വേഗത

|

രാജ്യം അടുത്ത തലമുറ നെറ്റ്വർക്കായ 5ജിയിലേക്കുള്ള പടികൾ കയറിവരികയാണ്. 5ജി സ്‌പെക്‌ട്രം ലേലം നടക്കുന്നതിനിടെ തന്നെ 5ജി വേഗതയുമായി ബന്ധപ്പെട്ട പുതിയൊരു റിപ്പോർട്ട് കൂടി പുറത്ത് വന്നു. 5ജി ലേലത്തിൽ ഏറ്റഴും കുറവ് നിക്ഷേപം നടത്തിയ ടെലിക്കോം കമ്പനിയായ വോഡാഫോൺ ഐഡിയയുടെ 5ജി ട്രയലുമായി ബന്ധപ്പെട്ടാണ് പുതിയ വാർത്ത. വിഐ ബെംഗളൂരുവിൽ നടത്തിയ 5ജി ട്രയലിൽ അതിശയിപ്പിക്കുന്ന സ്പീഡാണ് ലഭിച്ചത്.

 

വോഡഫോൺ ഐഡിയ

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ എംജി റോഡ് മെട്രോ സ്റ്റേഷനിൽ 5ജി ട്രയൽ നടത്തിയതായി വോഡഫോൺ ഐഡിയ (വിഐ) അറിയിച്ചു. കമ്പനി പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഈ പരീക്ഷണ സമയത്ത് ഒരു മൊബൈൽ ഹാൻഡ്‌സെറ്റിൽ 1.2Gbps 5ജി ഡൗൺലോഡ് സ്പീഡ് വരെ ലഭിച്ചിട്ടണ്ട്. ബെംഗളൂരുവിന് പുറമേ ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, ഗുജറാത്തിലെ കാണ്ട്‌ല തുറമുഖം, ഭോപ്പാൽ എന്നിവയുൾപ്പെടെ മറ്റ് പ്രധാന നഗരങ്ങളിലും വിഐ 5ജി പരീക്ഷണം നടത്തിയിട്ടുണ്ട്.

5ജി ട്രയൽ

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ എംജി റോഡ് മെട്രോ സ്റ്റേഷനിൽ 5ജി ട്രയൽ നടത്തിയതായി വോഡഫോൺ ഐഡിയ (വിഐ) അറിയിച്ചു. കമ്പനി പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഈ പരീക്ഷണ സമയത്ത് ഒരു മൊബൈൽ ഹാൻഡ്‌സെറ്റിൽ 1.2Gbps 5ജി ഡൗൺലോഡ് സ്പീഡ് വരെ ലഭിച്ചിട്ടണ്ട്. ബെംഗളൂരുവിന് പുറമേ ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, ഗുജറാത്തിലെ കാണ്ട്‌ല തുറമുഖം, ഭോപ്പാൽ എന്നിവയുൾപ്പെടെ മറ്റ് പ്രധാന നഗരങ്ങളിലും വിഐ 5ജി പരീക്ഷണം നടത്തിയിട്ടുണ്ട്.

പോക്കറ്റ് കീറാതിരിക്കാൻ വിഐയുടെ പോക്കറ്റ് കീറാതിരിക്കാൻ വിഐയുടെ "ഏഴൈ തോഴൻ" പ്ലാനുകൾ

വിഐ 5ജി
 

സ്‌മാർട്ട് സെല്ലുകൾക്കും ഏരിയൽ ഫൈബർ വിന്യാസത്തിനുമായി സ്ട്രീറ്റ് ഫർണിച്ചറുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് മനസിലാക്കാൻ വിഐ 5ജി ട്രയൽ നടത്തിയിട്ടുണ്ട്. സ്ട്രീറ്റ് ഫർണിച്ചറുകൾ എന്നത് ട്രാഫിക് ലൈറ്റുകൾ, ബസ് സ്റ്റാൻഡുകൾ, വൈദ്യുത തൂണുകൾ എന്നിവയെല്ലാം അടങ്ങുന്ന തെരുവിൽ കാണുന്ന പലതരം സാധനങ്ങളാണ്. 5ജിയുടെ ചെറിയ സെല്ലുകൾ പരിശോധിക്കുന്നതിനാണ് ഇവ ഉപയോഗിച്ചത്. 5ജി ട്രയലുകളിലൂടെ സ്മാർട്ട്‌ഫോണിലെ 5ജി നെറ്റ്‌വർക്കിൽ 1.2Gbps ഡൗൺലോഡ് വേഗത ലഭിച്ചതായി വിഐ അവകാശപ്പെട്ടു.

വിഐയുടെ ട്രയലുകൾ

2021ൽ പൂനെയിൽ നടത്തിയ പരീക്ഷണത്തിനിടെ 3.7Gbps എന്ന റെക്കോർഡ് 5ജി വേഗത കൈവരിച്ചതായി വോഡഫോൺ ഐഡിയ അറിയിച്ചിരുന്നു. അതേസമയം, ഗുജറാത്തിലെ ഗാന്ധിനഗറിൽ 1.5Gbps വരെ ഡൗൺലോഡ് വേഗത രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു. 2021 നവംബറിൽ, ഗാന്ധിനഗറിലെ ഒരു ഗ്രാമപ്രദേശത്ത് 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചിരുന്നു. ഇവിടെ 100Mbps വേഗതയാണ് ലഭിച്ചത്. 5ജി ട്രയലിനായി കമ്പനി നോക്കിയ ഇ-ബാൻഡ് MW നെറ്റ്‌വർക്ക് ഉപയോഗിച്ചുവരുന്നു.

മറ്റ് 5ജി ട്രയലുകൾ

മറ്റ് 5ജി ട്രയലുകൾ

വോഡാഫോൺ ഐഡിയയെ കൂടാതെ മറ്റ് ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, റിലയൻസ് ജിയോ എന്നിവയും കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് 5ജി ട്രയളുകൾ നടത്തുന്നുണ്ട്. ട്രയൽ സൈറ്റിൽ നിന്ന് 10 കിലോമീറ്റർ അകലെ പോലും 200Mbps വേഗത തങ്ങൾക്ക് ലഭിച്ചുവെന്ന് എയർടെൽ വ്യക്തമാക്കി. മുംബൈയിലെ 5ജി ട്രയലുകളിൽ 420Mbps ഡൗൺലോഡ് വേഗതയും 412Mbps അപ്‌ലോഡ് വേഗതയും നേടാൻ ജിയോയ്ക്ക് കഴിഞ്ഞു.

5ജി ലേലം ആരംഭിച്ചു; സ്പെക്ട്രം സ്വന്തമാക്കാൻ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്കൊപ്പം അദാനിയും5ജി ലേലം ആരംഭിച്ചു; സ്പെക്ട്രം സ്വന്തമാക്കാൻ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്കൊപ്പം അദാനിയും

5ജി ലേലം

5ജി ലേലം

5ജി സ്‌പെക്‌ട്രത്തിനായുള്ള ലേലത്തിന്റെ അഞ്ചാം ദിവസമാണ് ഇന്ന്. വെള്ളിയാഴ്ച നടന്ന 23 റൗണ്ട് ലേലത്തിൽ 1,49,855 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 5ജി സ്‌പെക്‌ട്രം ലേലത്തിന്റെ മൂന്നാം ദിവസത്തിലെ മൊത്തം വരുമാനം വ്യാഴാഴ്ച 1.5 ട്രില്യൺ ഡോളറിന് അടുത്തെത്തിയതായി അദ്ദേഹം വ്യക്തമാക്കി. മൂന്നാം ദിവസം ഏഴ് റൗണ്ടുകളാണ് നടത്തിയിരുന്നത്. ആദ്യ മൂന്ന് ദിവസങ്ങളിൽ ആകെ 16 റൗണ്ടുകളായി. 1,49,623 കോടി രൂപയുടെ ബിഡുകൾ ലഭിച്ചിട്ടുണ്ട്.

ലേലം

ലേലത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച 1,49,454 കോടി രൂപയാണ് ലഭിച്ചത്. ഇതിനെക്കാൾ കൂടുതലായിരുന്നു വ്യാഴാഴ്ചത്തെ ലേലത്തിൽ ലഭിച്ചത്. ബുധനാഴ്ചത്തെ 16 റൗണ്ടുകൾ അവസാനിച്ചതിന് പിന്നാലെ വന്ന പ്രധാന 5ജി ബാൻഡുകൾക്കായി ടെലികോം ഓപ്പറേറ്റർമാർ വാശിയോടെ ലേലം വിളിക്കുന്നുണ്ട്. എന്നാൽ ധാരാളം അളവിൽ എയർവേവ് ലഭ്യമായതിനാൽ സ്പെക്ട്രം ഭൂരിഭാഗം സർക്കിളുകളിലും അടിസ്ഥാന വിലയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

കമ്പനികൾ

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ, ഗൗതം അദാനി എന്നിവയാണ് 5ജി എയർവേവുകൾക്കായി ലേലത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം സർക്കാരിന് കുറഞ്ഞത് 14,843 കോടി രൂപയോ 18.6 മില്യൺ ഡോളറോ ലേലത്തിലൂടെ ലഭിക്കും. ലേലം വിളി കൂടിയാൽ സർക്കാരിലേക്കുള്ള വരുമാനം ആനുപാതികമായി വർധിക്കും.

ദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ

ടെലിക്കോം കമ്പനികൾ

3.3 Ghz, 700 Mhz ബാൻഡുകളുടെ ലേലത്തിൽ എല്ലാ സർക്കിളുകളിലും ടെലിക്കോം കമ്പനികൾ മത്സരിച്ചിട്ടുണ്ട്. 5ജി ലേലത്തിന് മുന്നോടിയായി ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ, അദാനി എന്റർപ്രൈസസർ എന്നിവ മുൻകൂർ നിക്ഷേപം (ഏർണസ്റ്റ് മണി ഡെപ്പോസിറ്റ്) നിക്ഷേപിച്ചിരുന്നു. എത്ര 5ജി റേഡിയോ വേവുകളാണ് തങ്ങൾക്ക് ആവശ്യം എന്നതിന്റെ അടിസ്ഥനത്തിലാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്.

72GHz സ്പെക്ട്രം

5ജി ലേലത്തിന് മുൻകൂർ നിക്ഷേപമായി അദാനിയുടെ കമ്പനി 100 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 14,000 കോടി രൂപയും ഭാരതി എയർടെൽ ഇഎംഡിയായി 5,500 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയ 2,200 കോടി രൂപ മാത്രാണ് ഇഎംഡിയായി നിക്ഷേപിച്ചത്. 600MHz, 700MHz, 800MHz, 900MHz, 1800MHz, 2100MHz, 2300MHz, 3300MHz, 3300MHz, എന്നിങ്ങനെ നിരവധി ഫ്രീക്വൻസി ബാൻഡുകളിലായി മൊത്തം 72GHz സ്പെക്ട്രമാണ് ലേലത്തിന് വച്ചിരിക്കുന്നത്.

അദാനി

5ജി ലേലത്തിൽ പങ്കെടുക്കുന്ന അദാനി എന്റർപ്രൈസസിന്റെ ലക്ഷയം സ്വകാര്യ നെറ്റ്വർക്കാണ്. 5ജി സ്പെക്ട്രം സ്വകാര്യ നെറ്റ്വർക്കുകൾക്ക് ഉപയോഗിക്കാനായി നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അദാനി എന്റർപ്രൈസസിന്റെ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ സ്വകാര്യ 5ജി നെറ്റ്വർക്ക് ഉണ്ടാക്കാൻ തന്നെയായിരിക്കും ഗൌതം അദാനിയുടെ ശ്രമം.

ഒടിടിയാണ് സാറേ ഇവന്റെ മെയിൻ; അടിപൊളി ആനുകൂല്യങ്ങളുമായെത്തുന്ന വിഐ പ്ലാനുകൾഒടിടിയാണ് സാറേ ഇവന്റെ മെയിൻ; അടിപൊളി ആനുകൂല്യങ്ങളുമായെത്തുന്ന വിഐ പ്ലാനുകൾ

Best Mobiles in India

English summary
Vodafone Idea (VI) has announced that it has conducted a 5G trial at MG Road Metro Station in Bengaluru. A mobile handset achieved 5G download speeds of up to 1.2Gbps during this test.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X