വോഡാഫോൺ ഐഡിയയുടെ ആറ് ജനപ്രീയ പ്രീപെയ്ഡ് പ്ലാനുകളിൽ വിലക്കിഴിവ്

|

ടെലിക്കോം വിപണിയിലെ മത്സരം കടുക്കുന്നതിനിടെ വിഐ തങ്ങളുടെ പ്ലാനുകളിൽ വിലക്കിഴിവ് പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്. 40 രൂപ വരെ കിഴിവാണ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ഓഫർ ആറ് പ്രധാന പ്ലാനുകളിൽ ലഭ്യമാകും. 449 രൂപ, 699 രൂപ, 399 രൂപ, 801 രൂപ, 401 രൂപ, 1,197 രൂപ എന്നിവയാണ് ഈ ഡിസ്കൌണ്ട് ഓഫർ ലഭിക്കുന്നന്ന പ്ലാനുകൾ. എല്ലാവർക്കും ഈ ഡിസ്കൌണ്ട് ലഭിക്കില്ല.

 

ഡിസ്കൌണ്ട് ഓഫർ

റിപ്പോർട്ടുകൾ പ്രകാരം ചില ആളുകൾക്ക് മാത്രമാണ് വിഐയുടെ ഡിസ്കൌണ്ട് ഓഫർ ലഭിക്കുന്നത്. ഇത് കുറഞ്ഞ പ്രതിശീർഷ വരുമാനം ഉള്ള ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും വിഐ നൽകുന്നത്. അതല്ലെങ്കിൽ മുമ്പ് നടത്തിയ റീചാർജുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കിഴിവ് ലഭിക്കുന്നത്. ടെലിക്കോം ടോക്ക് റിപ്പോർട്ട് അനുസരിച്ച് ഒരു വരിക്കാരന് 40 രൂപയുടെ ഡിസ്കൌണ്ട് വൗച്ചർ ലഭിച്ചിട്ടുണ്ട്. വരിക്കാരെ കൂടുതലായി റീചാർജ് ചെയ്യുന്നതിന് പ്രേരിപ്പിക്കാനായിരിക്കും ഇത്തരമൊരു ഓഫർ നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗി സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ രണ്ട് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ (വിഐ)ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ രണ്ട് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ (വിഐ)

വോഡാഫോൺ ഐഡിയ
 

മുകളിൽ സൂചിപ്പിച്ച എല്ലാ പ്ലാനുകളും വോഡാഫോൺ ഐഡിയയുടെ ഏറ്റവും പ്രധാനപ്പെട്ട പ്ലാുകളാണ്. 449 രൂപ പ്ലാൻ ഇപ്പോൾ 409 രൂപയ്ക്കാണ് ലഭിക്കുന്നത്. 699 രൂപ പ്ലാൻ 659 രൂപയ്ക്കും 399 രൂപ പ്ലാൻ 359 രൂപയ്ക്കും 801 രൂപയുചെ പ്ലാൻ 761 രൂപയ്ക്കും ലഭിക്കും. 401 രൂപ വിലയുള്ള പ്ലാനിന് 361 രൂപ മാത്രമാണ് ചിലവ് വരുന്നത്. 11,197 രൂപ വിലയുള്ള വിഐ പ്ലാൻ ,157 രൂപയ്ക്ക് ലഭിക്കും. ഈ പ്ലാനുകളുടെയെല്ലാം ആനൂകൂല്യങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

പ്ലാൻ

മേൽപ്പറഞ്ഞ പ്ലാൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നുവെങ്കിലും ഉപയോക്താവിന് ലഭിച്ചിരുന്ന ഓവർ-ദി-ടോപ്പ് (OTT) ആനുകൂല്യങ്ങൾ അതേപടി ലഭ്യമാകും. 401 രൂപ പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പ്ലാനാണ്. ഈ ആകർഷകമായ പ്ലാൻ ഇപ്പോൾ 361 രൂപയ്ക്ക് ലഭിക്കും. 449 രൂപ പ്ലാനിന് ഇപ്പോൾ 409 രൂപ നൽകികൊണ്ടും 699 രൂപ പ്ലാനിന് ഇപ്പോൾ 659 രൂപ നൽകികൊണ്ടും ബിൻ‌ജെ ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ‌ഓവർ ഓഫറുകൾ അതേപടി നേടാനാകും.

വോഡഫോൺ ഐഡിയ (വിഐ) വരിക്കാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കിടിലൻ പ്ലാനുകൾവോഡഫോൺ ഐഡിയ (വിഐ) വരിക്കാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കിടിലൻ പ്ലാനുകൾ

പുതിയ ഓഫർ

ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വോഡാഫോൺ ഐഡിയയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഓഫർ കുറഞ്ഞ പ്രതിശീർഷ വരുമാനം നൽകുന്ന ഉപയോക്താക്കൾ കമ്പനിയുടെ ഈ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നവരായിരിക്കും. അവരെ കൂടുതൽ റീചാർജുകൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ കുറച്ച് കൂടിയ വിലയിൽ റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയോ ആണ് ഈ പ്ലാനുകളുടെ ലക്ഷ്യം. വിഐയുടെ ഈ നീക്കം വരുമാനത്തെ എങ്ങനെ സ്വാധീനിക്കും എന്ന് വ്യക്തമല്ല.

വിഐ

വിഐ മറ്റൊരു ടെലിക്കോം കമ്പനിയും നൽകുന്നതിനെക്കാൾ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. രണ്ട് ജിബി ഡാറ്റ ലഭിക്കേണ്ട പ്ലാനിൽ ഇരട്ടി ഡാറ്റ നൽകുകയാണഅ ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത്തരത്തിൽ 4 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ വിഐയ്ക്ക് ധാരാളം ഉണ്ട്. ഇത് കൂടാതെ തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന വീക്കൌൻഡ് ഡാറ്റ റോൾ ഓവർ, രാത്രിയിൽ സൌജന്യ അതിവേഗ ഡാറ്റ നൽകുന്ന ഓഫർ എന്നിവയെല്ലാം വിഐയുടെ മാത്രം പ്രത്യേകതയാണ്.

വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് വിഐ ആപ്പിലൂടെ വാക്സിൻ സ്ലോട്ട് കണ്ടെത്താംവോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് വിഐ ആപ്പിലൂടെ വാക്സിൻ സ്ലോട്ട് കണ്ടെത്താം

Best Mobiles in India

English summary
As competition in the telecom market intensifies, Vi offering discounts on its plans. Discounts are available on six plans for selected users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X