വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?

|

ഭാരതി എയർടെലും വോഡഫോൺ ഐഡിയയും (വിഐ) തങ്ങളുടെ ഉപഭോക്താക്കൾക്ക് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. വിപണിയിൽ ജിയോയ്ക്ക് പിന്നിലായി രണ്ടും മൂന്നൂം സ്ഥാനങ്ങളിലുള്ള ഈ ടെലിക്കോം കമ്പനികൾ സമാന വിലയുള്ള കിടിലൻ പ്ലാനുകളും നൽകുന്നു. വില സമാനമാണ് എങ്കിലും പ്ലാനുകളുടെ ആനുകൂല്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. 839 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ എയർടെല്ലും വിഐയും നൽകുന്നു.

 

വിഐ

വിഐയുടെയും എയർടെല്ലിന്റെയും 839 രൂപ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. ഈ ടെലിക്കോം കമ്പനികൾ ജിയോയെ നേരിടാനായി അവതരിപ്പിച്ച പ്ലാനുകളാണ് ഇത്. മൂന്ന് മാസത്തോളം വാലിഡിറ്റി വേണ്ട, കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവ രണ്ടും. ഡാറ്റ, കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങളുടെ കാര്യത്തിൽ രണ്ട് ടെലിക്കോം കമ്പനികളുടെയും പ്ലാനുകൾ സമാനത പുലർത്തുന്നു എങ്കിലും മറ്റ് ചില ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്.

ഇന്ത്യ 5ജിയിലേക്ക്; ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ 5ജി പരീക്ഷണത്തിൽ 1.5 ജിബിപിഎസ് വേഗതഇന്ത്യ 5ജിയിലേക്ക്; ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ 5ജി പരീക്ഷണത്തിൽ 1.5 ജിബിപിഎസ് വേഗത

എയർടെൽ 839 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 839 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ അതിന്റെ 839 രൂപയുടെ പ്ലാനിലൂടെ 84 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റയാണ് വിഐ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും ലഭിക്കുന്ന രണ്ട് ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയുന്നു.

എയർടെൽ
 

839 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ധാരാളം അധിക ആനുകൂല്യങ്ങളും എയർടെൽ നൽകുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് മൂന്ന് മാസത്തേക്കുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ്. ഇത് കൂടാതെ എക്‌സ്ട്രീം മൊബൈൽ പായ്ക്കും ഒരു മാസത്തേക്കുള്ള ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനും ലഭിക്കുന്നു. അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, സൗജന്യ വിങ്ക് മ്യൂസിക് എന്നിവ ഉൾപ്പെടെയുള്ള മറ്റ് അധിക ആനുകൂല്യങ്ങളും ഭാരതി എയർടെൽ ഉപയോക്താക്കൾക്ക് നൽകുന്നു.

300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ 839 രൂപ പ്ലാൻ

വോഡഫോൺ ഐഡിയ 839 രൂപ പ്ലാൻ

വോഡഫോൺ ഐഡിയയുടെ 839 രൂപ വിലയുള്ള പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി തന്നെയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഏകദേശം 168 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ദിവസേനയുള്ള 2 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയുന്നു. ദിവസേനയുള്ള എസ്എംഎസ് ലിമിറ്റ് കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയുമാകും.

വിഐ

839 രൂപ പ്ലാനിലൂടെ വോഡാഫോൺ ഐഡിയ ഒടിടി ആക്സസുകളൊന്നും നൽകുന്നില്ല. എന്നാൽ രണ്ട് പ്രധാന ഓഫറുകൾ ഇതിനൊപ്പം ലഭിക്കും. ബിഞ്ച് ഓൾ നൈറ്റ് ഓഫറും വീക്കെൻഡ് ഡാറ്റ റോൾ ഓവർ ഓഫറുമാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ബിഞ്ച് ഓൾ നൈറ്റ് ഓഫറിലൂടെ ഉപയോക്താക്കൾക്ക് രാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് രാത്രി ആസ്വദിക്കാം. ഈ ഡാറ്റ ദൈനംദിന ഡാറ്റ ലിമിറ്റിന്റെ പരിധിയിൽ ഉൾപ്പെടുത്തില്ല. വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യത്തിലൂടെ തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ വീക്കെൻഡിൽ വീഡിയോ സ്ട്രീമിങും മറ്റും ചെയ്യാൻ ആവശ്യത്തിന് ഡാറ്റ ലഭിക്കും.

കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ അൺലിമിറ്റഡ് പായ്ക്കുകളുമായി വോഡാഫോൺ ഐഡിയകിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ അൺലിമിറ്റഡ് പായ്ക്കുകളുമായി വോഡാഫോൺ ഐഡിയ

Best Mobiles in India

English summary
Here is the benefits offered by Vodafone Idea and Airtel's Rs 839 plans. These plans offers the best data and calling benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X