Home
News

കേരളത്തിൽ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക് നൽകുന്നത് വോഡാഫോൺ ഐഡിയ (Vi)

കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക് വോഡാഫോൺ ഐഡിയയുടേത്. ജിയോ, എയർടെൽ എന്നീ ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഓപ്പറേറ്റർമാരെ പിന്തള്ളിയാണ് വിഐയുടെ നേട്ടം. തുടർച്ചയായ മൂന്നാം പാദമാണ് വിഐ കേരളത്തിൽ ഈ നേട്ടം കൈവരിക്കുന്നത്. കേരളത്തിൽ വിഐ അവരുടെ വേഗതയേറിയ 4ജി നെറ്റ്വർക്കായ ഗിഗാനെറ്റാണ് വിന്യസിച്ചിരിക്കുന്നത്. ഓക്ലയുടെ റിപ്പോർട്ടിലാണ് വിഐ കേരളത്തിൽ ഒന്നാമത് എത്തിയിരിക്കുന്നത്. മറ്റ് ഓപ്പറേറ്റർമാരെക്കാൾ കൂടുതൽ വേഗത 2020 ജൂലൈ മുതൽ 2021 മാർച്ച് വരെയുള്ള പാദങ്ങളിൽ വിഐ നൽകി.

വേഗത

കൊച്ചി, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം തുടങ്ങിയ നഗരങ്ങളിൽ ശരാശരി ഡൌൺലോഡ് വേഗതയുടെ കാര്യത്തിൽ വിഐയുടെ ഗിഗാനെറ്റ് ഒന്നാാം സ്ഥാനത്ത് എത്തി. മൂന്ന് പാദങ്ങളിലും ഈ നേട്ടം വിഐ തുടരുകയാണ്. ചില പ്രദേശങ്ങളിലും ശരാശരി 4ജി ഡൌൺ‌ലോഡ് വേഗതയ്‌ക്കുള്ള സ്പീഡ്‌ടെസ്റ്റ് ഇന്റലിജൻസ് ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഓക്ല ഈ വേഗതയുടെ പട്ടിക ഉണ്ടാക്കുന്നത്. ഉപയോക്താക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിഐയ്ക്ക് ഓക്ലയുടെ റിപ്പോർട്ട് നൽകുന്ന ആശ്വാസം ചെറുതല്ല.

ടെലികോം

ഇന്ത്യയിലെ ടെലികോം നെറ്റ്‌വർക്കുകളിൽ ഡാറ്റാ ഉപഭോഗം വൻതോതിൽ വർധിക്കുന്ന കാലമാണ് ഇത്. കൊറോണ വൈറസ് ഇന്ത്യയിൽ വ്യാപിക്കാൻ ആരംഭിച്ചത് മുതൽ ഡാറ്റ ഉപഭോഗവും വർധിച്ചിട്ടുണ്ട്. ആളുകൾ വീടുകളിലിരുന്ന് ജോലി ചെയ്യാനും വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്കെല്ലാമായി ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഡാറ്റ ഉപഭോഗത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത മലയാളികൾക്ക് ഏറ്റവും മികച്ച 4ജി നൽകാൻ വിഐ അതിന്റെ ഗിഗാനെറ്റ് ഉപയോഗിച്ചു.

4ജി നെറ്റ്‌വർക്ക്

കേരളത്തിലെ ഉപഭോക്താക്കൾക്ക് മികച്ച 4ജി നെറ്റ്‌വർക്ക് നൽകുന്നതിന് വിഐ പ്രതിജ്ഞാബദ്ധമാണെന്ന് വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ലസ്റ്റർ ബിസിനസ് ഹെഡ് ശ്രീ എസ്. മുരളി പറഞ്ഞു. കോളിങ്, ഡാറ്റ എന്നിവയ്ക്ക് അപ്പുറമുള്ള നിരവധി സേവനങ്ങൾ വിഐ നൽകുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ സ്പെക്ട്രം വിന്യാസിച്ച് ഏറ്റവും കാര്യക്ഷമമായ 900 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രം നൽകിയിട്ടുള്ള വിഐ എല്ലായിടത്തും മികച്ച ഡാറ്റ വേഗത ഉറപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു.

കണക്ടിവിറ്റി

ഉപയോക്താക്കൾക്ക് മികച്ച കണക്ടിവിറ്റിയും നെറ്റ്വർക്ക് വേഗതയും നൽകുന്നതിനൊപ്പം തന്നെ മറ്റ് ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിലും വിഐ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്ലാനുകൾക്കൊപ്പം ഉപയോക്താക്കളുടെ താല്പര്യങ്ങൾ അറിഞ്ഞുകൊണ്ട് മികച്ച ഒടിടി ആനുകൂല്യങ്ങളും വിഐ നൽകുന്നു. മിക്ക പ്ലാനുകൾക്കൊപ്പവും വിഐ തങ്ങളുടെ സ്വന്തം പ്ലാറ്റ്ഫോമുകളായ വിഐ മൂവീസ്, വിഐ ടിവി എന്നിവയിലേക്ക് ആക്സസ് നൽകുന്നുണ്ട്.

വിഐ ഓഫറുകൾ

വിഐ ഇന്ത്യയിലെ മറ്റേത് ടെലിക്കോം ഓപ്പറേറ്ററും നൽകുന്നതിനെക്കാൾ മികച്ച ഓഫറുകളും നൽകുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ചില പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ഡബിൾ ഡാറ്റ ആനുകൂല്യമാണ്. 2 ജിബി ഡാറ്റ ദിവസവും ലഭിക്കുന്ന ചില പ്രീപെയ്ഡ് പ്ലാനുകളിൽ ഈ ഓഫറിലൂടെ ദിവസവും 4ജിബി ഡാറ്റയാണ് വിഐ നൽകുന്നത്. ഇത് കൂടാതെ രാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ഓഫറും വിഐ നൽകുന്നു. തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ലഭ്യമാക്കുന്ന വീക്കെൻഡ് ഡാറ്റ റോൾ ഓവർ ഓഫറും കമ്പനി നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Vodafone Idea has the fastest 4G network in Kerala. In the last three quarters, Vi has surpassed Jio and Airtel in terms of 4G speeds in Kerala.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X