ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ രണ്ട് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ (വിഐ)

|

ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റം വരുത്തുകയും പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ വോഡാഫോൺ ഐഡിയ കഴിഞ്ഞ ദിവസം പുതിയ രണ്ട് പ്ലാനുകൾ കൂടി പുറത്തിറക്കി. കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 99 രൂപ, 109 രൂപ എന്നീ നിരക്കുകളിലാണ് പ്ലാനുകൾ പുറത്തിറക്കിയത്. രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസം വാലിഡിറ്റിയുടെ കാര്യത്തിൽ മാത്രമാണ്.

 

വിഐ 99 രൂപ പ്ലാൻ

വിഐ 99 രൂപ പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 99 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 18 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. 1 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. വാലിഡിറ്റി കാലയളവിൽ ഉടനീളം സൌജന്യമായി അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും.ഈ പ്ലാൻ‌ സൌജന്യ എസ്എംഎസ് ആനുകൂല്യം നൽകുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. 100 രൂപയിൽ താഴെ വിലയിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

വിഐയുടെ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇനി അൺലിമിറ്റഡ് ഡാറ്റയും ഒടിടി ആനുകൂല്യങ്ങളുംവിഐയുടെ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇനി അൺലിമിറ്റഡ് ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും

വിഐ 109 രൂപ പ്ലാൻ

വിഐ 109 രൂപ പ്ലാൻ

വിഐ പുതുതായി അവതരിപ്പിച്ച രണ്ടാമത്തെ പ്ലാനിന് 109 രൂപയാണ് വില. ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 20 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് സൌജന്യ കോളിങ് ആനുകൂല്യവും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ ഉപയോക്താക്കൾക്ക് മെസേജ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. ഈ പ്ലാനുകൾ വിഐ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ജിയോ
 

വിഐ അവതരിപ്പിച്ച പുതിയ പ്ലാനിന് സമാനമായി ജിയോ നൽകുന്ന പ്ലാൻ 98 രൂപയുടേതാണ്. ഈ പ്ലാനിലൂടെ 14 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. പ്ലാൻ മൊത്തത്തിൽ 21 ജിബി ഡാറ്റ നൽകുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നില്ലി. വിഐ പ്ലാനിന് സമാനമായി വലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് കോളിങ് ആനുകൂല്യം കമ്പനി നൽകുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിങ്ങനെയുള്ള ആപ്പുകളിലേക്ക് ആക്സസും ഈ പ്ലാനിലൂടെ നൽകുന്നു.

വോഡഫോൺ ഐഡിയ (വിഐ) 199 രൂപ പ്ലാനിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾവോഡഫോൺ ഐഡിയ (വിഐ) 199 രൂപ പ്ലാനിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ

എയർടെൽ

വിഐ പുതുതായി അവതരിപ്പിച്ച വില നിലവാരത്തിൽ എയർടെല്ലിന് കോംബോ പ്ലാൻ ഇല്ല. എയർടെൽ പ്ലാനിന്റെ വില 129 രൂപയാണ്. ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയുണ്ട്. പായ്ക്ക് 1 ജിബി ഡാറ്റ, 300 മെസേജുകൾ, ആമസോൺ പ്രൈമിലേക്കുള്ള ആക്സസ്, ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം സബ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നു. വാിഡിറ്റി കാലയളവിൽ ഉപയോക്താകക്കൾക്ക് അൺലിമിറ്റഡ് കോളിങും പ്ലാൻ നൽകുന്നുണ്ട്.

മൂന്ന് ടെലിക്കോം കമ്പനികളും

മൂന്ന് ടെലിക്കോം കമ്പനികളുടെയും പ്ലാനുകൾ പരിശോധിച്ചാൽ വിഐ, റിലയൻസ് ജിയോ എന്നിവയേക്കാൾ മികച്ച ആനുകൂല്യങ്ങൾ എയർടെൽ പ്ലാൻ നൽകുന്നു. എന്നാൽ എയർടെൽ പ്ലാനിന് വി കൂടുതലാണ്. പുതിയ പ്ലാനുകൾ അവതരിപ്പിച്ച് കൂടുതൽ ഉപയോക്താക്കളെ നേടാനുള്ള വിഐയുടെ ശ്രമങ്ങൾക്കെതിരെ സമാന രീതിയിലുള്ള പ്ലാനുൾ പുതുതായി അവതരിപ്പിക്കാൻ മറ്റ് കമ്പനികളും ശ്രമിക്കുമെന്ന് കരുതാം.

എയർടെലിനും ജിയോയ്ക്കും പിന്നാലെ ദിവസേനയുള്ള ഡാറ്റ നിയന്ത്രണമില്ലാത്ത പ്ലാനുമായി വിഐയുംഎയർടെലിനും ജിയോയ്ക്കും പിന്നാലെ ദിവസേനയുള്ള ഡാറ്റ നിയന്ത്രണമില്ലാത്ത പ്ലാനുമായി വിഐയും

Best Mobiles in India

English summary
Vodafone Idea unveiled two new plans. Vi has introduced Rs 99 and Rs 109 plans which offer data and calling benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X