വിഐ, എയർടെൽ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യയിലെ എല്ലാ പ്രമുഖ ടെലിക്കോം കമ്പനികളും തങ്ങളുടെ ചില പ്ലാനുകൾക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നുണ്ട്. ടി20 ലോകകപ്പ് ഓൺലൈനിൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ സാധിക്കും. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയിൽ നിന്നുള്ള പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നിങ്ങൾക്ക് അധിക ചിലവില്ലാതെ തന്നെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കും. ഈ പ്ലാനുകൾ ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും നൽകുന്നവയാണ്. വിഐ, എയർടെൽ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പ്ലാനുകൾ നോക്കാം.

 

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന വിഐ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന വിഐ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന അഞ്ച് പ്രീപെയ്ഡ് പ്ലാനുകളാണ് വോഡഫോൺ ഐഡിയ നൽകുന്നത്. അഞ്ച് പ്ലാനുകളിൽ നാലെണ്ണം അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളാണ്. ഒരെണ്ണം 4ജി ഡാറ്റ വൗച്ചാണ്. 501 രൂപ, 701 രൂപ, 901 രൂപ, 2595 രൂപ എന്നിങ്ങനെയാണ് പരിധിയില്ലാത്ത ഡാറ്റ പ്ലാനുകൾക്കുള്ള വില. 4ജി ഡാറ്റ വൗച്ചറിന് 601 രൂപ വിലയുണ്ട്. ഈ പ്ലാനുകൾ വിശദമായി നോക്കാം. 501 രൂപ വിലയുള്ള വിഐയുടെ പ്ലാൻ ദിവസവും 3ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

701 രൂപ പ്ലാൻ
 

701 രൂപയുടെ പ്ലാനിലൂടെയും ദിവസവും 3ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 56 ദിവസം വാലിഡിറ്റി നൽകുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കും. 901 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 3 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാനിലൂടെ 48ജിബി ബോണസ് ഡാറ്റയും ലഭിക്കും. 501 രൂപ പ്ലാൻ 16 ജിബി ബോണസ് ഡാറ്റയും 701 രൂപ പ്ലാൻ 32 ജിബി ബോണസ് ഡാറ്റയുമാണ് നൽകുന്നത്.

2595 രൂപ വിലയുള്ള പ്ലാൻ

2595 രൂപ വിലയുള്ള പ്ലാൻ വാർഷിക പ്ലാനാണ്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കുന്നു. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഈ പ്ലാനുകളെല്ലാം വിഐ മൂവീസ് & ടിവി, ബിങ്ക് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ ഓഫർ എന്നിവ നൽകുന്നവയവാണ്. 601 രൂപയുടെ ഡാറ്റ ഓൺലി പ്ലാനിലൂടെ 56 ദിവസത്തേക്ക് 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനുകളെല്ലാം ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ-ഓൺലി സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നവയാണ്.

കേരളം 5ജിക്കായി ഒരുങ്ങുന്നു, കൂടുതൽ മെബൈൽ ടവറുകൾ നിർമ്മിക്കുംകേരളം 5ജിക്കായി ഒരുങ്ങുന്നു, കൂടുതൽ മെബൈൽ ടവറുകൾ നിർമ്മിക്കും

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ള എയർടെൽ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ള എയർടെൽ പ്ലാനുകൾ

ഭാരതി എയർടെൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. ഈ പ്ലാനുകൾക്ക് 499 രൂപ, 699 രൂപ, 2798 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. 499 രൂപയുടെ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 3 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 699 രൂപയുടെ എയർടെൽ പ്ലാനിലൂടെ 56 ദിവസം വാലിഡിറ്റി കാലയളവിൽ ദിവസവും 2ജിബി ഡാറ്റ വീതം ലഭിക്കുന്നു. ഈ പ്ലാനും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, സൌജന്യ എസ്എംഎസുകൾ എന്നിവ നൽകുന്നവയാണ്.

2798 രൂപ വിലയുള്ള പ്ലാൻ

എയർടെല്ലിന്റെ 2798 രൂപ വിലയുള്ള പ്ലാൻ വാർഷിക പ്ലാനാണ്. ഈ പ്ലാനിലൂടെ 365 ദിവസത്തേക്ക് ദിവസവും 2 ജിബി നിരക്കിൽ ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഈ പ്ലാനും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ, ഒരു മാസത്തേക്ക് സൗജന്യ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്ക്രിപ്ഷൻ എന്നിവ നൽകുന്നു. പ്ലാനുകൾ സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ഓൺലി സബ്സ്ക്രിപ്ഷനാണ് നൽകുന്നത്. ഈ സബ്സ്ക്രിപ്ഷന് പ്രതിമാസം 499 രൂപയാണ് വില.

500 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ വിഐ പ്ലാനുകൾ500 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ വിഐ പ്ലാനുകൾ

Best Mobiles in India

English summary
With these prepaid plans from Vodafone Idea and Bharti Airtel, you can get Disney + Hotstar access at no extra cost.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X