വോഡാഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് ബില്ലിൽ 300 രൂപ കിഴിവ് നേടാം

|

വോഡഫോൺ ഐഡിയ (വിഐ) അതിന്റെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിഐ പോസ്റ്റ്പെയ്ഡ് നെറ്റ്വർക്കിലേക്ക് കുടുംബത്തെയും സുഹൃത്തുക്കളെയും റഫർ ചെയ്യുന്നവർക്ക് റഫർ ആൻഡ് ഏൺ പ്രോഗ്രാം വഴി ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്രോഗ്രാമിന്റെ ആനുകൂല്യങ്ങൾ നെറ്റ്വർക്കിന്റെ നിലവിലുള്ള പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് മാത്രമേ ലഭ്യമാവുകയുള്ളു.

 

ഓഫറുകൾ

ഈ ഓഫറുകൾ പ്രമോഷണൽ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നൽകുന്നത്. വിഐയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്തൃ അടിത്തറ വർദ്ധിപ്പിക്കാനായിട്ടാണ് ഇത്തരമൊരു ഓഫർ നൽകുന്നത്. ടെലികോം ഓപ്പറേറ്റർമാർക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത് പോസ്റ്റ്പെയ്ഡ് വരിക്കാരാണ്. ക്രമേണ, വിഐ അതിന്റെ ഉപയോക്താക്കൾക്കായി പോർട്ട്‌ഫോളിയോയിൽ നല്ല പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തന്നെ നൽകുന്നുണ്ട്. വിഐയുടെ മികച്ച പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലൊന്നാണ് വിഐ റെഡ്എക്സ് 1,099 രൂപ പ്ലാൻ. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, എയർപോർട്ട് ലോഞ്ചിലേക്കുള്ള സൌജന്യ ആക്സസ് എന്നിവയടക്കമുള്ള ഓഫറുകൾ ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: 399 രൂപയുടെ വിഐ, ജിയോ, എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ; മികച്ചത് ഏത്കൂടുതൽ വായിക്കുക: 399 രൂപയുടെ വിഐ, ജിയോ, എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ; മികച്ചത് ഏത്

റഫർ ചെയ്ത് പണം നേടാം.

റഫർ ചെയ്ത് പണം നേടാം.

വിഐ റഫർ ആന്റ് ഏൺ പ്രോഗ്രാമിലൂടെ പോസ്റ്റ്പെയ്ഡ് കണക്ഷൻ എടുക്കാൻ മറ്റുള്ളവരെ റഫർ ചെയ്യുന്ന നിലവിലുള്ള പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് മൂന്ന് ബിൽ സൈക്കിളുകളിൽ 100 ​​രൂപ വിതം കിഴിവ് ലഭിക്കും. മൊത്തത്തിൽ 300 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. വിഐ നെറ്റ്വർക്കിലേക്ക് ചേരുന്ന റഫർ ചെയ്യപ്പെട്ട ഉപഭോക്താക്കൾക്ക് ആദ്യ ആറ് മാസത്തേക്ക് 100 ജിബി ഡാറ്റ സൌജന്യമായി ലഭിക്കും. ഈ റഫർ ആന്റ് ഏൺ പ്രോഗ്രാം 2021 ഏപ്രിൽ 30 വരെ മാത്രമേ ലഭ്യമാകുകയുള്ളു.

പോസ്റ്റ്പെയ്ഡ്
 

വിഐ യുടെ നിലവിലുള്ള പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് വിഐ മൊബൈൽ ആപ്പിൽ നിന്ന് ഇൻവൈറ്റ് ലിങ്ക് ക്രിയേറ്റ് ചെയ്ത് മറ്റുള്ള ഉപയോക്താക്കളെ ഇൻവൈറ്റ് ചെയ്യാൻ സാധിക്കും. നെറ്റ്‌വർക്കിൽ ചേരുന്നതിനായി റഫർ ചെയ്ത ഉപയോക്താവ് myvi.in അല്ലെങ്കിൽ വിഐ ആപ്പ് വഴി നിലവിലുള്ള പോസ്റ്റ്പെയ്ഡ് ഉപയോക്താവ് ഷെയർ ചെയ്ത റഫറൽ ലിങ്ക് ഒരു റിക്വസ്റ്റ് എന്നിവ നൽകി വിഐ പോസ്റ്റ്പെയ്ഡ് കണക്ഷൻ ആക്ടീവ് ആക്കണം. റഫറൽ ലിങ്ക് ഇല്ലാതെ ഔദ്യോഗിക വെബ്‌സൈറ്റിൽ കണക്ഷൻ റിക്വസ്റ്റ് നടത്തുന്ന ഉപയോക്താക്കൾക്ക് റഫർ ആന്റ് ഏൺ പ്രോഗ്രാം വഴി ലഭിക്കുന്ന ഡാറ്റാ ആനുകൂല്യം ലഭ്യമാകില്ല.

ഇൻവൈറ്റ്

ഒരു വിഐ ഉപയോക്താവിന് എത്ര ഉപയോക്താക്കളെ വേണമെങ്കിലും ഇൻവൈറ്റ് ചെയ്യാം പക്ഷേ പരമാവധി രണ്ട് റഫറലുകൾക്ക് മാത്രം 100 രൂപ വിതമുള്ള മൂന്ന് പ്രാവശ്യത്തെ കിഴിവ് ലഭിക്കും. വിഐ ഉപയോക്താക്കൾക്ക് നൽകുന്ന പരമാവധി കിഴിവ് 600 രൂപയാണ്. രണ്ട് തവണ മൂന്ന് ബില്ലിംഗ് സൈക്കിളുകൾക്ക് 100 രൂപ വീതം കിഴിവ് ലഭിക്കും. പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡ് സേവനങ്ങളിലേക്ക് മാറുന്നതിനോ അല്ലെങ്കിൽ മറ്റൊരു നെറ്റ്‌വർക്കിൽ നിന്ന് വിഐ പോസ്റ്റ്പെയ്ഡ് നെറ്റ്‌വർക്കിലേക്ക് പോർട്ട് ചെയ്യുന്നതിനോ ഇത്തരത്തിലുള്ള ഇൻവൈറ്റ് ആന്റ് ഏൺ ഓഫർ ഉപയോഗിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
Those who refer family and friends to the Vodafone Idea postpaid network will receive benefits through the Refer and Earn program.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X