കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ അൺലിമിറ്റഡ് പായ്ക്കുകളുമായി വോഡാഫോൺ ഐഡിയ

|

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വിഐ പുതിയ ഇന്റർ നാഷണൽ റോമിങ് പാക്കുകൾ അവതരിപ്പിച്ചു. പുതിയ പായ്ക്കുകൾക്ക് 599 രൂപ, 5,999 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. മികച്ച ആനുകൂല്യങ്ങളാണ് ഈ രണ്ട് പായ്ക്കുകളിലൂടെയും വോഡാഫോൺ ഐഡിയ നൽകുന്നത്. ആദ്യത്തെ പായ്ക്കിലൂടെ 24 മണിക്കൂർ വാലിഡിറ്റിയാണ് ലഭിക്കുന്നത്. രണ്ടാമത്തേത് 28 ദിവസത്തെ കാലാവധിയുമായിട്ടാണ് വരുന്നത്. ഈ പായ്ക്കുകളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

 

വിഐ അൺലിമിറ്റഡ് ഇന്റർനാഷണൽ റോമിങ് പായ്ക്കുകൾ

വിഐ അൺലിമിറ്റഡ് ഇന്റർനാഷണൽ റോമിങ് പായ്ക്കുകൾ

വിഐ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഇന്റർനാഷണൽ റോമിങ് പായ്ക്കുകൾ യുഎഇ, യുഎസ്, യുകെ, ഫ്രാൻസ്, ഇറ്റലി, ഇന്തോനേഷ്യ, ജർമ്മനി, തായ്‌ലൻഡ്, ഓസ്‌ട്രേലിയ, ബ്രസീൽ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വരിക്കാരെ ലക്ഷ്യമിട്ടുള്ളതാണ്. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കിടെ റോമിങ് നെറ്റ്‌വർക്കുകളിൽ ഇത് അൺലിമിറ്റഡ് വോയിസ് കോളിങ് സപ്പോർട്ട് ചെയ്യുന്നു. ഇത് കൂടാതെ ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!

അൺലിമിറ്റഡ്

മുകളിൽ സൂചിപ്പിച്ചത് പോലെ അൺലിമിറ്റഡ് വോയിസ് കോളുകളും ഡാറ്റാ ആനുകൂല്യങ്ങളും നൽകുന്ന അൺലിമിറ്റഡ് പ്ലാനുകളാണിവ. നിലവിൽ ലോക്കൽ സേവന ദാതാക്കളുമായി സഹകരിച്ച് 81 രാജ്യങ്ങളിൽ വിഐ റോമിംഗ് സേവനങ്ങൾ നൽകുന്നുണ്ട്. സബ്‌സ്‌ക്രൈബ് ചെയ്‌ത പാക്കുകൾ അവസാനിച്ച് കഴിഞ്ഞാൽ അന്താരാഷ്‌ട്ര റോമിങിൽ കൂടുതൽ നിരക്കുകൾ ഈടാക്കുന്നത് തടയാനുള്ള സംവിധാവും വിഐ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

കോളുകൾ
 

നിങ്ങൾ ഏഴ് ദിവസത്തെ വിഐ പോസ്റ്റ്‌പെയ്ഡ് റോമിങ് പായ്ക്ക് സബ്‌സ്‌ക്രൈബുചെയ്‌തിട്ടുണ്ടെങ്കിൽ, അവർക്ക് അവരുടെ താമസം നീട്ടേണ്ടി വന്നാൽ കോളുകൾ ചെയ്യാനും എസ്എംഎസ് അയയ്‌ക്കാനും ഡാറ്റാ ആനുകൂല്യങ്ങൾ ഉപയോഗിക്കാനും സാധിക്കും. അവയുടെ ഉപയോഗ മൂല്യം 599 രൂപയിൽ കവിയാത്തത് വരെ സാധാരണ നിരക്കുകൾ മാത്രമേ ഈടാക്കുകയുള്ളു. ഈ പരിധി കടന്നാൽ ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര റോമിങ് സൗകര്യം ഉപയോഗിക്കുന്ന ഓരോ അധിക ദിവസത്തിനും 599 രൂപ നിരക്ക് നൽകേണ്ടി വരും.

കിടിലൻ ആനുകൂല്യങ്ങളുമായി വിഐയുടെ പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾകിടിലൻ ആനുകൂല്യങ്ങളുമായി വിഐയുടെ പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ

റെഡ്എക്സ്

വോഡാഫോൺ ഐഡിയയുടെ റെഡ്എക്സ് പോസ്റ്റ്‌പെയ്ഡ് പ്ലാൻ വരിക്കാർക്ക് ഓരോ വർഷവും 7 ദിവസത്തെ ഇന്റർനാഷണൽ റോമിങ് സൗജന്യ പായ്ക്ക് നൽകുന്നുണ്ട്. 2,999 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്കാണ് ഈ ആനുകൂല്യങ്ങൾ വിഐ നൽകുന്നത്. വർഷത്തിൽ ഒരിക്കൽ വിദേശ യാത്ര നടത്തുന്ന ആളുകൾക്കെല്ലാം ഏറെ ഉപയോഗപ്രദമായ പ്ലാനുകളാണ് ഇവ. പുതുതായി അവതരിപ്പിച്ച പ്ലാനുകളും ഒരു മാസം വരെ വിദേശത്ത് ചിലവഴിക്കുന്ന ആളുകൾക്ക് സഹായകരമാവും.

വിഐ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ

വിഐ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ

അടുത്തിടെ വിഐ രാജ്യത്തുടനീളമുള്ള വിവിധ സർക്കിളുകളിലുടനീളമുള്ള വരിക്കാർക്കായി വി ഹീറോ അൺലിമിറ്റഡ് പ്ലാനുകൾ എന്ന പേരിൽ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ വി അവതരിപ്പിച്ചു. ഈ പുതിയ വിഐ പ്ലാനുകളിലൂടെ വരിക്കാർക്ക് വ്യത്യസ്ത കോളിങ്, ഡാറ്റാ ആനുകൂല്യങ്ങൾ ലഭിക്കും. എന്തിനധികം, ഈ പ്ലാനുകൾ സാധാരണ പ്ലാനുകളേക്കാൾ കൂടുതൽ പ്രതിദിന ഡാറ്റ ലിമിറ്റും നൽകുന്നുണ്ട്. 299 രൂപ, 479 രൂപ, 719 രൂപ നിരക്കുകളിലാണ് വിഐയുടെ പുതിയ ഹീറോൺ അൺലിമിറ്റഡ് പ്ലാനുകൾ വരുന്നത്.

വോഡാഫോൺ ഐഡിയ പ്രതാപം വീണ്ടെടുക്കുന്നു, 4ജി ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനവോഡാഫോൺ ഐഡിയ പ്രതാപം വീണ്ടെടുക്കുന്നു, 4ജി ഉപയോക്താക്കളുടെ എണ്ണത്തിൽ വർധന

വിഐ ആപ്പ്

പുതിയ വിഐ ഹീറോ അൺലിമിറ്റഡ് വിഭാഗത്തിലെ മൂന്ന് പ്ലാനുകളും വിഐ ആപ്പ് വഴിയും കമ്പനി വെബ്‌സൈറ്റ് വഴിയും സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്, കൂടാതെ എയർടെലും ജിയോയും പോലുള്ള എതിരാളികൾ നൽകുന്ന പ്രൈമറി പ്ലാനുകൾക്കും പാക്കുകൾക്കും മുകളിൽ മുൻതൂക്കം നൽകാൻ ലക്ഷ്യമിട്ടാണ് വിഐ പുതിയ പ്ലാനുകളെല്ലാം അവതരിപ്പിക്കുന്നത്. കൂടുതൽ ഡാറ്റ, കോളിങ്, വാലഡിറ്റി ആനുകൂല്യങ്ങൾ നൽകാൻ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ പ്ലാനുകളിൽ അധിക ആനുകൂല്യങ്ങൾ നൽകാനും വിഐ ശ്രദ്ധിക്കുന്നുണ്ട്.

Best Mobiles in India

English summary
Vodafone Idea, India's third largest telco, has introduced new international roaming packs. The new packs are priced at Rs 599 and Rs 5,999 respectively

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X