Home
News

വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് റീചാർജ് ചെയ്ത തുകയുടെ 6 ശതമാനം തിരികെ ലഭിക്കും

ലോക്ക്ഡൌൺ കാരണം റീചാർജ് ചെയ്യാൻ സാധിക്കാത്ത ആളുകൾക്കായി ടെലിക്കോം കമ്പനികൾ പുതിയ ചില സംവിധാനങ്ങൾ ഒരുക്കുകയാണ്. ജിയോയും എയർടെല്ലും എടിഎം വഴി റീചാർജ് ചെയ്യാനുള്ള സൌകര്യമൊരുക്കുന്നതിനൊപ്പം മറ്റുള്ള ഉപയോക്താക്കൾക്ക് റീചാർജ് ചെയ്ത് നൽകുന്ന ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വോഡാഫോൺ ഐഡിയയും സമാനമായൊരു ഓഫർ ആരംഭിച്ചിരിക്കുന്നു.

ഓൺലൈൻ

ഓൺലൈൻ റീചാർജ് ചെയ്യാൻ സാധിക്കാത്ത ഉപയോക്താക്കൾക്ക് റീചാർജ് ചെയ്ത് നൽകുന്ന ആളുകൾക്ക് വോഡാഫോൺ ഐഡിയ റീചാർജ് തുകയുടെ ആറ് ശതമാനം കമ്മീഷനായി നൽകും. ‘റീചാർജ്ഫോർഗുഡ്' എന്ന പേരിലാണ് കമ്പനി പുതിയ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. 2020 ഏപ്രിൽ 14 വരെ രാജ്യം മുഴുവൻ ലോക്ക്ഡൌൺ ആയതിനാൽ, ഓൺലൈൻ റീചാർജ് സൗകര്യമില്ലാത്ത നിരവധി വരിക്കാർ റീചാർജ് ചെയ്യാൻ പ്രയാസമനുഭവിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് കമ്പനി അറിയിച്ചു.

വോഡഫോൺ ഐഡിയയുടെ റീചാർജ് ഫോർ ഗുഡ്

വോഡഫോൺ ഐഡിയയുടെ റീചാർജ് ഫോർ ഗുഡ്

ലോക്ക്ഡൌൺ സമയത്ത് വരിക്കാരെ പരസ്പരം ബന്ധിപ്പിക്കുകയെന്ന ലക്ഷ്യവും കൂടി വോഡഫോൺ ഐഡിയയുടെ റീചാർജ് ഫോർ ഗുഡ് പ്രോഗ്രാമിനുണ്ട്. ഉപയോക്താക്കൾക്ക് വോഡഫോൺ ഐഡിയ നൽകുന്ന ക്യാഷ്ബാക്ക് ലഭിക്കണമെങ്കിൽ മൈ വോഡഫോൺ ആപ്പിലോ മൈ ഐഡിയ ആപ്പിലോ തങ്ങളുടെ വോഡാഫോൺ/ ഐഡിയ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മറ്റൊരു വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താവിന് റീചാർജ് ചെയ്ത് കൊടുക്കണം.

ആപ്പുകളിലൂടെ

മേൽപ്പറഞ്ഞ ആപ്പുകളിലൂടെ മറ്റൊരു ഉപയോക്താവിന് റീചാർജ് ചെയ്തുകഴിഞ്ഞാൽ റീചാർജ് ചെയ്ത വരിക്കാർക്ക് 6% വരെ ക്യാഷ്ബാക്ക് ലഭിക്കും. ഉപയോക്താക്കൾ നേടിയ ക്യാഷ്ബാക്ക് കൂപ്പൺ പണമാക്കി മാറ്റി അക്കൌണ്ടിലേക്ക് തിരികെ ലഭിക്കുകയില്ല. പകരം തങ്ങളുചെ സ്വന്തം നമ്പർ റീചാർജ് ചെയ്യാൻ ഈ ക്യാഷ്ബാക്ക് കൂപ്പണുകൾ ഉപയോഗിക്കാം.

റീചാർജ് ഫോൺ ഗുഡ് ഓഫർ

റീചാർജ് ഫോൺ ഗുഡ് ഓഫർ

വോഡാഫോൺ ഐഡിയ ഷഡൌൺ കാലയളവിൽ ഉപയോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. കമ്പനി 2020 ഏപ്രിൽ 14 വരെ റീട്ടെയിൽ സ്റ്റോറുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ടെന്ന് വോഡഫോൺ ഐഡിയയുടെ മാർക്കറ്റിംഗ് ഡയറക്ടർ അവ്‌നീഷ് ഖോസ്ല പറഞ്ഞു.

റീചാർജ് ഫോർ ഗുഡ്

റീചാർജ് ഫോർ ഗുഡ് ഏറ്റെടുക്കുന്നതിലൂടെ റീചാർജ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായമാവാനും അതുവഴി പണം നേടാനും സാധിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഏപ്രിൽ 30 വരെ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. മൈ വോഡാഫോൺ, മൈ ഐഡിയ ആപ്പുകൾ വഴിയുള്ള റീചാർജുകൾക്ക് മത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് റീചാർജ്ചെയ്താൽ ഈ ഓഫർ ലഭിക്കില്ല.

Best Mobiles in India

English summary
Vodafone Idea has launched a new program ‘RechargeforGood’ which will aim to connect subscribers with each other amid the lockdown period. Under the program, Vodafone Idea subscribers will get cashback up to 6% if they recharge for a friend, family members or any other active Vodafone Subscriber.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X