എജിആർ കുടിശ്ശികയിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ, 4ജി വിപുലീകരണം നിർത്തിവച്ചു

|

ഇന്ത്യൻ ടെലിക്കോം വിപണിയിലെ എല്ലാ ടെലികോം ഓപ്പറേറ്റർമാരെക്കാളും സാമ്പത്തിക പ്രശ്‌നങ്ങളും എജിആർ കുടിശ്ശികയും ഏറ്റവും കൂടുതൽ ബാധിച്ചത് വോഡഫോൺ ഐഡിയയാണ്. കടബാധ്യതകളുടെയും കുടിശ്ശികയുടെയും പശ്ചാത്തലത്തിൽ വോഡഫോൺ ഐഡിയ 4 ജി നെറ്റ്‌വർക്ക് വിപുലീകരണത്തിനും നെറ്റ്‌വർക്ക് നവീകരണത്തിനുമായി ഉണ്ടാക്കിയ പ്ലാനുകൾ നിർത്തിവയ്ക്കുകയാണ്. ജനുവരി അവസാനത്തോടെ കുടിശ്ശിക അടയ്ക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. അഗ്രിഗേറ്റഡ് റവന്യൂ ഇനത്തിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (ഡോട്ട്) കമ്പനി 53,000 കോടി രൂപയാണ് നൽകാനുള്ളത്.

കടാശ്വാസം
 

സർക്കാരിൽ നിന്ന് യാതൊരു കടാശ്വാസവും ലഭിച്ചില്ലെങ്കിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വോഡഫോൺ ഐഡിയ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ (എജിആർ)മായി ബന്ധപ്പെട്ട വിധി ഒക്ടോബർ 24 നാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ടെലികോം കമ്പനികളും സ്പെക്ട്രം ലൈസൻസികളും ലൈസൻസ് ഫീസ്, സ്പെക്ട്രം യൂസേജ് ചാർജ്ജ് എന്നിവയ്ക്കൊപ്പം നോൺ കോർ സർവ്വീസുകളിൽ നിന്നുള്ള വരുമാനവും ഉൾപ്പെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ കുടിശ്ശികയും അവയുടെ പലിശയും അടയ്ക്കാനാണ് കോടതി ഉത്തരവ്.

നെറ്റ്‌വർക്ക് വിപുലീകരണം നിർത്തിവയ്ക്കും

നെറ്റ്‌വർക്ക് വിപുലീകരണം നിർത്തിവയ്ക്കും

ടെലിക്കോം വ്യവസായ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായപ്രകാരം ഗിയർ മാനുഫാക്ച്ചേഴ്സിനും വോഡഫോൺ ഐഡിയ ഉൾപ്പെടുന്ന ടെലികോം കമ്പനികൾ കുടിശ്ശിക കൊടുക്കാനുണ്ട്. ഈ ഗിയർ മാനുഫാക്ച്ചറുകളിൽ ഹുവാവേ, നോക്കിയ, എറിക്സൺ, ZTE എന്നിവ ഉൾപ്പെടുന്നു, ഈ കമ്പനികൾ ഇപ്പോൾ വോഡാഫോൺ ഐഡിയ ലിമിറ്റഡിൽ നിന്ന് ഈടാക്കേണ്ട കുടിശ്ശികയെക്കുറിച്ചും ആശങ്കാകുലരാണ്.

കൂടുതൽ വായിക്കുക: ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡാഫോൺ

കരകയറാൻ വോഡാഫോൺ ഐഡിയ

കരകയറാൻ വോഡാഫോൺ ഐഡിയ

വോഡഫോൺ ഐഡിയ അടക്കമുള്ള ടെലികോം, നോൺ ടെലികോം കമ്പനികൾ ജനുവരിയിൽ നൽകേണ്ടിവരുന്നത് 1.47 ലക്ഷം കോടി രൂപയോ അതിൽ കൂടുതലോ കുടിശ്ശികയാണ്. 3 മാസത്തിനുള്ളിൽ കുടിശ്ശിക നൽകണമെന്ന് ഒക്ടോബർ 24 ലെ ഉത്തരവിൽ സുപ്രീം കോടതി ടെലികോം കമ്പനികളോട് പറഞ്ഞിരുന്നു. 4 ജി നെറ്റ്‌വർക്ക് വിപുലീകരണ പദ്ധതികൾ വോഡഫോൺ കുറച്ച് വർഷക്കാലം നിർത്തിവയ്ക്കാൻ സാധ്യത ഉണ്ടെന്നും ആ നിക്ഷേപം കുടിശ്ശിക അടയ്ക്കുന്നതിനായി മാറ്റിവയ്ക്കുമെന്നും വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.

നെറ്റ്‌വർക്ക്
 

നെറ്റ്‌വർക്ക് വിപുലീകരണം നിർത്തലാക്കാനുള്ള തീരുമാനത്തോടെ ഉപയോക്താക്കൾ മറ്റ് മികച്ച സേവനങ്ങളിലേക്കും നെറ്റ്‌വർക്കിലേക്കും മാറാൻ സാധ്യതയുണ്ട്. മറ്റ് കമ്പനികൾ പലതും മികച്ച സേവനത്തിനായി നെറ്റ്വർക്ക് വിപുലീകരണം നടപ്പാക്കുന്നുമുണ്ട്. ഇത് വോഡാഫോണിന് വിപണിയിൽ വൻ തിരിച്ചടിയാകും. ഇതിനകം തന്നെ ഭാരതി എയർടെലിനും റിലയൻസ് ജിയോയ്ക്കും വോഡഫോൺ ഐഡിയയെക്കാൾ മുൻപന്തിയിലാണ്. വോഡഫോൺ ഐഡിയ 175,881 ഇനോഡ്-ബി അഥവാ ബിടിഎസ് അതിന്റെ പേരിൽ നിലനിർത്തുമ്പോൾ ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവ യഥാക്രമം 326,744 ഉം 746,147 ഉം ആണ് നിലനിർത്തുന്നത്.

ഗിയർ വെണ്ടർമാരുടെ പേയ്‌മെന്റുകൾ

ഗിയർ വെണ്ടർമാരുടെ പേയ്‌മെന്റുകൾ

53,000 കോടി രൂപയുടെ കുടിശ്ശികയാണ് വോഡഫോൺ ഐഡിയ ടെലിക്കോം വകുപ്പിന് അടയ്ക്കാനുള്ളത്. എയർടെല്ലിന്റെ കുടിശ്ശിക 35,500 കോടി രൂപയാണ്. ഇത് കണക്കിലെടുക്കുമ്പോൾ ഭാരതി എയർടെല്ലിന്റെ 4 ജി നെറ്റ്‌വർക്ക് വികസനം മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. മുമ്പ് ഉണ്ടായിരുന്ന അതേ വേഗതയിൽ നെറ്റ്വർക്ക് വിപുലീകരണം തുടരുമെന്ന അവകാശവാദവും കമ്പനി ഇതുവരെ ഉന്നയിച്ചിട്ടില്ല.

കൂടുതൽ വായിക്കുക: മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയും

കുടിശ്ശിക

ഈ ടെലികോം കമ്പനികളുടെ വെണ്ടർമാരെല്ലാം കമ്പനികളിൽ നിന്ന് ലഭിക്കാനുള്ള തുകയെ കുറിച്ച് ആശങ്കാകുലരാണ്. പ്രത്യേകിച്ച് വോഡഫോൺ ഐഡിയ, പേയ്‌മെന്റുകളെക്കുറിച്ച് . ZTE- യുടെ പേയ്മെന്റ് നിബന്ധനകൾ വോഡഫോൺ ഐഡിയയെ സംബന്ധിച്ച് കൂടുതൽ ലളിതമാണ്. ഇസഡ്ടിഇ, ഹുവാവേ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, യൂറോപ്യൻ വെണ്ടർമാരായ എറിക്സൺ, നോക്കിയ എന്നിവയ്ക്ക് ഇടപാടിൽ കൂടുതൽ എക്സ്പോഷർ ഉണ്ട്, മാത്രമല്ല അവർ പേയ്‌മെന്റ് നിബന്ധനകളെക്കുറിച്ച് ജാഗ്രത പുലർത്തുകയും ഉടനടി വ്യക്തത തേടുകയും ചെയ്യും. ഈ കമ്പനികളുടെ കുടിശ്ശിക കാര്യങ്ങളും മറ്റും ടെലിക്കോം കമ്പനികൾക്ക് വൻ ബാധ്യതയാകുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Out of all the telecom operators in the industry right now, Vodafone Idea is the worst hit with financial troubles and the latest AGR dues. As per a new report from ETTelecom, Vodafone Idea is putting its plans of 4G network expansion and network modernisation on hold to focus on payment of dues which it has to make in late January, as per people aware of the matter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X