വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ സൌജന്യമായി നേടാം

|

വോഡഫോൺ ഐഡിയ അതിന്റെ വിഐ എന്ന പേരിലേക്ക് മാറിയതിന് ശേഷം ആകർഷമായ ഓഫറുകളും പ്ലാനുകളും പുറത്തിറക്കുന്ന തിരക്കിലാണ്. കമ്പനിയിൽ നിന്ന് ധാരാളം ഉപയോക്താക്കൾ മറ്റ് നെറ്റ്വർക്കിലേക്ക് മാറുന്നത് തുടരുന്നതിനിടെയാണ് പുതിയ ബ്രാന്റ് നെയിമിന് കീഴിൽ മികച്ച പ്ലാനുകളും ഓഫറുകളും നൽകി വിപണിയിലെ ശക്തമായ മത്സരത്തിൽ കമ്പനി സജീവമാകുന്നത്. ഉപയോക്താക്കളെ നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണമായ നെറ്റ്വർക്ക് പ്രശ്നങ്ങളും വിഐ പരിഹരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

വിഐ

കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും നിലവിലുള്ള ഉപയോക്താക്കളെ പിടിച്ചു നിർത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വിഐ പുതിയൊരു സൌജന്യ ഡാറ്റ ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റയാണ് കമ്പനി സൌജന്യമായി നൽകുന്നത്. ഈ ഓഫർ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ ടെലിക്കോം കമ്പനികൾ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമായി സൌജന്യ ഡാറ്റ ക്രഡിറ്റ് ചെയ്തിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കൂടുതൽ വായിക്കുക: ആകർഷകമായ ഡാറ്റ ആനുകൂല്യവുമായി വോഡാഫോൺ പുതിയ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ആകർഷകമായ ഡാറ്റ ആനുകൂല്യവുമായി വോഡാഫോൺ പുതിയ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചു

3 ജിബി ഡാറ്റ

വിഐ നൽകുന്ന 3 ജിബി ഡാറ്റ ആനുകൂല്യം പൂർണ്ണമായും ക്രമരഹിതമായാണ് നൽകുന്നത്. ഇത് എല്ലാവർക്കു ലഭിക്കണം എന്നില്ല. ടെലിക്കോം ടോക്ക് റിപ്പോർട്ട് പ്രകാരം എം‌പി‌സി‌ജി, ഗുജറാത്ത്, മുംബൈ തുടങ്ങിയ വിവിധ സർക്കിളുകളിലെ ചില ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഓൾ റൌണ്ടർ റീചാർജ് പായ്ക്കായ 49 രൂപ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് സൌജന്യ ഡാറ്റാ ആനുകൂല്യം വിഐ ക്രഡിറ്റി ചെയ്യുന്നത്. 38 രൂപ ടോക്ക് ടൈം, 100 എംബി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി എന്നിവയുള്ള പ്ലാനാണ് 49 രൂപയുടേത്.

49 രൂപ റീചാർജ് പായ്ക്ക്
 

വിഐയുടെ 49 രൂപ റീചാർജ് പായ്ക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നോ മൊബൈൽ അപ്ലിക്കേഷനിൽ നിന്നോ റീചാർജ് ചെയ്യുകയാണെങ്കിൽ പ്രത്യേക ഓഫറായി ഉപയോക്താക്തവിന് 200എംബി അധിക ഡാറ്റയും കമ്പനി നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയുള്ള 3 ജിബി ഡാറ്റ ആഡ്-ഓണും കമ്പനി 48 രൂപയ്ക്ക് നൽകുന്നു. ഈ ഡാറ്റ ആഡ് ഓണിന് സമാനമായ ഡാറ്റ ആനുകൂല്യമാണ് സൌജന്യമായി ചില ഉപയോക്താക്കൾക്ക് നൽകുന്നത്.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ വർക്കം ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ വർക്കം ഫ്രം ഹോം പ്ലാനുകൾ

വാലിഡിറ്റി

ഉപയോക്താക്കൾക്ക് വിഐ സൌജന്യമായി നൽകുന്ന 3 ജിബി ഡാറ്റാ ആനുകൂല്യത്തിന്റെ വാലിഡിറ്റി 49 രൂപ ഓൾ റൌണ്ടർ പാക്കിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 3 ജിബി ഡാറ്റ ആനുകൂല്യത്തിന്റെ വാലിഡിറ്റി വെറും മൂന്ന് ദിവസത്തേക്ക് മാത്രമാണ് എന്നാണ് വിഐ ഉപയോക്താക്കൾക്ക് അയക്കുന്ന മെസേജിൽ പറയുന്നത്. എന്നാൽ ഓൾ റൌണ്ടർ പായ്ക്കിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ ഈ ഡാറ്റ ആനുകൂല്യത്തിനും വാലിഡിറ്റി ലഭിക്കുന്നു.

സൌജന്യ ഡാറ്റ

നിങ്ങളുടെ വിഐ നമ്പരിലേക്ക് കമ്പനി ഏതെങ്കിലും സൌജന്യ ഡാറ്റ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അപ്ഡേറ്റ് ചെയ്ത വിഐ മൊബൈൽ ആപ്ലിക്കേഷൻ പരിശോധിച്ചാൽ മതി. കേരള സർക്കിളിൽ ഇത്തരമൊരു ആനുകൂല്യം ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. ഈ ഓഫർ പ്രത്യേക സർക്കിളിലേക്കായി ഒതുക്കില്ല എന്നത് കൊണ്ട് കേരളത്തിലെയും ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: 100 ജിബി ഡാറ്റയുമായി വോഡഫോൺ-ഐഡിയയുടെ പുതിയ വർക്ക് ഫ്രം ഹോം പായ്ക്ക്കൂടുതൽ വായിക്കുക: 100 ജിബി ഡാറ്റയുമായി വോഡഫോൺ-ഐഡിയയുടെ പുതിയ വർക്ക് ഫ്രം ഹോം പായ്ക്ക്

Best Mobiles in India

Read more about:
English summary
Vodafone Idea has been busy launching attractive offers and plans after changing its name to Vi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X