വോഡാഫോൺ ഐഡിയ പ്രതാപം വീണ്ടെടുക്കുന്നു, 4ജി ഉപയോക്താക്കളുടെ എണ്ണത്തിൽ വർധന

|

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ (വിഐ) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും മറ്റുമാണ് കടന്നുപോകുന്നത്. എന്നാൽ ഇപ്പോഴിതാ വിഐയ്ക്ക് നല്ലകാലം വരുന്ന സൂചനകളാണ് ഉള്ളത്. 2022 സാമ്പത്തിക വർഷത്തിൽ വിഐ പുതിയ ധാരാളം 4ജി ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിൽ എത്തിച്ചു. ഇത് തുടർച്ചയായ മൂന്നാം പാദത്തിലാണ് വിഐ ഉപയോക്താക്കളെ കൂടുതലായി ചേർക്കുന്നത്. ഇതിന് മുമ്പുള്ള പല പാദങ്ങളിലും വിഐയിൽ നിന്നും ആളുകൾ കൊഴിഞ്ഞു പോവുകയാണ് ഉണ്ടായത്.

വോഡാഫോൺ ഐഡിയ

വോഡാഫോൺ ഐഡിയക്ക് (വിഐ) 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 112.9 ദശലക്ഷം 4ജി വരിക്കാരാണ് ഉണ്ടായിരുന്നത്. 2022 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ എത്തുമ്പോൾ ഇത് 116.2 ദശലക്ഷമായി വർധിച്ചു. മൂന്നാം പാദത്തിൽ എത്തിയപ്പോൾ 4ജി വരിക്കാരുടെ എണ്ണം 117 ദശലക്ഷമായി ഉയർന്നു. 2022 സാമ്പത്തിക വർഷത്തെ അവസാന പാദം മാർച്ചിലാണ് അവസാനിച്ചത്. ഈ പാദത്തിൽ വിഐുടെ 4ജി വരിക്കാരുള്ള എണ്ണം 118.1 ദശലക്ഷമായി ഉയർന്നു.

വിഐ

കഴിഞ്ഞ മൂന്ന് പാദങ്ങളിലെയും കണക്കുകൾ വിഐയെ സംബന്ധിച്ച് ശുഭകരമാണ്. എആർപിയു (ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം) വർധിപ്പിക്കാനും വിഐയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം 4ജി വരിക്കാരുടെ ശരാശരി ഡാറ്റ ഉപയോഗവും വർധിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 14,008 എംബി ആയിരുന്നു ശരാശരി ഡാറ്റ ഉപഭോഗം എങ്കിൽ അവസാന പാദത്തിൽ എത്തിയപ്പോൾ ഇത് 14,195 എംബിയായി ഉയർന്നിട്ടുണ്ട്. ഇതും വിഐയുടെ പ്രതീക്ഷകൾ കൂടുതൽ വളർത്തുന്നു.

വിഐയും എയർടെലും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാംവിഐയും എയർടെലും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാം

4ജി

4ജി വരിക്കാരെ കൂടുതലായി ചേർക്കാൻ കഴിഞ്ഞുവെങ്കിലും വിഐയുടെ മൊത്തം വരിക്കാരുടെ നിരക്ക് അത്ര മികച്ചതല്ല. 2022 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ നഷ്ടപ്പെടുന്ന ഉപയോക്താക്കളുടെ നിരക്ക് 3.4% ആണഅ. ഇതിന് മുമ്പത്തെ പാദത്തിലും സമാനമായ നിരക്കാണ് ഉണ്ടായിരുന്നത്. നാലാം പാദത്തിൽ 3.4 മില്യൺ സജീവ ഉപയോക്താക്കളെ വിഐക്ക് നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ എആർപിയു ഉയരുമ്പോൾ പോലും, കൂടുതൽ പണം നൽകുന്ന ഉപഭോക്താക്കൾ നെറ്റ്വർക്ക് വിട്ട് പോകുന്നു എന്നതാണ് വാസ്തവം. അതുകൊണ്ട് കമ്പനി പ്രതീക്ഷിച്ച വർധനവ് എആർപിയുവിൽ ഉണ്ടാകുന്നില്ല.

താരിഫ് വർധന

താരിഫ് വർധന വരുന്തോറും ഗുണമേന്മയുള്ള മൊബൈൽ കോളിങ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവ ഉപയോക്താക്കൾ കമ്പനിയിൽ നിന്നും പ്രതീക്ഷിക്കും. അത് നൽകാൻ കഴിയുന്നില്ലെങ്കിൽ, ഉപഭോക്താക്കൾ ജിയോയിലേക്കോ എയർടെല്ലിലേക്കോ മാറും. 23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദമാണ് ഇപ്പോൾ നടക്കുന്നത്. ഈ പാദത്തിൽ കമ്പനിയുടെ എആർപിയു ഉയരാൻ സാധ്യതയുണ്ട്. കമ്പനിയെ സംബന്ധിച്ച് ഉണ്ടായ നല്ല കാര്യം ഇക്കഴിഞ്ഞ പാദത്തിൽ നഷ്ടം കുറവായിരുന്നു എന്നതാണ്. 2022 സാമ്പത്തിക വർഷത്തിൽ വിഐ ധാരാളം പാർട്ട്ണർഷിപ്പുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയെല്ലാം ടെലികോം കമ്പനിക്ക് എന്തെങ്കിലും ഗുണം നൽകുമോ എന്ന് നിലവിലെ പാദത്തിൽ അറിയാം.

വിഐയുടെ പുതിയ 82 രൂപ പ്ലാൻ

വിഐയുടെ പുതിയ 82 രൂപ പ്ലാൻ

വിഐ കഴിഞ്ഞ ദിവസം 82 രൂപയുടെ മികച്ചൊരു പ്രീപെയ്ഡ് ആഡ്-ഓൺ പ്ലാൻ അവതരിപ്പിച്ചിരുന്നു. 14 ദിവസത്തെ വാലിഡിറ്റിയാണ് വരിക്കാർക്ക് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കും 4 ജിബി ഡാറ്റയും ലഭിക്കുന്നു. പ്ലാനിലൂടെ വോയിസ് കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. 82 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് വോഡാഫോൺ ഐഡിയ കണ്ടന്റ് ലൈബ്രറിയിലേക്ക് ആക്‌സസ് ലഭിക്കും. വിഐ അപ്പിലെ വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസ് ഉൾപ്പെടെയാണ് ലഭിക്കുന്നത്. വിഐ മൂവീസ് ആന്റ് ടിവി ആപ്പിന് 450ലധികം ലൈവ് ടിവി ചാനലുകളും തത്സമയ വാർത്താ ചാനലുകളും മറ്റ് ഒടിടി ആപ്പുകളിൽ നിന്നുള്ള പ്രീമിയം കണ്ടന്റും നൽകാൻ സാധിക്കും. ഈ പ്ലാൻ 28 ദിവസത്തേക്ക് സോണിലിവ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. ഈ സോണിലിവ് പ്രീമിയം സബ്ക്രിപ്ഷൻ മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

ഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

Best Mobiles in India

English summary
In FY2022, Vi added a number of new 4G users to its network. This is the third consecutive quarter Vi adding more users to its 4g network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X