82 രൂപയുടെ കിടിലൻ പ്രീപെയ്ഡ് പായ്ക്കുമായി വോഡാഫോൺ ഐഡിയ
വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചു. 82 രൂപയുടെ ആഡ്-ഓൺ പ്രീപെയ്ഡ് പ്ലാനാണ് വിഐ അവതരിപ്പിച്ചത്. മറ്റ് ആനുകൂല്യങ്ങൾക്ക് പുറമേ ഈ പുതിയ ആഡ്-ഓൺ പ്ലാൻ ഉപയോക്താക്കൾക്ക് സോണിലിവ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിഐ മറ്റ് ചില മികച്ച പ്ലാനുകളും അവതരിപ്പിച്ചിരുന്നു. ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികളെ നേരിടുന്നതിനായിട്ടാണ് വിഐ കൂടുതൽ മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നത്. ഇത്തരമൊരു മികച്ച പ്ലാൻ തന്നെയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ 82 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

വിഐ 82 രൂപ പ്ലാൻ
പുതുതായി അവതരിപ്പിച്ച 82 രൂപയുടെ പ്രീപെയ്ഡ് ആഡ്-ഓൺ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയാണ് വരിക്കാർക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കും 4 ജിബി ഡാറ്റയും ലഭിക്കുന്നു. ഇതൊരു ഡാറ്റ ആഡ് ഓൺ പ്ലാൻ ആണ് എന്നതിനാൽ തന്നെ വോയിസ് കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. 82 രൂപ പ്ലാനിലൂടെ 28 ദിവസത്തേക്ക് സോണിലിവ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റിയേക്കാൾ കൂടുതലാണ് സോണി ലിവ് ആക്സസിന്റെ വാലിഡിറ്റി എന്നതാണ് ശ്രദ്ധേയമായ കാര്യം.

82 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് വോഡാഫോൺ ഐഡിയ കണ്ടന്റ് ലൈബ്രറിയിലേക്ക് ആക്‌സസ് ലഭിക്കും. വിഐ അപ്പിലെ വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസ് ഉൾപ്പെടെയാണ് ലഭിക്കുന്നത്. വിഐ മൂവീസ് ആന്റ് ടിവി ആപ്പിന് 450ലധികം ലൈവ് ടിവി ചാനലുകളും തത്സമയ വാർത്താ ചാനലുകളും മറ്റ് ഒടിടി ആപ്പുകളിൽ നിന്നുള്ള പ്രീമിയം കണ്ടന്റും നൽകാൻ സാധിക്കും. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന സോണിലിവ് പ്രീമിയം സബ്ക്രിപ്ഷൻ മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഇത് കൂടാതെ ഏപ്രിൽ അവസാനം അഞ്ച് പ്ലാനുകൾ വിഐ അവതരിപ്പിച്ചിരുന്നു. ഈ പ്ലാനുകൾ കൂടി നോക്കാം.

29 രൂപ പ്ലാൻ
വോഡാഫോൺ ഐഡിയ കഴിഞ്ഞ മാസം അവസാനം അവതരിപ്പിച്ച അഞ്ച് പ്രീപെയ്ഡ് പ്ലാനുകളിൽ വച്ച് ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 29 രൂപയുടേത്. അൺലിമിറ്റഡ് പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന പ്രതിദിന ഡാറ്റ ആനുകൂല്യം അവസാനിച്ചാൽ ഉപയോഗിക്കാവുന്ന മികച്ച ഡാറ്റ വൌച്ചറാണിത്. 29 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റ ലഭിക്കും. ഈ ഡാറ്റയുടെ വാലിഡിറ്റി 2 ദിവസം മാത്രമാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മറ്റൊരു ആനുകൂല്യവും ലഭിക്കില്ല. അൺലിമിറ്റഡ് പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ അവസാനിച്ചാൽ അത്യാവശ്യം ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന പ്ലാനാണ് ഇത്.

39 രൂപ പ്ലാൻ
വോഡഫോൺ ഐഡിയ നൽകുന്ന 39 രൂപയുടെ 4ജി ഡാറ്റ വൗച്ചറും മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിലൂടെ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. അൺലിമിറ്റഡ് പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ അവസാനിച്ചാൽ അത്യാവശ്യം ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന പ്ലാനാണ് ഇത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും ഒടിടി സ്ട്രീമിങ് മൊബൈൽ ഡാറ്റ ഉപയോഗിച്ച് ചെയ്യുന്നവർക്കും ഈ പ്ലാൻ തിരഞ്ഞെടുക്കാം.

98 രൂപ പ്ലാൻ
വോഡാഫോൺ ഐഡിയയുടെ 98 രൂപ പ്ലാൻ ചില സർക്കിളുകളിൽ വ്യത്യസ്ത ആനുകൂല്യമാണ് നൽകുന്നത്. ഗുജറാത്തിൽ, 98 രൂപ പ്ലാനിലൂടെ 21 ദിവസത്തേക്ക് 9 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതൊരു ഡാറ്റ വൌച്ചർ മാത്രമായിട്ടാണ് ഈ സർക്കിളിൽ ഉള്ളത്. മഹാരാഷ്ട്രയിലും ഗോവയിലും, 98 രൂപ പ്ലാനിനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 200എംബി ഡാറ്റ, 15 ദിവസത്തെ വാലിഡിറ്റി എന്നിവ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

195 രൂപ പ്ലാൻ
വോഡഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്ന 195 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 എസ്എംഎസുകളാണ് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2 ജിബി പ്ലാൻ നൽകുന്നു. 195 രൂപയ്ക്ക് 31 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. വിഐ മൂവീസ് ആന്റ് ടിവി ബേസിക്ക് സബ്ക്രിപ്ഷനും പ്ലാൻ നൽകുന്നു. അധികം ഡാറ്റ ഉപയോഗിക്കാത്തതും എന്നാൽ കോളുകൾക്കും മറ്റുമായി വാലിഡിറ്റി കൂടുതൽ വേണ്ടതുമായ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

വിഐ 319 രൂപ പ്രീപെയ്ഡ് പ്ലാൻ
വോഡഫോൺ ഐഡിയ നൽകുന്ന 319 രൂപയുടെ പ്ലാൻ 31 ദിവസത്തെ വാലിഡിറ്റി തന്നെയാണ് നൽകുന്നത്. ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 100 എസ്എംഎസ് ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 62 ജിബി ഡാറ്റ ലഭിക്കും. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. അത് കൂടാതെ ബിഞ്ച് ഓൾ നൈറ്റ് ആനുകൂല്യങ്ങളും വീക്കൌൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








