വോഡഫോൺ ഐഡിയ ഇസിം സേവനം കേരളത്തിലും ലഭ്യമാകും

|

വോഡഫോൺ ഐഡിയ (Vi) കഴിഞ്ഞ വർഷമാണ് അതിന്റെ ഉപയോക്താക്കൾക്കായി ഇസിം സേവനം ആരംഭിച്ചത്. കമ്പനി തുടക്കത്തിൽ ആപ്പിൾ ഐഫോൺ ഡിവൈസുകളിൽ മാത്രമേ ഇസിം സപ്പോർട്ട് നൽകിയിരുന്നുള്ളു. ദില്ലി, ഗുജറാത്ത്, മുംബൈ എന്നീ മൂന്ന് സർക്കിളുകളിൽ മാത്രമാണ് ഇസിം സേവനങ്ങൾ തുടക്കത്തിൽ വിഐ നൽകിയത്. പിന്നീട് പല സർക്കിളുകളിലേക്കും ഇത് വ്യാപിപിച്ചു. ഇപ്പോഴിതാ കേരളത്തിലും ഇസിം സേവനം ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ ഇപ്പോൾ ഇന്ത്യയിലെ കേരളം അടക്കമുള്ള 10 പ്രദേശങ്ങളിൽ ഇസിം സേവനങ്ങൾ നൽകുന്നു. ഒരു വർഷത്തിനുള്ളിലാണ് കമ്പനി 3 സർക്കിളുകളിൽ നിന്ന് 10 സർക്കിളുകളിലേക്ക് തങ്ങളുടെ സേവനം വ്യാപിപിച്ചത്. പുതുതായി ഈ പട്ടികയിൽ ചേർന്ന സർക്കിളുകൾ കേരളവും യുപി ഈസ്റ്റുമാണ്. വിഐയുടെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ അതിന്റെ ഇസിം സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

200 രൂപയിൽ താഴെ വിലയുള്ള വോഡാഫോൺ ഐഡിയ (Vi) പ്രീപെയ്ഡ് പ്ലാനുകൾ200 രൂപയിൽ താഴെ വിലയുള്ള വോഡാഫോൺ ഐഡിയ (Vi) പ്രീപെയ്ഡ് പ്ലാനുകൾ

പ്രീപെയ്ഡ്

പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് കമ്പനി ഇതുവരെ ഇസിം സേവനം നൽകാൻ ആരംഭിച്ചിട്ടില്ല. ഗുജറാത്ത്, ദില്ലി, മുംബൈ, യുപി ഈസ്റ്റ്, കേരളം, കർണാടക, പഞ്ചാബ്, കൊൽക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് നിലവിൽ ഇസിം സേവനം ലഭിക്കുന്നത്. വൈകാതെ തന്നെ കൂടുതൽ സർക്കിളുകളിലേക്ക് ഈ സേവനം വ്യാപിപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം എല്ലാ ടെലിക്കോം കമ്പനികൾക്കും സുപ്രധാനമായ സർക്കിളാണ് എന്നതിനാലാണ് വിഐ കേരളത്തിൽ ഈ സേവനം എത്തിച്ചത്.

ഇസിം
 

ഒരു വർഷം മുമ്പ് ആരംഭിക്കുമ്പോൾ വിഐയുടെ ഇസിം സേവനം ഐഫോണുകളിൽ മാത്രമാണ് ലഭ്യമാരിരുന്നത് എങ്കിൽ ഇപ്പോൾ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ഒന്നിലധികം സ്മാർട്ട്‌ഫോണുകൾക്ക് ഈ സപ്പോർട്ട് ഉണ്ട്. ആപ്പിൾ, മോട്ടറോള, സാംസങ്, ഗൂഗിൾ പിക്സൽ ഡിവൈസുകൾ എന്നിവയിൽ ഇസിം സേവനം ലഭ്യമാണ്. വിഐയുടെ ഇസിം സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ ഗൂഗിൾ പിക്സൽ 3എയ്ക്ക് ശേഷം പുറത്തിറങ്ങിയ എല്ലാ ഡിവൈസുകളും ഉൾപ്പെടുന്നു.

ദിവസവും 4ജിബി ഡാറ്റ നൽകുന്ന വോഡാഫോൺ ഐഡിയയുടെ ഡബിൾ ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾദിവസവും 4ജിബി ഡാറ്റ നൽകുന്ന വോഡാഫോൺ ഐഡിയയുടെ ഡബിൾ ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ

വോഡഫോൺ ഐഡിയ ഇസിം സപ്പോർട്ട് ചെയ്യുന്ന ആപ്പിൾ ഡിവൈസുകളിൽ ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ്, ഐഫോൺ എസ്ഇ 2, ഐഫോൺ എക്‌സ്എസ്, ഐഫോൺ എക്‌സ്എസ് മാക്‌സ്, ഐഫോൺ എക്‌സ്ആർ, ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയാണ് ഉല്ളത്. മോട്ടറോളയുടെ ഒരു സ്മാർട്ട്‌ഫോണിൽ മാത്രമേ വിഐ ഇസിം സപ്പോർട്ട് ചെയ്യുന്നുള്ളു. മോട്ടറോള റേസറിനാണ് ഈ സപ്പോർട്ടുള്ളത്.

സാംസങ്

സാംസങിന്റെ നിരവധി ഡിവൈസുകൾക്ക് വിഐ ഇസിം സപ്പോർട്ടുണ്ട്. അവ, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ്, സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ്, സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി, സാംസങ് ഗാലക്‌സി നോട്ട് 20, സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2, സാംസങ് ഗാലക്‌സി എസ് 20, സാംസങ് ഗാലക്‌സി എസ് 20 + എസ് 20 അൾട്രാ, സാംസങ് ഗാലക്‌സി എസ് 21 5 ജി, സാംസങ് ഗാലക്‌സി എസ് 21 + 5 ജി, സാംസങ് ഗാലക്‌സി എസ് 21 അൾട്രാ 5ജി എന്നിവയാണ്.

കേരളത്തിൽ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക് നൽകുന്നത് വോഡാഫോൺ ഐഡിയ (Vi)കേരളത്തിൽ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക് നൽകുന്നത് വോഡാഫോൺ ഐഡിയ (Vi)

Best Mobiles in India

English summary
Vodafone Idea (Vi) launched the eSIM service for its customers last year. This service is now available to users in Kerala.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X