ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വോഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡാഫോൺ അടുത്തിടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചതോടെ പ്ലാനുകളെല്ലാം മാറിയിരുന്നു. 25 ശതമാനം വരെ വർധനവാണ് വിഐ തങ്ങളുടെ പ്ലാനുകളിൽ നടപ്പാക്കിയിരിക്കുന്നത്. ധാരാളം ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നായ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ ഇപ്പോഴും വിഐയ്ക്ക് ഉണ്ട്. ഇവ 21 ദിവസം മുതൽ 84 ദിവസം വരെ വാലിഡിറ്റി നൽകുന്നവയാണ്. വിഐയുടെ ഇത്തരം പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

249 രൂപ പ്ലാൻ
ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വിഐയുടെ ആദ്യ പ്ലാനിന് 249 രൂപയാണ് വില വരുന്നത്. ഇത് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ 21 ദിവസം വാലിഡിറ്റി മാത്രമാണ് നൽകുന്നത്. എല്ലാ ദിവസവും 1.5 ജിബി ഡാറ്റ വീതം നൽകുന്ന ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. പ്ലാനിന്റെ വാലിഡിറ്റി കാലയളവിൽ മുഴുവൻ വിഐ മൂവീസ് & ടിവി ബേസിക് ആക്സസും വോഡാഫോം നൽകുന്നു.

299 രൂപ പ്ലാൻ
വോഡാഫോൺ ഐഡിയയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന അടുത്ത പ്ലാൻ 28 ദിവസം വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിന് 299 രൂപയാണ് വില വരുന്നത്. ഡാറ്റ ആനുകൂല്യം കൂടാതെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റ ബാക്കപ്പും വോഡാഫോം ഐഡിയ നൽകുന്നു. പ്രതിമാസ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കുള്ള മികച്ച ചോയിസാണ് ഈ പ്ലാൻ.

399 രൂപ പ്ലാൻ
വിഐയുടെ 42 ദിവസത്തെ വാലിഡിറ്റി കാലയളവുമായി വരുന്ന ആകർഷകമായ പ്ലാനുണ്ട്. ഈ പ്ലാനിന് 399 രൂപയാണ് വില. എല്ലാ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിലൂടെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി ഡാറ്റ ബാക്കപ്പും ലഭിക്കും പ്ലാനിന്റെ വാലിഡിറ്റി കാലയളവിലുടനീളം വിഐ മൂവീസ് & ടിവി ക്ലാസിക്കുകളിലേക്കുള്ള ആക്‌സസും വോഡാഫോൺ ഐഡിയ 399 രൂപയ്ക്ക് നൽകുന്നുണ്ട്.

479 രൂപ പ്ലാൻ
വോഡാഫോൺ ഐഡിയ നൽകുന്ന പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള അടുത്ത പ്ലാനിന് 479 രൂപയാണ് വില. ഇത് ഇടത്തരം വാലിഡിറ്റി നൽകുന്ന പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ദിവസവും 1.5 ജിബി ഡാറ്റയ്ക്കൊപ്പം എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യവും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ എല്ലാ മാസവും 2 ജിബി ഡാറ്റ ബാക്കപ്പും നൽകുന്നു. അധികം ആനുകൂല്യമായി വിഐ മൂവീസ്, ടിവി ക്ലാസിക്ക് ആക്‌സസും വോഡാഫോൺ ഐഡിയ നൽകുന്നുണ്ട്.

599 രൂപ പ്ലാൻ
56 ദിവസത്തെ വാലിഡിറ്റി പോലും പോര എന്ന് കരുതുന്ന വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 599 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ വോഡാഫോൺ ഐഡിയ 70 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന 599 രൂപ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഓരോ ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ എല്ലാ മാസവും 2 ജിബി ഡാറ്റ ബാക്കപ്പും വിഐ മൂവീസ്, ടിവി ക്ലാസിക്ക്സ് എന്നിവയിലേക്ക് ആക്‌സസും നൽകുന്നു.

719 രൂപ പ്ലാൻ
വോഡാഫോൺ ഐഡിയ നൽകുന്ന 719 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്ന ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി കാലയളവായ 84 ദിവസവും വിഐ മൂവീസ് & ടിവി ക്ലാസിക്കിലേക്കുള്ള ആക്‌സസും വിഐ നൽകുന്നു. എല്ലാ മാസവും 2 ജിബി ഡാറ്റ ബാക്കപ്പും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ബിങ്കെ ഓൾ നൈറ്റ് ഓഫർ
വോഡാഫോൺ ഐഡിയ നൽകുന്ന മുകളിൽ കൊടുത്തിരിക്കുന്ന പ്ലാനുകളിലെല്ലാം അധിക ആനുകൂല്യങ്ങളായി "ബിങ്കെ ഓൾ നൈറ്റ്" ഓഫർ ലഭിക്കും. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് അർധരാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഇന്റർനെറ്റ് ഡാറ്റ നൽകുന്നു. ഡൌൺലോഡിങ്, വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയെല്ലാം ഈ സമയത്ത് അതിവേഗ ഡാറ്റ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. ഇത് കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ച് വളരെ മികച്ച ഓഫർ തന്നെയാണ്.

വീക്കെൻഡ് ഡാറ്റ റോൾ ഓവർ
വോഡാഫോൺ ഐഡിയ നൽകുന്ന ദിവസവും 1.5 ജിബി ഡാറ്റ ആനുകൂല്യമുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ അധിക ഓഫറായി ലഭിക്കുന്ന മറ്റൊരു കിടിലൻ ഓഫർ വീക്കെൻഡ് ഡാറ്റ റോൾ ഓവറാണ്. ഈ ഓഫറിലൂടെ തിങ്കൾ മുതൽ വെള്ളി വരെ വരിക്കാർ ഉപയോഗിക്കാതെ ബാക്കി വരുന്ന പ്രതിദിന ഡാറ്റ മൊത്തത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. 249 രൂപയുടെ പ്ലാൻ ഒഴികെയുള്ള എല്ലാ പ്ലാനുകളിലും ഈ അധിക ആനുകൂല്യങ്ങൾ ലഭിക്കും.
റിലയൻസ് ജിയോ ദിവസവും മൂന്ന് ജിബി ഡാറ്റ വരെ നൽകുന്ന മൂന്ന് പ്ലാനുകൾ നിർത്തലാക്കി


Click it and Unblock the Notifications








