വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് ഈ പ്ലാനിലൂടെ അധിക ഡാറ്റ നേടാം

|

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ (വിഐ) തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ചില ഓഫറുകൾ നൽകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിപണിയിലെ മത്സരത്തിൽ ശക്തമായ സാന്നിധ്യമാകാൻ ഈ ഓഫറുകൾ വിഐയെ സഹായിക്കുന്നു. ഇപ്പോൾ വിഐ അതിന്റെ 219 രൂപ പ്ലാനിനൊപ്പമാണ് അധിക ആനുകൂല്യങ്ങൾ നൽകുന്ന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്ലാനിലൂടെ 2 ജിബി അധിക ഡാറ്റയാണ് കമ്പനി നൽകുന്നത്. ഈ അധിക ഡാറ്റ ആനുകൂല്യം ലഭിക്കാനായി വിഐ ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ പ്ലാൻ റീചാർജ് ചെയ്യണം.

 

219 രൂപ പ്ലാൻ

219 രൂപ പ്ലാനിലൂടെ സാധാരണ നിലയിൽ ലഭിക്കുന്നത് ദിവസവും 1 ജിബി ഡാറ്റയാണ്. ഇതിന്റെ കൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി അധിക 2ജിബി ഡാറ്റയും ലഭിക്കും. ഇതിന് പുറമേ 249 രൂപ പ്ലാനിനൊപ്പം വിഐ ഡിസ്കൌണ്ട് ഓഫറും നൽകുന്നുണ്ട്. 249 രൂപ പ്രീപെയ്ഡ് പ്ലാനിനൊപ്പം 20 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണാണ് വിഐ നൽകുന്നത്. വിഐയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച് അടുത്ത റീചാർജിൽ കിഴിവ് നേടുന്നതിന് ഉപയോഗിക്കാവുന്ന 20 രൂപ കൂപ്പണാണ് വിഐ ഉപയോക്താക്കൾക്ക് നൽകുന്നത്.

249 രൂപ പ്ലാൻ
 

249 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ പ്ലാനിലൂടെ വരിക്കാർക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. രാത്രി മുഴുവൻ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ബിങ്ക് ആൾ നൈറ്റ് ഓഫറും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. ഇതിലൂടെ അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ സൌജന്യമായി അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും ഈ പ്ലാൻ നൽകുന്നുണ്ട്. അധിക ആനുകൂല്യങ്ങളായി സിനിമകൾ, ഒറിജിനൽസ്, ലൈവ് ടിവി, വാർത്തകൾ എന്നിവ സ്ട്രീം ചെയ്യാനുള്ള വിഐ സിനിമ, ടിവി ക്ലാസിക്ക് ആക്സസും പ്ലാൻ നൽകുന്നു.

കേരളം 5ജിക്കായി ഒരുങ്ങുന്നു, കൂടുതൽ മെബൈൽ ടവറുകൾ നിർമ്മിക്കുംകേരളം 5ജിക്കായി ഒരുങ്ങുന്നു, കൂടുതൽ മെബൈൽ ടവറുകൾ നിർമ്മിക്കും

പ്രീപെയ്ഡ്

ഇന്ത്യയിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി വിഐ നൽകുന്ന ക്യാഷ്ബാക്ക് ഓഫറിന് സമാനമായ ക്യാഷ്ബാക്ക് ഓഫർ ജിയോയും നൽകുന്നുണ്ട്. മൂന്ന് പ്ലാനുകളിലാണ് ജിയോ ഈ ഓഫർ നൽകുന്നത്. 249 രൂപ, 555 രൂപ, 599 രൂപ പ്ലാനുകളിലാണ് ജിയോ ഈ ഓഫർ നൽകുന്നത്. വിഐ നൽകുന്നത് പോലെ രാത്രി മുഴുവൻ സൌജന്യ ഡാറ്റ നൽകുന്ന ഓഫറുകളുള്ള പ്ലാനുകൾ ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികൾ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. വിഐയുടെ ഡബിൾ ഡാറ്റ ഓഫറും മറ്റ് ടെലിക്കോം കമ്പനികൾ നൽകാത്ത ഒന്നാണ്. ഡബിൾ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന വിഐയുടെ പ്ലാനുകൾ നോക്കാം.

ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന വിഐ പ്ലാനുകൾ

ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന വിഐ പ്ലാനുകൾ

2ജിബി ഡാറ്റ നൽകിയിരുന്ന മൂന്ന് പ്ലാനുകളിലാണ് നിലവിൽ കേരളത്തിൽ ഡബിൾ ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഇതിൽ ആദ്യത്തെ പ്ലാനിന് 299 രൂപയാണ് വില. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ദിവസവും 2+2 എന്ന അളവിൽ മൊത്തം 4ജിബി ഡാറ്റ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 ​​മെസേജുകളും ലഭിക്കും. വിഐ മൂവീസ്, ടിവി ആക്സസ്, സൊമാറ്റോ ഡിസ്കൌണ്ട്, എം‌പി‌എൽ ക്യാഷ് എന്നിവയാണ് പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ.

499 രൂപ പ്ലാൻ

ഇതേ വിഭാഗത്തിലുള്ള മറ്റൊരു പ്ലാൻ 499 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നത്. ഇതിന് പകരം ഇപ്പോൾ 4 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 224 ജിബി ഡാറ്റയും ലഭിക്കുന്നു. അവസാനത്തെ പ്ലാനിന് 699 രൂപയാണ് വില. ഈ പ്ലാൻ 84 ദിവസത്തേക്ക് ആനുകൂല്യങ്ങൾ നൽകുന്നു. 499 രൂപ പ്ലാനിലൂടെ ലഭിക്കുന്ന എല്ലാ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെയും ലഭിക്കും.

വോഡഫോൺ ഐഡിയയുടെ ദിവസവും 1ജിബി ഡാറ്റ നൽകുന്ന വില കുറഞ്ഞ പ്ലാനുകൾവോഡഫോൺ ഐഡിയയുടെ ദിവസവും 1ജിബി ഡാറ്റ നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ

Best Mobiles in India

English summary
Vodafone Idea (Vi) is offering some extra benefits with its prepaid plans. With the newly introduced offer, you will get 2GB extra data on the Rs 219 plan. This offer is only available to those who recharge through the app or website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X