പേര് മാറ്റിയതിന് പിന്നാലെ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് വോഡാഫോൺ ഐഡിയ

|

ടെലികോം ഭീമനായ വിഐ(വോഡാഫോൺ ഐഡിയ) പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. വോഡഫോൺ പുതിയ ബ്രാൻഡ് ഐഡന്റിറ്റിയിലേക്ക് മാറിയ ശേഷം ഇതാദ്യമായാണ് കമ്പനി പുതിയ പ്ലാനുകൾ പുറത്തിറക്കുന്നത്. അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് വിഐ അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്ലാനുകളെല്ലാം സീ 5 ആപ്പിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

 

സീ5 സ്ട്രീമിംഗ്

സീ5 സ്ട്രീമിംഗ് ആപ്പിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുകയും ഡാറ്റ ആനൂകൂല്യങ്ങൾ നൽകുകയും ചെയ്യുന്ന പ്ലാനുകളാണ് പുതുതായി വിഐ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകൾക്ക് 355 രൂപ, 405 രൂപ, 595 രൂപ, 795 രൂപ, 2,595 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. 355 രൂപയുടെ പ്ലാൻ മൊത്തം 50 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. സീ5 അപ്ലിക്കേഷനിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് ഈ പ്ലാൻ കോളിംഗ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച ദീർഘകാല പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച ദീർഘകാല പ്ലാനുകൾ

 405 രൂപ പ്ലാൻ
 

വിഐ പുതുതായി അവതരിപ്പിച്ച പ്ലാനുകളിൽ രണ്ടാമത്തേത് 405 രൂപ വിലയുള്ള പ്ലാനാണ്. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംങ് നൽകുന്ന ഈ പ്ലാനിനും 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 90 ജിബി ഡാറ്റയും കമ്പനി നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകലും ഈ പായ്ക്കിലൂടെ ലഭിക്കും. ഒരു വർഷത്തെ സീ5 പ്രീമിയം ആക്സസ് നൽകുന്ന ഈ പ്രീപെയ്ഡ് പ്ലാൻ എം‌പി‌എല്ലിൽ ഗെയിമുകൾ കളിക്കാൻ 125 രൂപ അഷ്വേർഡ് ബോണസ് ക്യാഷ്, സൊമാറ്റോയിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾക്ക് ഓഫറുകൾ എന്നിവയും നൽകുന്നു.

595 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ പുതിയ 595 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങും ഈ പ്ലാൻ നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഒരു വർഷത്തെ സീ5 പ്രീമിയം ആക്സസ്, എം‌പി‌എല്ലിൽ ഗെയിമുകൾ കളിക്കാൻ 125 രൂപ അഷ്വേർഡ് ബോണസ് കാർഡ്, സൊമാറ്റോയിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾക്ക് ദിവസവും 75 രൂപ കിഴിവ് എന്നിവയും ലഭിക്കും.

കൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ സൌജന്യമായി നേടാംകൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ സൌജന്യമായി നേടാം

795 രൂപ പ്ലാൻ

വിഐയുടെ 795 രൂപ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങിനൊപ്പം ദിവസവും 2 ജിബി ഇന്റർനെറ്റും ഉപയോക്താക്കൾക്ക് നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന പ്ലാനിലൂടെ ഒരു വർഷത്തെ സീ5 പ്രീമിയം ആക്സസ്, എം‌പി‌എല്ലിൽ ഗെയിമുകൾ കളിക്കാൻ 125 രൂപ അഷ്വേർഡ് ബോണസ് ക്യാഷ്, സൊമാറ്റോയിൽ ഓർഡർ ചെയ്യുമ്പോൾ ദിവസവും 75 രൂപ കിഴിവ് എന്നിവയും ലഭിക്കും.

2595 രൂപ പ്ലാൻ

വിഐ പുതുതായി അവതരിപ്പിച്ച പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാൻ 2595 രൂപ വിലവരുന്ന വാർഷിക പ്ലാനാണ്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് നൽന്ന ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 365 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഒരു വർഷത്തെ സീ5 പ്രീമിയം ആക്സസ് നൽകുന്ന പ്ലാനിൽ എം‌പി‌എല്ലിൽ ഗെയിമുകൾ കളിക്കാൻ 125 രൂപ അഷ്വേർഡ് ബോണസ് ക്യാഷ്, സൊമാറ്റോയിൽ നിന്നുള്ള ഓർഡറുകൾക്ക് ദിവസവും 75 രൂപ കിഴിവ് എന്നിവയും ലഭിക്കും.

കൂടുതൽ വായിക്കുക: 100 ജിബി ഡാറ്റയുമായി വോഡഫോൺ-ഐഡിയയുടെ പുതിയ വർക്ക് ഫ്രം ഹോം പായ്ക്ക്കൂടുതൽ വായിക്കുക: 100 ജിബി ഡാറ്റയുമായി വോഡഫോൺ-ഐഡിയയുടെ പുതിയ വർക്ക് ഫ്രം ഹോം പായ്ക്ക്

Best Mobiles in India

Read more about:
English summary
Telecom giant Vi (Vodafone Idea) has introduced new prepaid plans. The company has introduced plans that offer free subscriptions to streaming applications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X