Vodafone Idea ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ഈ പ്ലാനുകൾ
വോഡഫോൺ ഐഡിയ (Vodafone Idea) തങ്ങളുടെ ഉപയോക്താക്കൾക്ക് എല്ലാ വില വിഭാഗത്തിലും മികച്ച പ്ലാനുകൾ നൽകാൻ ശ്രദ്ധിക്കുന്നുണ്ട്. ഉപയോകതാക്കളുടെ ആവശ്യത്തിന് അനുസരിച്ച വാലിഡിറ്റി, വില, ഡാറ്റ ആനുകൂല്യം എന്നിവയ്ക്ക് അനുസരിച്ച് പ്ലാനുകൾ തിരഞ്ഞെടുക്കാം. പ്രീപെയ്ഡ് പ്ലാനുകളുടെ വലിയ നിരയിൽ തന്നെ ഇപ്പോൾ വിഐ ജനപ്രിയമായ പ്ലാനുകളെ പ്രത്യേകം ലിസ്റ്റ് ചെയ്തിരിക്കുകയാണ്.

വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന പ്ലാനുകളാണ് കമ്പനി പ്രത്യേകം ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 299 രൂപ, 479 രൂപ, 719 രൂപ പ്ലാനുകൾ ഉൾപ്പെടുന്നു. ഈ പ്ലാനുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചിവയാണ്. ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളുമായി വരുന്നവയാണ് ഈ പ്ലാനുകളെല്ലാം. വിഐയുടെ ഈ ബെസ്റ്റ് സെല്ലർ പ്ലാനുകൾ നോക്കാം.

ഹീറോ അൺലിമിറ്റഡ്
വോഡാഫോൺ ഐഡിയ ബെസ്റ്റ് സെല്ലറുകളായി ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ മുകളിൽ സൂചിപ്പിച്ചത് പോലെ മൂന്ന് പ്ലാനുകളാണ് ഉള്ളത്. ഇവ ഹീറോ അൺലിമിറ്റഡ് ആനുകൂല്യം നൽകുന്നു. ഹീറോ അൺലിമിറ്റഡിലൂടെ മൂന്ന് തരം ഓഫറുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ബിഞ്ച് ഓൺനൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡാറ്റ ഡിലൈറ്റ് എന്നീ ഓഫറുകളാണ് ഇതിലുള്ളത്.

വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫറിലൂടെ വരിക്കാർക്ക് തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത പ്രതിദിന ഡാറ്റയിലെ ബാക്കി വരുന്ന ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. ബിഞ്ച് ഓൾ നൈറ്റ് ഓഫറിലൂടെ വരിക്കാർക്ക് രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ അൺലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റ ആസ്വദിക്കാം. ഡാറ്റ ഡിലൈറ്റ്സ് ഓഫറിലൂടെ അടിയന്തര ഉപയോഗത്തിനായി ഓരോ മാസവും 2 ജിബി ഡാറ്റ വരെ സൌജന്യമായി ലഭിക്കും.

299 രൂപ പ്ലാൻ
299 രൂപ വിലയുള്ള വോഡാഫോൺ ഐഡിയ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

വോഡാഫോൺ ഐഡിയയുടെ 299 രൂപ പ്ലാൻ രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ അൺലിമിറ്റഡ് ഡാറ്റ ഓഫർ നൽകുന്നുണ്ട്. ഈ ഡാറ്റ ദിവസേന ലഭിക്കുന്ന 1.5 ജിബി ഡാറ്റയുടെ പരിധിയിൽ ഉൾപ്പെടുന്നില്ല. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാവുന്ന വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യവും പ്ലാൻ നൽകുന്നു. വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

479 രൂപ പ്ലാൻ
479 രൂപ വിലയുള്ള വോഡാഫോൺ ഐഡിയയുടെ ബെസ്റ്റ് സെല്ലിങ് പ്ലാനിലൂടെ 56 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 84 ജിബി ഡാറ്റ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

479 രൂപ പ്ലാനിലൂടെ ലഭിക്കുന്ന പ്രതിദിന ഡാറ്റ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ഉപയോഗിച്ച് ബാക്കിയുണ്ടെങ്കിൽ അത് ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാം. മുകളിൽ സൂചിപ്പിച്ച ഹീറോ അൺലിമിറ്റഡ് ഓഫറുകളെല്ലാം നൽകുന്ന ഈ പ്ലാൻ വിഐ മൂവീസ്, ടിവി സബ്ക്രിപ്ഷനും നൽകുന്നുണ്ട്.

719 രൂപ പ്ലാൻ
719 രൂപ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു. ഈ പ്ലാൻ രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ നൽകുന്നുണ്ട്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 126 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഇതിലൂടെ ലഭിക്കും. മുകളിൽ സൂചിപ്പിച്ച ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളെല്ലാം ഈ പ്ലാൻ നൽകുന്നുണ്ട്.


Click it and Unblock the Notifications








