ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോൺ ഐഡിയ
വോഡഫോൺ ഐഡിയയുടെ ജനപ്രീയ പ്രീപെയ്ഡ് പ്ലാനുകളിലൊന്നായ 699 രൂപ പ്ലാനിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പ് പുറത്തിറങ്ങി. ദിവസവും 2 ജിബി ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിന്റെ അപ്ഗ്രേഡഡ് പ്ലാനായിട്ടാണ് പുതിയ 819 രൂപ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ പ്രീപെയ്ഡ് പ്ലാൻ വാലിഡിറ്റി ഒഴികെ മറ്റെല്ലാ ആനുകൂല്യങ്ങളുടെ കാര്യത്തിലും 699 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത്.

ഒരു വർഷത്തെ എക്സ്റ്റൻഡഡ് വാലിഡിറ്റിയാണ് വോഡാഫോൺ ഐഡിയയുടെ പുതിയ 819 രൂപ പ്ലാൻ നൽകുന്നത്. വോഡാഫോൺ ഇന്ത്യ വെബ് സൈറ്റിലെ ലിസ്റ്റിങ് പ്രകാരം 819 രൂപയുടെ പ്ലാൻ ദിവസവും രണ്ട് ജിബി ഡാറ്റയാണ് നൽകുന്നത്. കൂടുതലായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് സാധാരണ നിലയിൽ ഈ ഡാറ്റ ലിമിറ്റ് മതിയാവുന്നതാണ്. ഇതിനൊപ്പം കമ്പനി ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്.

819 രൂപയുടെ പുതിയ പ്ലാൻ മറ്റ് കോംബോ പ്ലാനുകളെ പോലെ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ അൺലിമിറ്റഡ് കോളുകൾ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യമായി കമ്പനി നൽകുന്നത് 84 ദിവസത്തെ ZEE5 പ്രീമിയം സബ്ക്രിപ്ഷനും വോഡഫോൺ പ്ലേ സബ്ക്രിപ്ഷനുമാണ്. വാർഷിക പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് എങ്കിലും റിപ്പോർട്ടുകൾ പ്രകാരം ഈ പ്ലാനിന്റെ ആനുകൂല്യങ്ങളെല്ലാം 84 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു.

699 രൂപ പ്ലാനിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സർവ്വീസ് വാലിഡിറ്റിയാണ് പുതിയ 819 രൂപ പ്ലാനിൽ അധികമായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പ്രീപെയ്ഡ് പ്ലാൻ ലിസ്റ്റിംഗിൽ പ്ലാനിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല, എന്നിരുന്നാലും, വോഡഫോൺ ഇന്ത്യയുടെ വെബ്‌സൈറ്റിലെ ഓൺലൈൻ റീചാർജ് വിഭാഗത്തിലാണ് ഈ റീചാർജ് പ്ലാൻ കണ്ടെത്തിയതെന്ന് ഓൺലിടെക്ക് റിപ്പോർട്ട് ചെയ്യുന്നു. 699 രൂപ പ്ലാനിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സർവ്വീസ് വാലിഡിറ്റിയാണ് പുതിയ 819 രൂപ പ്ലാനിൽ അധികമായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പ്രീപെയ്ഡ് പ്ലാൻ ലിസ്റ്റിംഗിൽ പ്ലാനിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല, എന്നിരുന്നാലും, വോഡഫോൺ ഇന്ത്യയുടെ വെബ്‌സൈറ്റിലെ ഓൺലൈൻ റീചാർജ് വിഭാഗത്തിലാണ് ഈ റീചാർജ് പ്ലാൻ കണ്ടെത്തിയതെന്ന് ഓൺലിടെക്ക് റിപ്പോർട്ട് ചെയ്യുന്നു.

ഓൺലൈൻ മൊബൈൽ റീചാർജ് ഡെഡിക്കേറ്റഡ് മൈക്രോസൈറ്റിലെ ലിസ്റ്റിംഗുകൾ അനുസരിച്ച് ഈ പ്ലാൻ 1 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി വാഗ്ദാനം ചെയ്യുന്നു. പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വോഡാഫോണിന്റെ വെബ്സൈറ്റിലും ലഭ്യമായിട്ടില്ല. നിലവിൽ ദില്ലി സർക്കിളിൽ മാത്രമാണ് ഈ പ്ലാൻ ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ തന്നെ മറ്റ് സ്ഥലങ്ങളിലേക്കും ഈ പ്ലാൻ വോഡാഫോൺ ലഭ്യമാക്കിയേക്കും.

വോഡാഫോൺ ഡബിൾ ഡാറ്റ ഓഫർ
കേരളം ഉൾപ്പെടെ പല സർക്കിളുകളിലും വോഡാഫോൺ കുറച്ച് കാലമായി നൽകുന്ന ഏറെ ആകർഷകമായ ഓഫറുകളാണ് ഡബിൾ ഡാറ്റ ഓഫറുകൾ. ചില കോംബോ പ്ലാനുകലെ ഈ പ്ലാനിന് കീഴിലേക്ക് കൊണ്ടുവരികയാണ് കമ്പനി ചെയ്തിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ ലഭിക്കും. ദിവസവും ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ 4ജിബി ഡാറ്റയാണ് ഇപ്പോൾ ലഭിക്കുന്നത്.


Click it and Unblock the Notifications