100 ജിബി ഡാറ്റയുമായി വോഡഫോൺ-ഐഡിയയുടെ പുതിയ വർക്ക് ഫ്രം ഹോം പായ്ക്ക്

|

വിഐ (വോഡഫോൺ-ഐഡിയ) അതിന്റെ പുതിയ ബ്രാൻഡ് ഐഡന്റിറ്റിയിലേക്ക് മാറിയതിന് ശേഷം ആദ്യമായി പുതിയ പ്ലാൻ ആരംഭിച്ചിരിക്കുകയാണ്. 351 രൂപ വിലയുള്ള പ്ലാനാണ് ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്റർമാരിൽ ഒന്നായ വിഐ ആരംഭിച്ചിരിക്കുന്നത്. വർക്ക് ഫ്രം ഹോം വിഭാഗത്തിലാണ് ഈ പ്ലാൻ ഉൾപ്പെടുന്നത്. നേരത്തെ തന്നെ വർക്ക് ഫ്രം ഹോം വിഭാഗത്തിന് കീഴിൽ 251 രൂപയുടെ ഒരു പ്ലാൻ കമ്പനി നൽകുന്നുണ്ട്.

 

വർക്ക് ഫ്രം ഹോം

പുതിയ വർക്ക് ഫ്രം ഹോം പ്ലാനിന് 351 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 56 ദിവസം വാലിഡിറ്റിയിൽ 100 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. വർക്ക് ഫ്രം ഹോം വിഭാഗത്തിൽ നേരത്തെയുള്ള പായ്ക്കിന് 251 രൂപയാണ് വില. ഈ പായ്ക്ക് 28 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. വോഡാഫോൺ ഐഡിയ എന്നത് വിഐ എന്ന പുതിയ പ്രാന്റാക്കി മാറ്റിയ ശേഷം ആദ്യമായി അവതരിപ്പിച്ച പ്ലാനാണ് 351 രൂപയുടേത് എന്നതാണ് ശ്രദ്ധേയം.

കൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

351 രൂപ പ്ലാൻ

വിഐയുടെ പുതിയ 351 രൂപ വർക്ക് ഫ്രം ഹോം പായ്ക്കിലൂടെ 251 രൂപ പ്ലാനിനെ അപേക്ഷിച്ച് 100 രൂപ അധികമായി നൽകിയാൽ 50 ജിബി അധിക ഡാറ്റയാണ് ഉപയോക്താക്തൾക്ക് ലഭിക്കുന്നത്. ഈ പ്ലാനുകൾ ഇൻറർനെറ്റ് ഉപയോഗിക്കുന്നവർക്കായി നിർമ്മിച്ചിട്ടുള്ള പ്ലാനുകളാണ്. അതുകൊണ്ട് തന്നെ ഈ പ്ലാനുകളിലൂടെ കോളിംഗ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. വിഐയുടെ അപ്‌ഡേറ്റ് ചെയ്ത ആപ്ലിക്കേഷന്റെ ഡാറ്റാ വിഭാഗത്തിൽ ഈ രണ്ട് പ്ലാനുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ലിസ്റ്റ് ചെയ്ത പ്ലാനുകൾ
 

പുതിയ പ്ലാൻ അവതരിപ്പിക്കുന്നതിന് പുറമേ നിരവധി പ്ലാനുകൾ കമ്പനി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 16 രൂപ, 48 രൂപ, 98 രൂപ നിരക്കുകളിലുള്ള പ്ലാനുകളിലൂടെ ആകർഷമായ ഡാറ്റ ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. 16 രൂപ പ്ലാനിലൂടെ1 ജിബി ഡാറ്റയും 48 രൂപ പ്ലാനിലൂടെ 3 ജിബി ഡാറ്റയും 98 രൂപ പ്ലാനിലൂടെ 12 ജിബി ഡാറ്റയും ലഭിക്കും. ഇതിൽ ആദ്യത്തെ പ്ലാനിന് ഒരു ദിവസവും മറ്റ് രണ്ട് പ്ലാനുകൾക്ക് 28 ദിവസവുമാണ് വാലിഡിറ്റി ഉള്ളത്. നിലവിൽ ചില ഡാറ്റ പ്ലാനുകൾ മാത്രമാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. അധികം വൈകാതെ വിഐ വലിയ പരിഷ്കാരങ്ങൾ തങ്ങളുടെ പ്ലാനുകളിൽ വരുത്തും.

കൂടുതൽ വായിക്കുക: ആകർഷകമായ ഡാറ്റ ആനുകൂല്യവുമായി വോഡാഫോൺ പുതിയ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ആകർഷകമായ ഡാറ്റ ആനുകൂല്യവുമായി വോഡാഫോൺ പുതിയ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചു

109 രൂപ, 169 രൂപ പ്ലാനുകൾ

109 രൂപ, 169 രൂപ പ്ലാനുകൾ

വിഐ കഴിഞ്ഞ ദിവസം 200 രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 109 രൂപ, 169 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് അവതരിപ്പിച്ചത്. ഈ രണ്ട് പ്ലാനുകൾക്കും 20 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകുന്നത്. 109 രൂപ പായ്ക്ക് ‘അൺലിമിറ്റഡ് പായ്ക്ക്സ്' വിഭാഗത്തിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. 169 രൂപ പ്ലാൻ ദൈനംദിന ഡാറ്റാ ആനുകൂല്യം നൽകുന്ന വോഡഫോണിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാനാണ്.

109 രൂപ പ്ലാൻ

വിഐയുടെ പുതിയ 109 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം നൽകുന്നുണ്ട്. പ്ലാനിന്റെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 300 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 20 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. വോഡഫോൺ സീ5, വോഡഫോൺ പ്ലേ തുടങ്ങിയ സബ്സ്ക്രിപ്ഷനുകളൊന്നും ഈ പ്ലാൻ നൽകുന്നില്ല. കുറച്ച് ഡാറ്റയും കൂടുതൽ കോളുകളും ഉപയോഗിക്കുന്ന ആളുകൾക്ക് പ്രയോജനപ്പെടുന്ന പ്ലാനാണ് ഇത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

169 രൂപ പ്ലാൻ

വിഐ അവതരിപ്പിച്ച 169 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ പ്രതിദിന ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 20 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ മൊത്തം കാലയളവിലേക്കുമായി 20 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

Read more about:
English summary
VI (Vodafone-Idea) has launched a new plan for the first time since switching to its new brand identity. The Rs 351 plan has been launched by Vi, one of India's leading telecom operators.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X