399 രൂപ മുതൽ ആരംഭിക്കുന്ന Vodafone Idea പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

|

Vodafone Idea പ്രീപെയ്ഡ് എന്നത് പോലെ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. രണ്ട് വിഭാഗങ്ങളിലായിട്ടാണ് വോഡാഫോൺ ഐഡിയയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വരുന്നത്. ഇതിൽ ആദ്യത്തേത് വ്യക്തിഗത പ്ലാനുകളാണ്. രണ്ടാമത്തെ വിഭാഗം ഫാമിലി പ്ലാനുകളാണ്. ഒന്നിൽ കൂടുതൽ കണക്ഷനുകളിലേക്ക് ആനുകൂല്യം ലഭിക്കാനായി സഹായിക്കുന്നവയാണ് ഫാമിലി പ്ലാനുകൾ. വ്യക്തിഗത പ്ലാനുകൾ ഒരു കണക്ഷനിൽ മാത്രം ആനുകൂല്യങ്ങൾ നൽകുന്നു.

 

വിഐ

വിഐയുടെ വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത് 399 രൂപ മുതലാണ്. 1099 രൂപ വരെയുള്ള പ്ലാനുകൾ വോഡാഫോൺ ഐഡിയ നൽകുന്നുണ്ട്. ഈ പ്ലാനുകളെല്ലാം മികച്ച ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം തന്നെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും നൽകുന്നുണ്ട്. വോഡാഫോൺ ഐഡിയയുടെ മികച്ച വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വിശദമായി നോക്കാം.

399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

399 രൂപ വിലയുള്ള വോഡാഫോൺ ഐഡിയയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 40 ജിബി ഡാറ്റയാണ് നൽകുന്നത്. ഓൺലൈൻ പർച്ചേസിൽ 150 ജിബി അധിക ഡാറ്റയും ലഭിക്കും. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഒരു മാസത്തേക്ക് 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിലൂടെ വിഐ മൂവീസ്, ടിവി ആപ്പുകളിലേക്ക് വിഐപി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു. വിഐ ആപ്പിലൂടെ 6 മാസത്തെ പരസ്യമില്ലാതെ ഹംഗാമ മ്യൂസിക്ക് ആസ്വദിക്കാം. സീ5 പ്രീമിയം ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. 200 ജിബി ഡാറ്റ റോൾ ഓവറാണ് 399 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്.

Vodafone Idea ഇനി ഈ രണ്ട് പ്ലാനുകൾക്കൊപ്പം 75 ജിബി ഡാറ്റ വരെ അധികമായി നൽകുംVodafone Idea ഇനി ഈ രണ്ട് പ്ലാനുകൾക്കൊപ്പം 75 ജിബി ഡാറ്റ വരെ അധികമായി നൽകും

499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ
 

499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റയാണ് നൽകുന്ന്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 എസ്എംഎസുകളും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ഈ പ്ലാൻ അധിക ചെലവില്ലാതെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ 1 വർഷത്തേക്കും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവീസ്, ടിവി ആപ്പുകളിലേക്ക് വിഐപി സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കുന്നു. ഹംഗാമ മ്യൂസിക്ക് ആക്സസ്, സീ5 പ്രീമിയം ആക്സസ് എന്നിവയെല്ലാം ഈ പ്ലാൻ നൽകുന്നുണ്ട്.

699 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

699 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

699 രൂപ വിലയുള്ള വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം നൽകുന്നു. ഈ പ്ലാനിലൂടെ 100 എസ്എംഎസുകളാണ് ലഭിക്കുക. അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. വിഐ മൂവീസ് ടിവി ആപ്പുകളിലേക്ക് വിഐപി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നു.

1099 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

1099 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ നൽകുന്ന വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാനാണ് 1099 രൂപയുടേത്. ഈ പ്ലാനും അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം നൽകുന്നു. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഒരു മാസത്തേക്ക് 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഇതൊരു റെഡ്എക്സ് പ്ലാനാണ്. ഇതിലൂടെ നിങ്ങളുടെ ടിവിയിലും മൊബൈലിലും നെറ്റ്ഫ്ലിക്സ് ആക്സസ് സൌജന്യമായി ലഭിക്കും. അധിക ചെലവില്ലാതെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കും. അന്താരാഷ്ട്ര, ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്സസ് തുടങ്ങിയ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

VI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളുംVI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും

Best Mobiles in India

English summary
Vodafone Idea individual postpaid plans start at Rs 399. Vi offers plans up to Rs 1099 in this category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X