ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന വോഡാഫോൺ ഐഡിയയുടെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം സേവന ദാതാവാണ് വോഡഫോൺ ഐഡിയ. വിപണി വിഹിതത്തിൽ തങ്ങളെക്കാൾ മുന്നിലുള്ള എയർടെൽ, ജിയോ എന്നിവയോട് മത്സരിക്കാൻ മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് വിഐ നൽകുന്നത്. മികച്ച സേവനം നൽകുന്നതിലും വോഡാഫോൺ ഐഡിയ ശ്രദ്ധിക്കുന്നുണ്ട്. ഒക്ടോബർ മാസത്തെ ട്രായ് മൈ സ്പീഡ് ഡാറ്റ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ അപ്ലോഡ് വേഗത നൽകിയ ടെലിക്കോം ഓപ്പറേറ്റർ വിഐ ആണ്. എല്ലാ തരം ഉപയോക്താക്കൾക്കുമുള്ള പ്ലാനുകൾ വിഐ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

വീട്ടിലിരുന്ന് ജോലി ചെയ്യാനും ഒടിടി സ്ട്രീമിങിനും ഗെയിം കളിക്കാനുമെല്ലാമായി ധാരാളം ഡാറ്റ ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ഉപയോക്താക്കൾ ഇന്ത്യയിൽ ഉണ്ട്. ഇത്തരം ആളുകൾക്ക് ദിവസവും 1 ജിബിയോ 2 ജിബിയോ ഡാറ്റ മതിയാകില്ല. ഇത്തരം ഉപയോക്താക്കൾക്ക് വേണ്ടി ദിവസവും 3ജിബി ഡാറ്റ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വോഡാഫോൺ ഐഡിയ നൽകുന്നുണ്ട്. ഈ പ്ലാനുകൾക്കൊപ്പം അധിക ആനുകൂല്യങ്ങളായി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ ആക്സസും നൽകുന്നുണ്ട്. പ്ലാനുകളെല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നി കൂടി നൽകുന്നു.

501 രൂപ പ്ലാൻ
3ജിബി പ്രതിദിന ഡാറ്റ നൽകുന്ന എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ അൺലിമിറ്റഡ് പ്ലാനിന് 501 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു. പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 100 എസ്എംഎസുകളും വോഡാഫോൺ ഐഡിയ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. വിഐ മൂവിസ്, ടിവി എന്നിവയിലേക്ക് സൌജന്യ ആക്സസ് നൽകുന്ന പ്ലാൻ മറ്റ് തേർഡ് പാർട്ടി ഒടിടി ആക്സസുകളും നൽകുന്നുണ്ട്. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് 1 വർഷത്തെ സൌജന്യ ആക്‌സസ് ലഭിക്കുന്നു എന്നതാണ്. മൊബൈൽ പ്ലാനിലേക്കാണ് ആക്സസ് ലഭിക്കുന്നത്.

701 രൂപ പ്ലാൻ
ദിവസവും 3 ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ രണ്ടാമത്തെ പ്ലാനിന് 701 രൂപയാണ് വില വരുന്നത്. ഈ പ്ലാനിന്റെ സർവ്വീസ് വാലിഡിറ്റി 56 ദിവസമാണ്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവയും വോഡാഫോൺ ഐഡിയ ഈ പ്ലാനിലൂടെ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെയും ഉപഭോക്താക്കൾക്ക് വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്സസും ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് 1 വർഷത്തെ ആക്‌സസും നൽകുന്നു.

701 രൂപയുടെ വോഡാഫോൺ ഐഡിയ പ്ലാൻ ‘ബിങ്കെ ഓൾ നൈറ്റ്' ഓഫറും നൽകുന്നുണ്ട്. ഈ ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് സാധാരണ ഡാറ്റ ആനുകൂല്യങ്ങൾ കൂടാതെ ദിവസവും അർദ്ധരാത്രി 12 മുതൽ 6 വരെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും ലഭിക്കുന്നതിൽ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന വീക്കെൻഡ് ഡാറ്റ റോൾ ഓവർ സംവിധാനവും ഈ പ്ലാനിലൂടെ ലഭിക്കും.

901 രൂപ പ്ലാൻ
വോഡാഫോൺ ഐഡിയയുടെ മൂന്ന് ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ അവസാനത്തേത് 901 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മറ്റ് പ്ലാനുകൾ പോലെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസും എന്നിവ ഈ പ്ലാനിലൂടെയും ലഭിക്കും. സമാനമായ പ്ലാൻ റിലയൻസ് ജിയോ നൽകുന്നുണ്ട്. എന്നാൽ ജിയോയുടെ പ്ലാനിന് 999 രൂപയാണ് വില വരുന്നത്. ഇത് വച്ച് നോക്കുമ്പോൾ വിഐയുടെ 901 രൂപ പ്ലാൻ ലാഭകരമാണ്.

901 രൂപ വിലയുള്ള പ്ലാനിലൂടെ വോഡാഫോൺ ഐഡിയ മികച്ച അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വിഐ മൂവിസ്, ടിവി എന്നിവയിലേക്കുള്ള ആക്സസ് നൽകുന്നതിനൊപ്പം ജനപ്രീയ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് 1 വർഷത്തെ ആക്‌സസും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന 'ബിങ്കെ ഓൾ നൈറ്റ്' ഓഫർ ലഭിക്കും. ഒടിടി ആപ്പുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഏറെ ഉപയോഗപ്രദമാകുന്ന ഓഫറാണ് ഇത്.

ദിവസവും 4 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ
ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്. എന്നാൽ ദിവസവും 4 ജിബി ഡാറ്റ നൽകുന്ന ഒരേയൊരു ഓപ്പറേറ്റർ വോഡാഫോൺ ഐഡിയ ആണ്. ദിവസവും 2 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകൾക്കൊപ്പം ഡബിൾ ഡാറ്റ ഓഫർ കൂടി വരുന്നതിനാലാണ് 4 ജിബി ഡാറ്റ ലഭിക്കുന്നത്. ഇത്തരം പ്ലാനുകളിൽ ആദ്യത്തേത് 299 രൂപ പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 112 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഡാറ്റാ വീക്കെൻഡ് റോൾ ഓവർ ബെനിഫിറ്റും ആനുകൂല്യവും പ്ലാൻ നൽകുന്നു.

വോഡാഫോൺ ഐഡിയയുടെ ഡബിൾ ഡാറ്റ ആനുകൂല്യമുള്ള രണ്ടാമത്തെ പ്ലാനിന് 449 രൂപയാണ് വില. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റി നൽകുന്നു. മൊത്തം 224 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. സൌജന്യ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. വോഡാഫോൺ ഐഡിയയുടെ ദിവസവും 4 ജിബി ഡാറ്റ നൽകുന്ന മറ്റൊരു പ്ലാനാണ് 699 രൂപയുടേത്. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 336 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. സൌജന്യ കോളിങ്, എസ്എംഎസുകൾ ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങൾ എന്നിവയെല്ലാം 699 രൂപ പ്ലാനിലൂടെയും ലഭിക്കുന്നു.


Click it and Unblock the Notifications