Home
News

28 ദിവസത്തെ വാലിഡിറ്റിയുമായി വോഡഫോൺ ഐഡിയയുടെ 251 രൂപ വൗച്ചർ

മുൻനിര ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ 251 രൂപയുടെ പുതിയ ഡാറ്റാ വൗച്ചർ അവതരിപ്പിച്ചു. ലോക്ക്ഡൌണിനിടയിൽ ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലും വിനോദത്തിനുമായി ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇത്തരമൊരു അവസരത്തിൽ ആളുകളുടെ ഡാറ്റ ആവശ്യകതകളെ നിറവേറ്റുന്നതിനായാണ് വോഡാഫോൺ പുതിയ പ്ലാൻ അവതരിപ്പിച്ചത്.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയയുടെ പുതിയ 251 രൂപ ഡാറ്റാ വൗച്ചറിലൂടെ ഉപയോക്താക്കൾക്ക് 50 ജിബി 4 ജി / 3 ജി / 2 ജി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ് വൌച്ചറിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ വൗച്ചറിലൂടെ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും കമ്പനി ലഭ്യമാക്കുന്നില്ല. ഉപയോക്താക്കൾക്കിടയിൽ ഡാറ്റ വൌച്ചറുകൾക്ക് ആവശ്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്.

251 രൂപയുടെ ഡാറ്റാ വൗച്ചർ

251 രൂപയുടെ ഡാറ്റാ വൗച്ചർ

വോഡഫോൺ ഐഡിയയുടെ 251 രൂപ ഡാറ്റാ വൗച്ചർ മികച്ച വേഗതയിലുള്ള ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. നിലവിലെ പ്ലാനുകൾക്കൊപ്പമുള്ള ഡാറ്റ ആനുകൂല്യങ്ങൾ തികയാതെ വരുന്ന ഉപയോക്താക്കൾക്ക് ഈ ഡാറ്റ വൌച്ചർ ഉപയോഗപ്പെടും. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതോ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതോ ആയ ആളുകളെ ലക്ഷ്യമിട്ടാണ് 50 ജിബി ഡാറ്റ അധികമായി ലഭിക്കുന്ന പ്ലാൻ വോഡാഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ആനുകൂല്യങ്ങൾ

ഈ ഡാറ്റ വൌച്ചറിന്റെ ആനുകൂല്യങ്ങൾ 28 ദിവസത്തേക്കാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മറ്റ് ചില ടെലിക്കോം കമ്പനികൾ നിലവിലുള്ള പ്ലാനിന്റെ കാലയളവ് വരെ വാലിഡിറ്റി നൽകുന്ന ഡാറ്റ വൌച്ചറുകൾ നൽകുന്നുണ്ട്. 251 രൂപയുടെ പുതിയ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമല്ല. കേരളത്തിൽ ഈ പ്ലാൻ ലഭ്യമാണ്.

251 രൂപ

കേരളത്തോടൊപ്പം ബീഹാർ, ചെന്നൈ, ഗുജറാത്ത്, ഹരിയാന, കേരളം, തമിഴ്‌നാട് (ചെന്നൈ ഒഴികെ), യുപി ഈസ്റ്റ്. ആന്ധ്രാപ്രദേശ്, അസം, ദില്ലി, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കർണാടക, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, മുംബൈ, നോർത്ത് ഈസ്റ്റ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, യുപി വെസ്റ്റ്, പശ്ചിമ ബംഗാൾ എന്നീ സർക്കിളുകളിലും 251 രൂപ പ്ലാൻ ലഭിക്കും.

98 രൂപയുടെ ഡാറ്റ വൗച്ചർ

98 രൂപയുടെ ഡാറ്റ വൗച്ചർ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വോഡഫോൺ ഐഡിയ അതിന്റെ 98 രൂപ ഡാറ്റാ വൗച്ചറിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യം ഇരട്ടിയാക്കിയിരുന്നു. നേരത്തെ ഈ വൗച്ചർ 6 ജിബി അൺലിമിറ്റഡ് ഡാറ്റയാണ് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ഈ വൌച്ചറിനെ ഡബിൾ ഡാറ്റ ഓഫറിന് കീഴിൽ കൊണ്ടുവരികയും 12 ജിബി ഡാറ്റ ആനുകൂല്യം നൽകുകയും ചെയ്യുന്നു. ഈ വൌച്ചറിനും 28 ദിവസത്തെ സ്റ്റാൻഡ് എലോൺ വാലിഡിറ്റിയാണ് ഉള്ളത്.

റ്റ വൌച്ചർ

98 രൂപയുടെയും 251 രൂപയുടെയും ഡാറ്റ വൌച്ചറുകളെ കൂടാതെ വോഡഫോൺ ഐഡിയ മറ്റ് രണ്ട് ഡാറ്റാ വൗച്ചറുകൾ കൂടി നൽകുന്നുണ്ട്. 16 രൂപ, 48 രൂപ എന്നീ നിരക്കുകളിലാണ് ഈ വൗച്ചറുകൾ ലഭ്യമാകുന്നത്. 16 രൂപ ഡാറ്റാ വൗച്ചറിലൂടെ ഉപയോക്താവിന് 24 മണിക്കൂർ മാത്രം വാലിഡിറ്റിയിൽ 1 ജിബി ഡാറ്റ ലഭിക്കും. 48 രൂപ ഡാറ്റാ വൗച്ചറിലൂടെ ഉപയോക്താക്കൾക്ക് 3 ജിബി അൺലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ വൌച്ചറിന് 28 ദിവസത്തെ സ്റ്റാൻഡ് എലോൺ വാലിഡിറ്റിയാണ് ഉള്ളത്.

Best Mobiles in India

English summary
The Rs 251 data voucher from Vodafone Idea will be good for people who need a data influx in their current plans to get a seamless data experience. It will bring in 50GB of additional data which is a substantial amount for 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X