Vodafone Idea നൽകുന്ന ഏറ്റവും മികച്ച ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
പ്രീപെയ്ഡ് പോലെ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും വളരെ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ടെലിക്കോം കമ്പനിയാണ് വോഡാഫോൺ ഐഡിയ. പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ രണ്ട് വിഭാഗം പ്ലാനുകളാണ് വിഐ നൽകുന്നത്. ഇതിൽ ആദ്യത്തേത് ഒരു കണക്ഷനിൽ മാത്രം ആനുകൂല്യങ്ങൾ നൽകുന്ന ഇൻഡിവിജ്യൽ പ്ലാനുകളാണ്. രണ്ടാമത്തെ വിഭാഗം പ്ലാനുകളാണ് ഫാമിലി കണക്ഷൻ പ്ലാനുകൾ. ഇതിലൂടെ ഒന്നിൽ കൂടുതൽ കണക്ഷനുകളിലേക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

വിഐ പ്രധാനമായും മൂന്ന് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. ഈ പ്ലാനുകൾ ആകർഷകമായ ഡാറ്റ, കോളിങ്, അധിക ആനുകൂല്യങ്ങൾ എന്നിവയെല്ലാം നൽകുന്നു. 699 രൂപ, 999 രൂപ, 1299 രൂപ എന്നീ നിരക്കുകളിലാണ് വിഐ ഈ പ്ലാനുകൾ നൽകുന്നത്. ഈ പ്ലാനുകൾ വിശദമായി നോക്കാം.

699 രൂപ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ
699 രൂപ വിലയുള്ള ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് രണ്ട് കണക്ഷനുകളിലേക്കാണ് ആക്സസ് നൽകുന്നത്. ജിഎസ്ടി ഒഴികെയുള്ള തുകയാണ് ഇത്. ഈ പ്ലാനിലൂടെ 40 ജിബി ഡാറ്റയാണ് പ്രൈമറി കണക്ഷന് ലഭിക്കുന്നത്. സെക്കന്ററി കണക്ഷനുകൾക്കും ഈ ഡാറ്റ ആനുകൂല്യം ലഭിക്കും. പ്രതിമാസം 300 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. 200 ജിബി ഡാറ്റ റോൾ ഓവർ ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭ്യമാണ്. സെക്കന്ററി കണക്ഷനുകൾക്കും ഈ പ്ലാൻ നൽകുന്നത്.

വോഡാഫോൺ ഐഡിയയുടെ 699 രൂപ ഫാമിലി പ്ലാനിലൂടെ ആകർഷകമായ അധിക ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാൻ വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് വിഐപി ആക്സസ് നൽകുന്നുണ്ട്. ഇതിലൂടെ പ്രീമിയം സിനിമകൾ, ഒറിജിനൽ, ലൈവ് ടിവി, വാർത്തകൾ എന്നിവയെല്ലാം ആക്സസ് ചെയ്യാം. ആറ് മാസത്തെ ഹംഗാമ മ്യൂസിക്ക് എന്നിവയിലേക്ക് ആക്സസ് ലഭിക്കും. സീ5 പ്രീമിയം മൂവീസ് എന്നിവയിലേക്കും ഈ പ്ലാനിലൂടെ ആക്സസ് ലഭിക്കുന്നു.

999 രൂപ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ
999 രൂപ വിലയുള്ള ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൂന്ന് ഫാമിലി കണക്ഷനുകളാണ് ലഭിക്കുന്നത്. ഇതിൽ പ്രൈമറി കണക്ഷന് 140 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. സെക്കന്ററി കണക്ഷനുകൾക്ക് 40 ജിബി ഡാറ്റ വീതമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എല്ലാ കണക്ഷനുകൾക്കും ഒരു മാസത്തേക്ക് 3000 എസ്എംഎസുകളും ലഭിക്കും. 200 ജിബി ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ എല്ലാ കണക്ഷനുകൾക്കും ലഭിക്കുന്നത്.

999 രൂപ വിലയുള്ള വോഡാഫോൺ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ പ്രൈമറി, സെക്കന്റി കണക്ഷനുകൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാൻ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 1 വർഷത്തേക്കുള്ള പ്രൈമറി മെമ്പർഷിപ്പാണ് ലഭിക്കുന്നത്. വിഐ മൂവീസ്, ടിവി വിഐപി ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും. സീ5 പ്രീമിയം ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

1299 രൂപ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ
വോഡാഫോൺ ഐഡിയയുടെ 1299 രൂപ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 5 കണക്ഷനുകളാണ് നൽകുന്നത്. വലിയ കുടുംബത്തിന് ഒറ്റ പ്ലാനിലൂടെ ആനുകൂല്യങ്ങൾ ആസ്വദിക്കാം എന്നതാണ് 1299 രൂപ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം. ഈ പ്ലാനിലൂടെ പ്രൈമറി കണക്ഷനിൽ 140 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. സെക്കന്ററി കണക്ഷനുകൾക്ക് ഈ പ്ലാൻ 40 ജിബി ഡാറ്റ വീതം നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന പ്ലാനുകളാണ് ഇവ.

1299 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ വിഐ പ്രൈമറി, സെക്കന്ററി ഉപയോക്താക്കൾക്ക് 200 ജിബി ഡാറ്റ റോൾ ഓവർ നൽകുന്നുണ്ട്. ഈ പ്ലാൻ ഒരു മാസത്തേക്ക് 3000 എസ്എംഎസുകളാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ 1 വർഷത്തേക്ക് നൽകുന്നുണ്ട്. വിഐ മൂവീസ്, ടിവി വിഐപി ആക്സസും പ്ലാനിലൂടെ ലഭിക്കും. സീ5 സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭ്യമാണ്.


Click it and Unblock the Notifications








