വോഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റ നേടാം

|

ഇന്ത്യൻ ടെലികോം വിപണിയിലെ മുൻനിര ടെലിക്കോം കമ്പനികളിലൊന്നായ വോഡഫോൺ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 57,000 കോടി രൂപയുടെ എജിആർ കുടിശ്ശിക കമ്പനിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുമ്പോഴും ഉപയോക്താക്കൾക്ക് അതിശയകരമായ ഓഫറുകൾ നൽകികൊണ്ട് കമ്പനി ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നു.

പ്രീപെയ്ഡ്
 

ഉപയോക്താക്കളുടെ വൻതോതിലുള്ള കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാനായി തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാർജുകളിൽ ഇപ്പോൾ 1.5 ജിബി അധിക ഡാറ്റ നൽകുകയാണ് വോഡഫോൺ ഐഡിയ. വോഡഫോൺ ഐഡിയയുടെ 249 രൂപ, 399 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ യഥാക്രമം 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെ വാലിഡിറ്റി നൽകുന്ന പ്ലാനുകളാണ്. ഈ പ്ലാനുകളിലാണ് കമ്പനി ഇപ്പോൾ അധിക ഡാറ്റ നൽകുന്നത്.

ദിവസവും 1.5 ജിബി

മൂന്ന് വാലിഡിറ്റി വിഭാഗത്തിൽപ്പെട്ട ദിവസവും 1.5 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകളായിരുന്നു 249 രൂപ, 399 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ. ഈ പ്ലാനുകൾ ഇപ്പോൾ പ്രതിദിനം മൂന്ന് ജിബി ഡാറ്റയാണ് നൽകുന്നത്. ഈ മൂന്ന് പ്ലാനുകളും രാജ്യത്തെ എല്ലാ സർക്കിളുകളിലും ഇപ്പോൾ ലഭ്യമാണ്. മൈ വോഡാഫോൺ, മൈ ഐഡിയ എന്നീ വെബ്സൈറ്റ് വഴി ഈ ഓഫർ ലഭിക്കും.

കൂടുതൽ വായിക്കുക: ഇന്ത്യക്കാർ വീഡിയോ കണ്ട് തീർക്കുന്ന ഡാറ്റയുടെ കണക്ക് കേട്ടാൽ ഞെട്ടുംകൂടുതൽ വായിക്കുക: ഇന്ത്യക്കാർ വീഡിയോ കണ്ട് തീർക്കുന്ന ഡാറ്റയുടെ കണക്ക് കേട്ടാൽ ഞെട്ടും

വോഡഫോൺ ഐഡിയയുടെ അധിക ഡാറ്റ പ്ലാൻ

വോഡഫോൺ ഐഡിയയുടെ അധിക ഡാറ്റ പ്ലാൻ

മുകളിൽ സൂചിപ്പിച്ചതുപോലെ, വോഡഫോൺ ഐഡിയയുടെ അധിക ഡാറ്റാ ഓഫറിന്റെ ഭാഗമായ മൂന്ന് റീചാർജുകൾ 249 രൂപ, 399 രൂപ, 599 രൂപ എന്നിവയാണ്. മൂന്ന് പ്ലാനുകളും 1.5 ജിബി പ്രതിദിന ഡാറ്റയാണ് നേരത്തെ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ ഓഫറിന്റെ ഭാഗമായി, കമ്പനി മുഴുവൻ വാലിഡിറ്റി കാലയളവിലും ദിവസവും 3 ജിബി ഡാറ്റ നൽകുന്നു.

പുതിയ ഓഫർ
 

പുതിയ ഓഫർ പ്രകാരം 599 രൂപ പ്രീപെയ്ഡ് റീചാർജ് 84 ദിവസത്തേക്ക് 252 ജിബി ഡാറ്റയാണ് നൽകുന്നത്. 249 രൂപയുടെ പ്ലാൻ 28 ദിവസത്തേക്ക് ദിവസവും 3ജിബി ഡാറ്റ വച്ച് മൊത്തം 84 ജിബി ഡാറ്റയാണ് നൽകുന്നത്. 399 രൂപ പ്ലാൻ 56 ദിവസത്തേക്ക് ദിവസവും 3ജിബി ഡാറ്റയുമായി മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

മൂന്ന് പ്ലാനുകൾ

മൂന്ന് പ്ലാനുകളും നൽകുന്ന മറ്റ് പ്രധാനപ്പെട്ട ആനുകൂല്യങ്ങൾ, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസുകൾ, ടെലിക്കോം ഓപ്പറേറ്ററുടെ ഒടിടി അപ്ലിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ്. ഇതിലൂടെ വോഡഫോൺ ഉപയോക്താക്കൾക്ക് വോഡഫോൺ പ്ലേ അപ്ലിക്കേഷനിലേക്ക് സൌജന്യ ആക്സസ് ലഭിക്കുന്നു. ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഐഡിയ മൂവീസ് ടിവി മൊബൈൽ അപ്ലിക്കേഷനിലേക്ക് ആക്സസ് ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോ വോഡാഫോൺ എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ വോഡാഫോൺ എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അവയുടെ സെൽഫ് കെയർ വെബ്‌സൈറ്റുകളിലൂടെ അധിക ഡാറ്റ ഓഫർ ലഭിക്കും. നേരത്തെയും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാർജുകളിൽ വോഡഫോൺ അധിക ഡാറ്റ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് മൈ വോഡഫോൺ മൊബൈൽ അപ്ലിക്കേഷൻ വഴി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.

ടെലികോം മേഖല

ഇന്ത്യൻ ടെലികോം മേഖലയിൽ വോഡഫോൺ ഐഡിയയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. എജിആർ കുടിശ്ശിക വിഷയത്തിൽ സർക്കാർ കമ്പനിക്ക് സഹായമൊന്നും നൽകാത്തതിനാൽ വോഡഫോൺ ഐഡിയ ഈ ഘട്ടത്തിൽ എങ്ങനെ പിടിച്ചുനിൽക്കും എന്നത് സംശയമാണ്. കമ്പനിയെ‌ സംബന്ധിച്ച് എ‌ജി‌ആർ ഒരു പ്രധാന ആശങ്കയായി തുടരുമ്പോൾ തന്നെ മറുഭാഗത്ത് വരിക്കാരുടെ എണ്ണം വൻതോതിൽ കുറയുന്നുണ്ട്.

വോഡാഫോൺ ഐഡിയ

വോഡാഫോൺ ഐഡിയ കമ്പനികൾ ലയിച്ച സമയത്ത് ഏകദേശം 440 ദശലക്ഷം സബ്‌സ്‌ക്രൈബർമാരാണ് കമ്പനികൾക്ക് ഉണ്ടായിരുന്നത്. വോഡഫോൺ ഐഡിയയിൽ ഇപ്പോൾ 300 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഉള്ളത്. വോഡഫോൺ ഐഡിയയുടെ ഉപയോക്താക്കൾ കോളുകളും ഡാറ്റയും പോലുള്ള സേവനങ്ങളിൽ ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ

3.5 ദശലക്ഷത്തിലധികം ഉപയോക്താക്കളെ നഷ്‌ടപ്പെട്ടു

2019 ഡിസംബറിൽ വോഡഫോൺ ഐഡിയയ്ക്ക് 3.5 ദശലക്ഷത്തിലധികം ഉപയോക്താക്കളെ നഷ്‌ടപ്പെട്ടു. 2020 ജനുവരിയിലും ഇത് തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരമൊരു സാഹചര്യത്തിലാണ് കമ്പനി അധിക ഡാറ്റാ ഓഫറിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്നത്. പുതിയ ഓഫറിലൂടെ ഡാറ്റ നൽകുന്ന കാര്യത്തിൽ റിലയൻസ് ജിയോയെ പോലും പിന്നിലാക്കിയിരിക്കുകയാണ് വോഡഫോൺ ഐഡിയ. വരും ദിവസങ്ങളിൽ ഇതുപോലൊരു ഓഫറുമായി റിലയൻസ് ജിയോ വിപണിയിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
In a bid to control the massive subscriber base dip, Vodafone Idea started providing 1.5GB additional data on select prepaid recharges. Vodafone Idea’s Rs 249, Rs 399 and Rs 599 prepaid plans now ship with 3GB data per day for a period of 28 days, 56 days and 84 days respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X