Home
News

നാല് പുതിയ കിടിലൻ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ

വോഡഫോൺ ഐഡിയ കഴിഞ്ഞ ദിവസം പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കി. ഈ പ്രീപെയ്ഡ് പ്ലാനുകളുടെ വില 155 രൂപ, 239 രൂപ, 666 രൂപ, 699 രൂപ എന്നിങ്ങനെയാണ്. പ്ലാനുകൾ കേരളം അടക്കമുള്ള എല്ലാ ടെലികോം സർക്കിളുകളിലും ലഭ്യമാണ്. താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് ശേഷം വിഐ ആദ്യമായിട്ടാണ് പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത്. ഈ പുതിയ പ്ലാനുകൾ വിഐയുടെ ആപ്പിലും വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിപണിയിലെ മത്സരത്തിൽ ജിയോ, എയർടെൽ എന്നിവയെ നേരിടാനായിട്ടാണ് കമ്പനി പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാനുകൾ നോക്കാം.

വോഡഫോൺ ഐഡിയ 155 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 155 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 155 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 1 ജിബി ഡാറ്റയും 24 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസും ലഭിക്കും. വിഐ ഇതിനകം തന്നെ 149 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ നൽകുന്നണ്ട്. ഈ പ്ലാൻ 1 ജിബി ഡാറ്റ 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് നൽകുന്ന പ്ലാനാണ്. ഈ പ്ലാനും അൺലിമിറ്റഡ് കോളുകൾ നൽകുന്നുണ്ട്. മൂന്ന് ദിവസത്തെ അധിക വാലിഡിറ്റിയാണ് 6 രൂപ അധികമായി നൽകിയാൽ ലഭിക്കുന്ന വിഐയുടെ 155 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്.

വോഡഫോൺ ഐഡിയ 239 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 239 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ പുതുതായി അവതരിപ്പിച്ച രണ്ടാമത്തെ പ്ലാനിന് 239 രൂപയാണ് വില. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഒരു മാസത്തേക്ക് ദിവസവും 1 ജിബി ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

വോഡഫോൺ ഐഡിയ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 666 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇത് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസും നൽകുന്നു. 77 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് വിഐ സിനിമ, ടിവി എന്നിവയിലേക്ക് ആക്‌സസും ലഭിക്കുന്നു. ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളിൽ ബിങ്കെ ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങൾ, ഡാറ്റ ഡിലൈറ്റ് ഓഫർ എന്നിവയും ഉൾപ്പെടുന്നു.

വോഡാഫോൺ ഐഡിയ 699 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡാഫോൺ ഐഡിയ 699 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ പുതുതായി അവതരിപ്പിച്ച പ്ലാനുകളിൽ അവസാനത്തെ പ്ലാൻ ആണ് 699 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങൾ ബിങ്കെ ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങൾ, ഡാറ്റ ഡിലൈറ്റ് ഓഫർ എന്നിവയാണ്.

താരിഫ് നിരക്കുകൾ

താരിഫ് നിരക്കുകൾ ഉയർത്തുന്നതിനൊപ്പം ജിയോ എയർടെൽ എന്നിവ അവരുടെ ഒടിടി ആനുകൂല്യം നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കും എല്ലാ പ്ലാനുകൾക്കൊപ്പവും ഉയർത്തിയിരുന്നു. എന്നാൽ ഡിസ്നി + ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് പ്രീപെയ്ഡ് പ്ലാനുകൾ അതേപടി നിലനിർത്തിയിട്ടുള്ള ടെലികോം കമ്പനിയാണ് വോഡഫോൺ ഐഡിയ. ഈ പ്ലാനുകളുടെ വില 501 രൂപ, 601 രൂപ, 701 രൂപ, 901 രൂപ എന്നിവയാണ്. ഇതിൽ 601 രൂപ പ്ലാൻ 56 ദിവസത്തേക്ക് മൊത്തം 75 ജിബി ഡാറ്റ നൽകുന്നു. മറ്റ് പ്ലാനുകൾ 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം ദിവസവും 3 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഒരു വർഷത്തെ ആക്‌സസാണ് ഈ പ്ലാനുകൾ നൽകുന്നത്.

ഹങ്കാമ മ്യൂസിക്ക് ഓഫറുമായി വിഐ

ഹങ്കാമ മ്യൂസിക്ക് ഓഫറുമായി വിഐ

ഈ ആഴ്‌ച ആദ്യം, ഹംഗാമ മ്യൂസിക്കുമായി സഹകരിച്ച് വിഐ തങ്ങളുടെ ആപ്പിൽ അതിന്റെ മ്യൂസിക്ക് ഓഫർ അവതരിപ്പിച്ചിരുന്നു. തങ്ങളുടെ എല്ലാ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും ഹംഗാമ മ്യൂസിക്കിലേക്ക് ആറ് മാസത്തെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമായി നൽകുമെന്ന് വിഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഓഫറിന്റെ ഭാഗമായി ഹംഗാമയുടെ ദശലക്ഷക്കണക്കിന് പാട്ടുകളുടെ വലിയ ലൈബ്രറിയിൽ നിന്ന് ഉപഭോക്താക്കൾക്ക് 20 ഭാഷകളിൽ പരസ്യങ്ങളുടെ ശല്യമില്ലാതെ തന്നെ മ്യൂസിക്ക് കേൾക്കാനും അൺലിമിറ്റഡ് ആയി ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഹങ്കാമ മ്യൂസിക്ക്

ഹങ്കാമ മ്യൂസിക്കിലൂടെ മ്യൂസിക്ക് വീഡിയോകൾ സ്ട്രീം ചെയ്യാനും ഏറ്റവും പുതിയ ബോളിവുഡ് വാർത്തകൾ അറിയാനും പാട്ടുകൾ കേൾക്കുമ്പോൾ കോളർ ട്യൂണുകൾ ക്രമീകരിക്കാനും കേൾക്കാനും കഴിയും. മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം പോഡ്‌കാസ്റ്റുകളും ലഭിക്കും. വിഐ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉപഭോക്താക്കൾക്ക് ലൈവ് കൺസേർട്ടുകളിൽ പങ്കെടുക്കാനുള്ള അവസരവും വിഐ ആപ്പിലൂടെ ലഭിക്കുന്നു. കുറഞ്ഞ ചിലവിൽ 52 ലൈവ് ഡിജിറ്റൽ കച്ചേരികളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നു. ഈ ഓഫർ ലഭിക്കാനായി നിങ്ങൾ വിഐ ആപ്പ് ഡൌൺലോഡ് ചെയ്ത് ഓപ്പൺ ചെയ്ത് നോക്കുക.

Best Mobiles in India

English summary
Vodafone Idea introduced four new prepaid plans. These prepaid plans are priced at Rs 155, Rs 239, Rs 666 and Rs 699 respectively. The plans are available in all telecom circles including Kerala.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X