ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

|

ഇന്ത്യൻ ടെലിക്കോം വിപണി അടക്കി വാഴുന്ന ജിയോ, എയർടെൽ, വിഐ എന്നീ ഓപ്പറേറ്റർമാർ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ഈ മൂന്ന് കമ്പനികളും നൽകുന്നുണ്ട്. മൂന്ന് ടെലിക്കോം കമ്പനികൾക്കും ഒരേ വിലയുള്ള ചില പ്ലാനുകളും ഉണ്ട്. ഇത്തരത്തിലുള്ള ഒരു പ്ലാനാണ് 299 രൂപയുടേത്.

എയർടെൽ, വിഐ, ജിയോ

എയർടെൽ, വിഐ, ജിയോ എന്നിവ നൽകുന്ന 299 രൂപ പ്ലാനുകൾ തമ്മിൽ സാമ്യത വിലയിൽ മാത്രമാണ് ഉള്ളത്. ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഈ പ്ലാനുകൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്. എയർടെല്ലും വിഐയും ഏതാണ്ട് സമാനമായ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ ജിയോയുടെ ഡാറ്റ ആനുകൂല്യം അവയിൽ നിന്നും വ്യത്യസ്തമാണ്. മൂന്ന് ടെലിക്കോം കമ്പനികളുടെയും 299 രൂപ പ്ലാനുകൾ വിശദമായി നോക്കാം.

വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുവീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു

വിഐ 299 രൂപ പ്ലാൻ

വിഐ 299 രൂപ പ്ലാൻ

വിഐയുടെ 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റ ലഭിക്കും.

ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ

299 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ എല്ലാ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിൽ ബിഞ്ച് ഓൾ നൈറ്റ് ഓഫർ, ഡാറ്റ ഡിലൈറ്റ്‌സ്, വീക്കെൻഡ് ഡാറ്റ റോൾഓവർ എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ബിഞ്ച് ഓൾ നൈറ്റ് ഓഫർ ഉള്ളതിനാൽ എല്ലാ ദിവസവും രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ അൺലിമിറ്റർഡ് ഡാറ്റ ആസ്വദിക്കാൻ സാധിക്കും. വിഐ മൂവീസ്, ടിവി ക്ലാസിക്ക് എന്നാ ഒടിടി ആക്സസും പ്ലാൻ നൽകുന്നു.

ടെലിക്കോം വിപണി പിടിച്ചടക്കാൻ വോഡാഫോൺ ഐഡിയയുടെ 151 രൂപ മാത്രം വിലയുള്ള കിടിലൻ പ്ലാൻടെലിക്കോം വിപണി പിടിച്ചടക്കാൻ വോഡാഫോൺ ഐഡിയയുടെ 151 രൂപ മാത്രം വിലയുള്ള കിടിലൻ പ്ലാൻ

ജിയോയുടെ 299 രൂപ  പ്ലാൻ

ജിയോയുടെ 299 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 299 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്.

അധിക ആനുകൂല്യങ്ങൾ

ജിയോയുടെ 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്ന 2 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. എല്ലാ ജിയോ ആപ്പുകളിലേക്കുമുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കുന്നു. ഇത്രയും കുറഞ്ഞ നിരക്കിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാൻ മറ്റ് ടെലിക്കോം കമ്പനികളൊന്നും ഇന്ത്യയിൽ നൽകുന്നില്ല.

വീട്ടിൽ നാല് ആളുണ്ടോ? ഒറ്റ ബില്ലും നാല് സിംകാർഡും ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാൻവീട്ടിൽ നാല് ആളുണ്ടോ? ഒറ്റ ബില്ലും നാല് സിംകാർഡും ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാൻ

എയർടെൽ 299 രൂപ പ്ലാൻ

എയർടെൽ 299 രൂപ പ്ലാൻ

എയർടെല്ലിന്റെ 299 രൂപ വിലയുള്ള പ്ലാൻ വിഐ 299 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയും പ്ലാനിനുണ്ട്. ഈ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ 299 രൂപ പ്ലാൻ നൽകുന്നുണ്ട്.

അധിക ആനുകൂല്യങ്ങൾ ഇവയാണ്

ജിയോയുടെ 299 രൂപ പ്ലാൻ വരിക്കാർക്ക് ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. അധിക ആനുകൂല്യങ്ങളായി അപ്പോളോ 24|7 സർക്കിൾ ആക്സസ് മൂന്ന് മാസത്തേക്ക് ലഭിക്കും. ഇത് കൂടാതെ സൌജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്ക് സൌജന്യ സബ്ക്രിപ്ഷൻ, ഷാ അക്കാദമിയുടെ സൌജന്യ കോഴ്സ്, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയെല്ലാം ലഭിക്കുന്നു.

പുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽപുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽ

Best Mobiles in India

English summary
The only similarity between the Rs 299 plans offered by Airtel, VI and Jio is in price. There are differences between these plans in terms of benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X