വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ

|

വോഡാഫോൺ ഐഡിയ സിം കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് പ്ലാനുകളെപ്പറ്റി പരാതി പറയാനുള്ള അവസരം കമ്പനി ഒരുക്കാറില്ല. മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ കുറഞ്ഞ നിരക്കിൽ പോലും നൽകുന്നതിൽ വിഐ ശ്രദ്ധിക്കുന്നുണ്ട്. ധാരാളം ആളുകൾ റീചാർജിനായി 400 രൂപയിൽ താഴെ മാത്രം ചിലവഴിക്കുന്നവരാണ്. ഇത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഏഴ് പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

വോഡാഫോൺ ഐഡിയ

വോഡാഫോൺ ഐഡിയയുടെ 400 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 399 രൂപ വരെ വിലയുള്ള പ്ലാനുകളാണ്. ഈ പ്ലാനുകൾ 249 രൂപ മുതൽ ആരംഭിക്കുന്നു. കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ മികച്ച ഒടിടി ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകൾ വിഐ നൽകുന്നുണ്ട്.

399 രൂപയുടെ പ്ലാൻ

399 രൂപയുടെ പ്ലാൻ

വോഡാഫോൺ ഐഡിയ നൽകുന്ന 399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 70 ജിബി ഡാറ്റയാണ് വിഐ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്.

വീണ്ടും നിരക്ക് വർധനവിന് ഒരുങ്ങി വിഐ; പണി കിട്ടുക പാവങ്ങൾക്ക്വീണ്ടും നിരക്ക് വർധനവിന് ഒരുങ്ങി വിഐ; പണി കിട്ടുക പാവങ്ങൾക്ക്

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ
 

399 രൂപ വിലയുള്ള വിഐയുടെ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു. 3 മാസത്തെ ആക്‌സസാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യം, ബിഞ്ച് ഓൾ നൈറ്റ് ഓഫർ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു. എല്ലാ മാസവും 2 ജിബി ബാക്ക്അപ്പ് ഡാറ്റയും ഈ പ്ലാനിലൂടെ ലഭ്യമാണ്.

359 രൂപയുടെ പ്ലാൻ

359 രൂപയുടെ പ്ലാൻ

വിഐയുടെ 359 രൂപ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്.

വിഐ മൂവീസ്, വിഐ ടിവി

രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ബിഞ്ച് ഓൾ നൈറ്റ് ഓഫറും 359 രൂപ പ്ലാനിലൂടെ ലഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാവുന്ന വീക്കെൻഡ് ഡാറ്റ റോൾ ഓവറും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവീസ്, വിഐ ടിവി എന്നിവയിലേക്കുള്ള ആക്സസും എല്ലാ മാസവും 2 ജിബി വരെ ബാക്ക് അപ്പ് ഡാറ്റയും ഈ പ്ലാൻ നൽകുന്നു.

5ജിക്ക് പറപറക്കും സ്പീഡ്; വോഡാഫോൺ ഐഡിയയുടെ ബെംഗളൂരു 5ജി ട്രയലിൽ 1.2Gbps വേഗത5ജിക്ക് പറപറക്കും സ്പീഡ്; വോഡാഫോൺ ഐഡിയയുടെ ബെംഗളൂരു 5ജി ട്രയലിൽ 1.2Gbps വേഗത

337 രൂപയുടെ പ്ലാൻ

337 രൂപയുടെ പ്ലാൻ

337 രൂപയുടെ പ്ലാൻ ഒരു കലണ്ടർ മാസം വാലിഡിറ്റി നൽകുന്നു. ഈ പ്ലാൻ ഈ മാസം 5-ാം തിയ്യതി റീചാർജ് ചെയ്തെന്ന് കരുതുക, അടുത്ത മാസം അഞ്ചാം തിയ്യതി വരെ പ്ലാൻ ആക്ടീവ് ആയിരിക്കും. എത്ര ദിവസമാണ് എന്നത് ഈ പ്ലാനിൽ വിഷയമല്ല. 28 ദിവസം മുതൽ 31 ദിവസം വരെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റ നൽകുന്നു.

അൺലിമിറ്റഡ് കോളിങ്

337 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും വരിക്കാർക്ക് നൽകുന്നുണ്ട്. പ്ലാനിലൂടെ വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷനും ലഭിക്കും. അധിക ആനുകൂല്യങ്ങളായി 2 ജിബി ഡാറ്റ വിഐ ആപ്പ് വഴി ആക്സസ് ചെയ്യാം.

319 രൂപയുടെ പ്ലാൻ

319 രൂപയുടെ പ്ലാൻ

വിഐ നൽകുന്ന 319 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 337 രൂപ പ്ലാൻ പോലെ ഒരു കലണ്ടർ മാസം വാലിഡിറ്റിയാണ് നൽകുന്നത്. ദിവസങ്ങളുടെ എണ്ണമില്ലാതെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ഇത്. 28 ദിവസം മുതൽ 31 ദിവസം വരെ വാലിഡിറ്റി ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 2 ജിബി ഡാറ്റ ആനുകൂല്യമാണ് 319 രൂപയുടെ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്.

പോക്കറ്റ് കീറാതിരിക്കാൻ വിഐയുടെ പോക്കറ്റ് കീറാതിരിക്കാൻ വിഐയുടെ "ഏഴൈ തോഴൻ" പ്ലാനുകൾ

വിഐ

319 രൂപ വിലയുള്ള വിഐ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ബിഞ്ചെ ഓൾ നൈറ്റ് ഓഫർ, വീക്കെൻഡ് ഡാറ്റ റോൾ ഓവർ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാൻ നൽകുന്നു.

വിഐ 299 രൂപ പ്ലാൻ

വിഐ 299 രൂപ പ്ലാൻ

വോഡാഫോൺ ഐഡിയ നൽകുന്ന 299 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

ഡാറ്റ

വിഐയുടെ 299 രൂപ പ്ലാൻ രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ അൺലിമിറ്റഡ് ഡാറ്റ ഓഫർ നൽകുന്നുണ്ട്. ഈ ഡാറ്റ ദിവസേന ലഭിക്കുന്ന 1.5 ജിബി ഡാറ്റയുടെ പരിധിയിൽ ഉൾപ്പെടുന്നില്ല. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാവുന്ന വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യവും പ്ലാൻ നൽകുന്നു. വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

ദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ

വിഐ 269 രൂപ പ്ലാൻ

വിഐ 269 രൂപ പ്ലാൻ

269 രൂപ പ്ലാനിലൂടെ വോഡാഫോൺ ഐഡിയ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. വിഐയുടെ ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റ നൽകുന്നു.

1 ജിബി ഡാറ്റ

വിഐ മൂവീസ്, ടിവി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും 269 രൂപ പ്ലാന നൽകുന്നുണ്ട്. ദിവസവുമുള്ള 1 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും. ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റ മാത്രം ഉപയോഗിക്കുന്ന ആളുകൾക്ക് മികച്ച ചോയിസാണ്. വീട്ടിലോ ഓഫീസിലോ വൈഫൈ ലഭിക്കുന്നവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം.

വിഐ 249 രൂപ പ്ലാൻ

വിഐ 249 രൂപ പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 249 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 1 ജിബി ഡാറ്റ തികയാതെ വരുന്ന ആളുകൾക്ക് കുറഞ്ഞ വിലയിൽ തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ 21 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാൻ 31.5 ജിബി ഡാറ്റ നൽകുന്നു.

ഒടിടിയാണ് സാറേ ഇവന്റെ മെയിൻ; അടിപൊളി ആനുകൂല്യങ്ങളുമായെത്തുന്ന വിഐ പ്ലാനുകൾഒടിടിയാണ് സാറേ ഇവന്റെ മെയിൻ; അടിപൊളി ആനുകൂല്യങ്ങളുമായെത്തുന്ന വിഐ പ്ലാനുകൾ

100 എസ്എംഎസുകൾ

249 രൂപ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. വിഐ മൂവീസ്, ടിവി ആക്സസും പ്ലാനിലൂടെ ലഭിക്കും. ദിവസവും ലഭിക്കുന്ന 1.5 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു.

Best Mobiles in India

English summary
Vodafone Idea's list of prepaid plans under Rs 400 includes plans priced up to Rs 399. These plans start from Rs.249.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X