IPL 2021: വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് ഐപിഎൽ ലൈവ് സൌജന്യമായി കാണാം
ഐപിഎൽ 2021 ലൈവ് സ്ട്രീമിങ് സ്മാർട്ട്ഫോണുകളിലോ മറ്റ് ഡിവൈസുകളിലോ കാണാൻ അവസരമൊരുക്കുകയാണ് വോഡഫോൺ ഐഡിയ. ആറ് പായ്ക്കുകളാണ് ഇതിനായി വിഐ അവതരിപ്പിച്ചിരിക്കുന്നത്. ഈ പായ്ക്കുകൾ റീചാർജ് ചെയ്താൽ സൌജന്യമായി ഐപിഎൽ ലൈവ് സ്ട്രീം ചെയ്യാം. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലേക്ക് ആക്സസ് നൽകുന്നവയാണ് ഈ ആറ് പായ്കകുകളും. 401 രൂപ മുതൽ 801 രൂപ വരെ വിലയുള്ള നാല് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ഇതിനായി അവതരിപ്പിച്ചത്.

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സൌജന്യ വിഐപി മെമ്പർഷിപ്പാണ് വിഐയുടെ പുചിയ റീചാർജ് പ്ലാനുകൾ നൽകുന്നത്. ഈ പ്ലാനിനു കീഴിലൂടെ 720pയിൽ എച്ച്ഡി റെസല്യൂഷൻ സ്ട്രീമിങാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഫുൾ എച്ച്ഡി+ ഇതിലൂടെ ലഭ്യമാകില്ല. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പിലൂടെ അൺലിമിറ്റഡ് ലൈവ് സ്പോർട്സ്, ഹോട്ട്സ്റ്റാർ സ്പെഷ്യലുകൾ, സ്റ്റാർ സീരിയലുകൾ എന്നിവയിലേക്ക് ആക്സസ് ലഭിക്കും. പുതിയ ഇന്ത്യൻ സിനിമകൾ, ഡിസ്നി+ മൂവീസ്, ഹോളിവുഡ് സിനിമകൾ, കുട്ടികൾക്കായുള്ള കണ്ടന്റ് എന്നിവ ഇതിലൂടെ ലഭിക്കും. ഇത് ലഭിക്കാനായി ചെയ്യേണ്ട റീചാർജ് പ്ലാനുകൾ നോക്കാം.

401 രൂപ റീചാർജ് പ്ലാൻ
ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പ് സൌജന്യമായി നൽകുന്ന വിഐയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 401 രൂപ റീചാർജ് പ്ലാൻ. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകൾ, 100 ജിബി 4ജി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി എന്നിവ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 16 ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നു. ദിവസേനയുള്ള ഡാറ്റ ലിമിറ്റഡ് 3 ജിബിയാണ്.

601 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 601 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പ് നൽകുന്നതിനൊപ്പം തന്നെ 200 ജിബി 4ജി ഡാറ്റയാണ് നൽകുന്നത്. ദിവസവും 3ജിബി എന്ന ലിമിറ്റും ഈ ഡാറ്റയ്ക്ക് ഉണ്ട്. പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 32 ജിബി അധിക ഡാറ്റയും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

501 രൂപ പ്രീപെയ്ഡ് പ്ലാൻ
501 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പ് നൽകുന്നതിനൊപ്പം തന്നെ 75 ജിബി 4ജി ഡാറ്റയും നൽകുന്നു. ദിവസവും ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് യാതൊരു ലിമിറ്റും ഇല്ലാത്ത പ്ലാനാണ് ഇത്. ഈ പ്ലാൻ അൺലിമിറ്റഡ് സൌജന്യ കോളുകൾ നൽകുന്നില്ല. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഇതൊരു ഡാറ്റ ഓൺലി പ്ലാനാണ്.

801 രൂപ പ്രീപെയ്ഡ് പ്ലാൻ
801 രൂപ വിലയുള്ള വോഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 ജിബി 4ജി ഡാറ്റയും അധികമായി ലഭിക്കും. ഈ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പും ഈ പ്ലാൻ നൽകുന്നു.


Click it and Unblock the Notifications








