Home
News

ഡാറ്റ, ടോക്ക് ആനുകൂല്യങ്ങളുമായി വോഡഫോൺ-ഐഡിയയുടെ 29 രൂപ പ്ലാൻ

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഓപ്പറേറ്ററാണ് വോഡഫോൺ ഐഡിയ. എല്ലാ വില നിലവാരത്തിലും ആകർഷകമായ പ്ലാനുകൾ വോഡാഫോണിനുണ്ട്. ഇപ്പോഴിതാ പുതിയൊരു പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 29 രൂപയുടെ വാല്യൂ ആഡഡ് പ്ലാനാണ് വോഡാഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

29 രൂപ

29 രൂപയുടെ പുതിയ പ്ലാനിലൂടെ ഉപയോക്താവിന് 100 എംബി ഡാറ്റ, 100 മെസേജുകൾ, 20 രൂപ ടോക്ക് ടൈം എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ പ്ലാനിന്‌ 14 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് സെക്കൻഡിൽ 2.5 പൈസ എന്ന കോൾ നിരക്കിൽ ലോക്കൽ നാഷണൽ കോളുകൾ വിളിക്കാൻ സാധിക്കും. ഈ പ്ലാൻ നിലവിൽ ഡൽഹിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരളത്തിൽ വരും ദിവസങ്ങളിൽ ഈ പ്ലാൻ പ്രതീക്ഷിക്കാവുന്നതാണ്.

98 രൂപ പ്ലാനിൽ ഇരട്ടി ഡാറ്റ

98 രൂപ പ്ലാനിൽ ഇരട്ടി ഡാറ്റ

വോഡഫോൺ ഐഡിയ തങ്ങളുടെ 98 രൂപ ആഡ്-ഓൺ ഡാറ്റ വൗച്ചറിന്റെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. ഈ വൌച്ചറിലൂടെ ഇപ്പോൾ 12 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഈ 98 രൂപ ആഡ്-ഓൺ ഡാറ്റ വൗച്ചർ 6 ജിബി ഡാറ്റ ആനുകൂല്യമാണ് നൽകിയിരുന്നുള്ളു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പായ്ക്കിന് ഉള്ളത്. ഇതേ വാലിഡിറ്റി കാലയളവിൽ ഇനിമുതൽ ഇരട്ടി ഡാറ്റ ആനുകൂല്യം ലഭിക്കും.

98 രൂപ

98 രൂപ വൗച്ചറിലൂടെ ഉപയോക്താക്കൾക്ക് എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഈ വൌച്ചർ നൽകുന്ന ഡാറ്റ ആനുകൂല്യം ഇതിനകം തന്നെ വോഡാഫോണിന്റെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത ടെലികോം സർക്കിളുകളിൽ മാത്രമാണ് 98 രൂപ വൌച്ചറിന് ഇരട്ടി ഡാറ്റ ആനുകൂല്യം ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തോടൊപ്പം ആന്ധ്രാപ്രദേശ്, ദില്ലി, കർണാടക, മുംബൈ, യുപി ഈസ്റ്റ് എന്നീ സർക്കിളുകളിൽ ഈ ഇരട്ടി ഡാറ്റ ഓഫർ ലഭ്യമാണ്.

വോഡാഫോൺ കേരളത്തിൽ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ

വോഡാഫോൺ കേരളത്തിൽ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ

വോഡാഫോൺ ചില പ്രീപെയ്ഡ് പ്ലാനുകളിൽ ഇരട്ടി ഡാറ്റ നൽകുന്നുണ്ട്. പല സർക്കിളുകളിലും അഞ്ച് പ്ലാനുകളിൽ ഇരട്ടി ഡാറ്റ ഓഫർ നൽകുമ്പോൾ കേരളത്തിൽ മൂന്ന് പ്ലാനുകളിലാണ് കമ്പനി ഈ ഓഫർ നൽകുന്നത്. കേരളത്തിൽ ലഭ്യമാകുന്ന ഡബിൾ ഡാറ്റ പ്ലാനുകളിൽ ആദ്യത്തേത് 299 രൂപ വിലയുള്ള പ്ലാനാണ്. 28 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനാണ് ഇത്. ഓഫറിന്റെ ഭാഗമാവുന്നതോടെ ഈ പ്ലാനിലൂടെ ദിവസേന 4ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്.

459 രൂപ

കേരളത്തിൽ ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന രണ്ടാമത്തെ പ്ലാൻ 459 രൂപ വിലവരുന്ന പ്ലാനാണ്. ദിവസേന 2ജിബി ഡാറ്റ തന്നെയാണ് ഈ പ്ലാനിൽ ലഭ്യമായിരുന്നത്. ഓഫറിന്റെ ഭാഗമായി പ്ലാനിലൂടെ 4ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ എല്ലാ നെറ്റ്വർക്കുകളിലേക്കുമുള്ള സൌജന്യ കോളുകളും അധിക ആനുകൂല്യങ്ങളായി വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള ആക്സസും ലഭ്യമാകും.

699 രൂപ

699 രൂപയുടെ പ്ലാൻ ഡബിൾ ഡാറ്റ ഓഫറിന് കീഴിൽ വന്നതോടെ ദിവസവും 4ജിബി ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. 84 ദിവസവും പ്രതിദിനം 4ജിബി ഡാറ്റ വീതം ലഭിക്കുന്നത് മികച്ചൊരു ഓഫർ തന്നെയാണ്. അധിക ഡാറ്റ ദീർഘ കാലത്തേക്ക് വേണ്ടവർക്ക് ഈ പ്ലാൻ മികച്ചൊരു ഓപ്ഷനായിരിക്കും. സൌജന്യ കോളുകളും വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള ആക്സസും 699 രൂപ പ്ലാനിലൂടെയം കമ്പനി നൽകുന്നുണ്ട്.

Best Mobiles in India

English summary
Vodafone Idea has launched a plan of Rs. 29, where it is providing talk time and data benefits. The Rs. 29 value-added prepaid plan ships 100 MB data, 100 messages, and talk time worth Rs. 20. This plan is valid for 14 days, and the call rates are priced at Rs. 2.5 paise per second.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X