Vodafone Idea: ടെലിക്കോം വിപണി പിടിച്ചടക്കാൻ വോഡാഫോൺ ഐഡിയയുടെ 151 രൂപ മാത്രം വിലയുള്ള കിടിലൻ പ്ലാൻ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi) കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 151 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. Disney+ Hotstar സബ്ക്രിപ്ഷനുമായിട്ടാണ് ഈ പ്ലാൻ വരുന്നത്. മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷനാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വോഡഫോൺ ഐഡിയയുടെ പുതിയ 151 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വിഭാഗത്തിൽ വരുന്ന പ്ലാനല്ല. എങ്കിലും മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ പുതിയ 151 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്കായി 8 ജിബി ഡാറ്റയും ലഭിക്കുന്നു. ഈ ഡാറ്റാ പായ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം മൂന്ന് മാസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു. കോളിങ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ഈ പ്ലാനിലൂടെ ലഭിക്കുകയില്ല. എങ്കിലും ഡിസ്നി+ ഹോട്ട്സ്റ്റാർ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും പ്രധാന ആകർഷണം.

നേരത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്ന അവസരത്തിൽ വോഡാഫോൺ ഐഡിയ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 499 രൂപ, 1,066 രൂപ വിലയുള്ള പ്ലാനുകളാണ് അന്ന് അവതരിപ്പിച്ചത്. ഈ രണ്ട് പ്ലാനുകളും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുമായാണ് വരുന്നത്. മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ലഭ്യമാണ്.

ഉപയോക്താക്കൾക്ക് 20ൽ അധികം ഭാഷകളിലുള്ള പാട്ടുകളിലേക്ക് ആക്സസ് നൽകുന്ന വിഐയുടെ കോളർ ട്യൂൺ ആക്സസും 151 രൂപ പ്ലാനിലൂടെ ലഭ്യമാകും. റൊമാൻസ്, ഭക്തി, മെലഡി, കോമഡി, ഫോക്ക്, ക്ലാസിക്കൽ, റീജിയണൽ, ഇൻസ്പിറേഷണൽ എന്നിങ്ങനെ എല്ലാ അഭിരുചികൾക്കും മാനസികാവസ്ഥയ്ക്കും അനുയോജ്യമായ 10ൽ അധിം വിഭാഗങ്ങളിലായി ലഭിക്കുന്ന പാട്ടുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് കോളർട്യൂണായി സെറ്റ് ചെയ്യാവുന്നതാണ്.

വിഐ ആപ്പിന്റെ മ്യൂസിക് വിഭാഗത്തിൽ പോയാൽ ഉപയോക്താക്കാൾക്ക് അധിക ചിലവില്ലാതെ കോളർ ട്യൂൺ ഓഫർ ലഭിക്കും. പുതിയ ഉപയോക്താക്കൾക്ക് 69 രൂപ പ്രത്യേക പ്രതിമാസ റീചാർജ് പ്ലാനിലൂടെ മുഴുവൻ കോളർ ട്യൂൺ കാറ്റലോഗും സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യാം. കോളർ ട്യൂൺസ് ഓഫർ മറ്റ് വിഐ ഉപയോക്താക്കൾക്കും ലഭ്യമാണ്, അൺലിമിറ്റഡ് സോങ് ഡൗൺലോഡ്സ് ലഭിക്കാൻ 49 രൂപയുടെ ഒരു മാസത്തെ പ്ലാനോ 99 രൂപയുടെ ത്രൈമാസ പ്ലാനോ 249 രൂപയുടെ വാർഷിക പ്ലാനോ തിരഞ്ഞെടുക്കാവുന്നതാണ്.

വോഡഫോൺ ഐഡിയയുടെ മറ്റ് ചില പ്ലാനുകളും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഇതിൽ 601 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളാണ് നൽകുന്നത്. പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 3 ജിബി ഡാറ്റയും ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം 84 ജിബി ഡാറ്റയും അതിനൊപ്പം 16 ജിബി അധിക ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസാണ് ഈ പ്ലാനിലൂടെ ഒരു വർഷത്തേക്ക് ലഭിക്കുന്നത്.

901 രൂപ വിലയുള്ള വോഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനും ഒരു വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ദിവസവും 3 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ 70 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. കൂടുതൽ വാലിഡിറ്റി വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും വിഐ നൽകുന്നു. ഉപയോക്താക്കൾക്ക് പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 48 ജിബി അധിക ഡാറ്റയും ലഭിക്കും.


Click it and Unblock the Notifications